»   » രാജേഷ് പിള്ളയുടെ വേര്‍പാടിന് ഒരു വയസ്; ട്രാഫിക് പാഠപുസ്തമാകുന്നു!!!

രാജേഷ് പിള്ളയുടെ വേര്‍പാടിന് ഒരു വയസ്; ട്രാഫിക് പാഠപുസ്തമാകുന്നു!!!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ പുതുതലമുറ സിനിമയില്‍ മാറ്റം തീര്‍ത്ത് സിനിമയാണ് രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്. അവയവദാനത്തിന് സന്ദേശമുയര്‍ത്തിയും ചിത്രം മാതൃകയായി. രാജേഷ് പിള്ള എന്ന സംവിധായകന്റെ ദിശ മാറ്റിയ ചിത്രമായിരുന്നു അത്. അദ്ദേഹത്തിന്റേ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികത്തില്‍ ട്രാഫിക് കണ്ണീര്‍ സര്‍വകാലാശാലയുടെ ബിഎ മലായാളത്തിന്‍രെ പാഠ പുസ്തകമാകുകയാണ്.

ന്യു ജനറേഷന്‍ സിനിമ എന്ന ലേബല്‍ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയ സിനിമയായിരുന്നു ട്രാഫിക്. ആദ്യ ചിത്രത്തിന് ശേഷം നീണ്ട ആറ് വര്‍ഷത്തിന് ശേഷമാണ് രാജേഷ് ട്രാഫികുമായി എത്തിയത്. പിന്നീട് അധികം ഇടവേളകൡാതെ സിനിമകള്‍ ചെയ്തു. ഒടുവില്‍ തന്റെ അവസാന ചിത്രമായ വേട്ട തിയറ്ററുകളിലെത്തിയതിന്റെ പിറ്റേദിവസം തിരശീലയക്കപ്പുറത്തേക്ക് മറിഞ്ഞു.

കോളേജിലെ പാഠപുസ്തകമാകുന്ന ആദ്യത്തെ തിരക്കഥയല്ല ട്രാഫിക്കിന്റേത്. ഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ എന്നിവയാണ് മറ്റ് തിരക്കഥകള്‍. ബിഎ മലയാളത്തിന്റെ ആറാം സെമസ്റ്ററിലെ അരങ്ങും പൊരുളും എന്ന വിഷയത്തിലാണ് തിരക്കഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹൃദയകുമാരി കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് തിരക്കഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത ആഴ്ച മുതല്‍ തിരക്കഥ പഠിപ്പിച്ച് തുടങ്ങും.

അവാര്‍ഡ് നേടിയ ട്രാഫിക്കിന്റെ തിരക്കഥ പാഠഭാഗമാകുന്നതിനോട് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപാകര്‍ക്കും വിരുദ്ധാഭിപ്രായമില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല യുജി ബോര്‍ഡ് സ്റ്റഡീസ് ചെയര്‍മാന്‍ ജയചന്ദ്രന്‍ കീഴോത്ത് പറഞ്ഞു. തിരക്കഥ മാത്രമല്ല ക്യാമറയ്ക്ക് പിന്നില്‍ നടന്ന പ്രവര്‍ത്തനങ്ങളും തിരക്കഥാകൃത്തുക്കളായി ബോബിയും സഞ്ജയും സംവിധായകന്‍ രാജേഷ് പിള്ളയുമായി നടത്തിയ സീന്‍ ചര്‍ച്ചകളും പാഠഭാഗത്തില്‍ ഉള്‍പ്പെടും.

തിരക്കഥ പാഠപുസ്തകമാക്കിയതിനെ രാജേഷിനുള്ള അനുയോജ്യമായ ആദരമെന്നാണ് തിരക്കഥാകൃത്തായ സഞ്ജയ് പറയുന്നത്. കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു കരള്‍ സംബന്ധമായ അസുഖം ബാധിച്ച് രാജേഷ് പിള്ള മരിച്ചത്. ട്രാഫിക് സിനിമ ഹിന്ദിയില്‍ സംവിധാനം ചെയ്തത് രാജേഷായിരുന്നു. പക്ഷെ രാജേഷിന്റെ മരണ ശേഷമായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

രാജേഷ് പിള്ളയുടെ പ്രഥമ സ സംവിധാന സംരംഭം 2005ല്‍ പുറത്തിറങ്ങയി ഹൃദയത്തില്‍ സൂക്ഷിക്കാം എന്ന ചിത്രമായിരുന്നു. ഭാവനയും കുഞ്ചാക്കോ ബോബനും നായികാ നായകന്മാരായി എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. പിന്നീട് ആറ് കൊല്ലത്തിന് ശേഷം 2011ലാണ് ട്രാഫികുമായി രാജേഷ് പിള്ള എത്തുന്നത്. ചിത്രം മലയാള സിനിമയുടെ ഗതിമാറ്റി.

തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയുമാണ രാജേഷ് പിള്ളയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ആദ്യ സിനിമയുടെ പരാജയത്തിന് ശേഷം സിനിമയില്‍ നിന്ന് അകന്ന് നില്‍ക്കുകയായിരുന്നു രാജേഷ്. തിരക്കഥകൃത്തുക്കളെന്ന പേരില്‍ മലയാളത്തില്‍ സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തിയ ബോബിയും സഞ്ജയും രാജേഷിനായി ഒരു തിരക്കഥ ചെയ്യാന്‍ തയാറാകുകയായിരുന്നു. അങ്ങനെയാണ് ട്രാഫിക് സംഭവിക്കുന്നത്.

രാജേഷിന്റെ അവസാന ചിത്രമായ വേട്ട റിലീസ് ചെയ്തതിന്റെ പിറ്റേദിവസമായിരുന്നു അദ്ദേഹത്തിന്റെ മരണം. ചിത്രീകരണത്തിനിടയിലും പലപ്പോഴും രാജേഷ് ആശുപത്രിയിലായി. വെള്ളിയാഴ്ച റിലീസ് ചെയ്യേണ്ടുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് നടന്ന ബുധനാഴ്ചയും രാജേഷ് ഒപ്പമുണ്ടായിരുന്നു. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാജേഷ് ശനിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

രാജേഷ് മരണത്തിന് കീഴടങ്ങുമ്പോഴും ചെയ്തു തീര്‍ക്കാനായി ചില സിനിമകളില്‍ മനസില്‍ കരുതിയിരുന്നു. അതിനായുള്ള ശ്രമങ്ങളും നടത്തിയിരുന്നു. അതിലൊന്നായിരുന്നു മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കിയുള്ള ലൂസിഫര്‍ എന്ന സിനിമ. മുരളി ഗോപി പിന്നീട് ഇതേ പേരില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥയൊരുക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ആ ലൂസിഫറല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിന് പുറമെ ഹിന്ദി തമിഴ് ഭാഷകളിലും ട്രാഫിക് ഇറങ്ങി. ഇതില്‍ ഹിന്ദിയില്‍ ചിത്രം സംവിധാനം ചെയ്തത് രാജേഷ് പിള്ള തന്നെയായിരുന്നു. രണ്ട് വര്‍ഷത്തോളം ഈ ചിത്രത്തിനായി രാജേഷ് പ്രവര്‍ത്തിച്ചു. എന്നാല്‍ രാജേഷിന്റെ മരണ ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്. അവസാന ചിത്രമായ വേട്ട നിര്‍മിച്ചതും രാജേഷായിരുന്നു.

English summary
the movie's screenplay has been included as part of Kannur University's BA Malayalam curriculum. he screenplay is part of the sixth semester subject Arangum Porulum for BA Malayalam students.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam