»   » മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ചതല്ലെന്ന് രാജേഷ് പിള്ള

മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ചതല്ലെന്ന് രാജേഷ് പിള്ള

Posted By:
Subscribe to Filmibeat Malayalam

തന്റെ പുതിയ ചിത്രമായ 'മോട്ടോര്‍സൈക്കിള്‍ ഡയറീസ്' കോപ്പിയടിയല്ലെന്ന് രാജേഷ് പിള്ള. ചിത്രത്തിന്റെ പേരിന് ഒരു വിദേശ സിനിമയുമായി സാമ്യമുണ്ടെന്നത് സത്യമാണ്. എന്നാല്‍ തികച്ചും വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റേത്. ട്രാഫിക്കിന് ശേഷം രാജേഷ് പിള്ളയുടേതായി ഒട്ടേറെ സിനിമകള്‍ പുറത്തിറങ്ങുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ലൂസിഫര്‍, ഗോള്‍ഡ് എന്നിവ അവയില്‍ ഉള്‍പ്പെടുന്നു. ഈ പ്രൊജക്ടുകള്‍ ഒന്നും ഉപേക്ഷിക്കില്ലെന്നാണഅ രാജേഷ് പിള്ള പറയുന്നത്.

ലൂസിഫര്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ പ്രോജക്ടാണ്. ആശീര്‍വാദാണ് നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ ജോലികള്‍ അവരുടെ കൂടി സൗകര്യമനുസരിച്ചേ ആരംഭിക്കൂ. ഗോള്‍ഡ് ഒരുപാട് തയ്യാറെടുപ്പുകള്‍ ആവശ്യമുള്ള ചിത്രമാണ്. അതിന്റെ തിരക്കഥാരചന പോലും ഒരു വെല്ലുവിളിയാണ്. എന്നിരുന്നാലും രണ്ട് ചിത്രങ്ങളും താന്‍ വെള്ളിത്തിരയിലെത്തിക്കുമെന്നും സംവിധായകന്‍ പറയുന്നു.

മോട്ടോര്‍സൈക്കിള്‍ ഡയറീസ് തന്നെ വളരെയേറെ ആകര്‍ഷിച്ച പ്രമേയമായതിനാലാണ് അത് ഉടന്‍ ആരംഭിക്കുന്നതെന്ന് രാജേഷ് അറിയിച്ചു.ഓര്‍ഡിനറി എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുഗീതാണ് മോട്ടോര്‍സൈക്കിള്‍ ഡയറീസ് നിര്‍മ്മിക്കുന്നത്. സുഗീതിനൊപ്പം സതീഷ് എന്ന സുഹൃത്തും നിര്‍മ്മാണത്തില്‍ പങ്കാളിയാവുന്നുണ്ട്.

എല്ലാവരും നല്ലതെന്ന് പറയുന്ന സിനിമകള്‍ നിര്‍മ്മിക്കാനാണ് തനിക്ക് താത്പര്യമെന്ന് സുഗീത് പറഞ്ഞു. അശ്ലീലമോ ദ്വയാര്‍ത്ഥ പ്രയോഗമോ ഇല്ലാത്ത ക്ലീന്‍ ഇമേജുള്ള ചിത്രങ്ങളോടാണ് ഇഷ്ടമെന്നു പറഞ്ഞ സുഗീത് പക്ഷേ മായാമോഹിനി അത്തരത്തിലുള്ള ചിത്രമാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല

English summary
Director Rajesh Pillai, whose film 'Traffic' had received both critical acclaim and commercial success is on to his next project that has been titled 'Motorcycle Diaries'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam