»   » ലുങ്കി ഡാന്‍സല്ല, ഫാന്‍സിന് പ്രിയം കൊച്ചടിയാന്‍

ലുങ്കി ഡാന്‍സല്ല, ഫാന്‍സിന് പ്രിയം കൊച്ചടിയാന്‍

Posted By:
Subscribe to Filmibeat Malayalam

ഷാരൂഖ് ഖാന്റെ ലുങ്കി ഡാന്‍സല്ല രജനീകാന്തിന്റെ ആരാധകര്‍ക്ക് ഏറെ പ്രിയം കൊച്ചടിയാന്‍ തന്നെയെന്നാണ് ചെന്നൈ റിപ്പോര്‍ട്ടുകള്‍. രജനിയുടെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ കൊച്ചടിയാന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെയാണ് ഒരിടവേളയ്ക്ക് ശേഷം രജനി ആരാധകര്‍ വീണ്ടും ആവേശത്തിലായത്.

രജനീകാന്ത് ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ശരത് കുമാര്‍, ശോഭന, ദീപിക പദുക്കോണ്‍, ജാക്കി ഷിറോഫ് എന്നിങ്ങനെ പോകുന്നു കൊച്ചടിയാനിലെ താരനിര. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, സ്പാനിഷ്, ജാപ്പനീസ് ഇറ്റാലിയന്‍ തുടങ്ങിയ ഭാഷകളിലും കൊച്ചടിയാന്‍ റിലീസ് ചെയ്യുന്നുണ്ട്. തെലുങ്കില്‍ വിക്രമസിംഗ എന്ന പേരിലാണ് കൊച്ചടിയാന്‍ ഇറങ്ങുന്നത്.

rajanikant

ഇറോസ് ഇന്റര്‍നാഷണല്‍സ്, മീഡിയ വണ്‍ ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ മുരളീ മനോഹറാണ് ചിത്രം നിര്‍മിക്കുന്നത്. നിര്‍മാണച്ചെലവ് നൂറ് കോടിയിലധികം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തിരന് ശേഷം രജനീകാന്ത് ഇരട്ടവേഷത്തിലെത്തുന്ന ബിഗ് ബഡ്ജറ്റ് ച്ിത്രമാണ് കൊ്ച്ചടിയാന്‍.

കാന്‍ ഫെസ്റ്റിവലില്‍ റിലീസ് ചെയ്യാനിരുന്ന ട്രെയിലര്‍ വിനായക ചതുര്‍ത്ഥിക്കാണ് ആരാധകരുടെ മുന്നിലെത്തിയത്. മികച്ച അഭിപ്രായമാണ് ട്രെയിലറിനെക്കുറിച്ച്. ചെറുപ്പത്തിന്റെ ഊര്‍ജ്വസ്വലതയോടെ സ്‌ക്രീനിലെത്തുന്ന രജനീകാന്തിന്റെ മറ്റൊരു പണം വാരിപ്പടമാകും കൊച്ചടിയാന്‍ എന്നാണ് ആരാധകര്‍ കരുതുന്നത്.

English summary
The first official teaser of Tamil superstar Rajinikanth's upcoming film Kochadaiyaan is out.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam