»   » അടുത്ത ചിത്രത്തില്‍ ഗദയല്ല..തോക്കെടുത്ത് രാജിനി!

അടുത്ത ചിത്രത്തില്‍ ഗദയല്ല..തോക്കെടുത്ത് രാജിനി!

By: Pratheeksha
Subscribe to Filmibeat Malayalam

ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ  നടിയാണ് രാജിനി ചാണ്ടി. അടുത്ത ചിത്രത്തില്‍ പുതിയ ലുക്കുമായാണ് രാജിനിയെത്തുന്നത്.ഗദയ്ക്കു പകരം തോക്കുമായാണ് നടിയെത്തുന്നതെന്നു മാത്രം.

ജയേഷ് മൈനാഗപ്പിള്ളി സംവിധാനം ചെയ്യുന്ന ഗാന്ധിനഗറിലെ ഉണ്ണിയാര്‍ച്ചയിലൂടെയാണ് രാജിനി ചാണ്ടി വീണ്ടും പ്രേക്ഷകരിലെത്തുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു.

ഒരു മുത്തശ്ശി ഗദ

ലീലാമ്മ എന്ന 65 കാരിയായ മുത്തശ്ശിയുടെ ജീവിത കഥയാണ് ഒരു മുത്തശ്ശി ഗദയിലൂടെ രാജിനി ചാണ്ടി അവതരിപ്പിച്ചത്.

പുതിയ മേക്കോവറില്‍ രാജിനി

ഗദയ്ക്കു പകരം തോക്കുമായാണ് രാജിനി അടുത്ത ചിത്രത്തിലെത്തുന്നത്.ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിലാണ് രാജിനിയുടെ പുതിയ വേഷം

മറ്റു താരങ്ങള്‍

പാര്‍വ്വതി നമ്പ്യാര്‍, രഞ്ജി പണിക്കര്‍, കോട്ടയം നസീര്‍, കൊച്ചു പ്രേമന്‍, നോബി, രോഹിത് മേനോന്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. സാജു കൊടിയനാണ് തിരക്കഥ. വിപിന്‍ മോഹനാണ് ഛായാഗ്രാഹണം

ചിത്രം നിര്‍മ്മിക്കുന്നത്

മീഡിയ സിറ്റി ഫിലീംസും മലബാര്‍ ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
rajini chandi next film is gandhi nagarile unniyarcha
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam