twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിയില്ലെങ്കിലും ആഗസ്റ്റ് സിനിമാസ് തകര്‍ക്കും, രജനീകാന്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രവുമായി വരുന്നു!

    By Nimisha
    |

    ഇന്ത്യന്‍ സിനിമ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രജനീകാന്തിന്റെ 2.0. മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ലഭിക്കാറുള്ളത്. സമീപകാലത്ത് രാഷ്ട്രീയ പാര്‍ട്ടി കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിന് ശേഷമുള്ള റിലീസുകളും ഏറെ പ്രധാനപ്പെട്ടതാണ്. ഭാഷാഭേദമില്ലാതെ ഇന്ത്യയൊന്നാകെ ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ്. 2018 പകുതിയോട് കൂടി ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

    ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയിട്ടും പെട്ടിയിലായിപ്പോയ മലയാള സിനിമകള്‍, ഒന്നും രണ്ടുമല്ല നിരവധി!ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയിട്ടും പെട്ടിയിലായിപ്പോയ മലയാള സിനിമകള്‍, ഒന്നും രണ്ടുമല്ല നിരവധി!

    മമ്മൂട്ടി നവാഗതരെ പോത്സാഹിപ്പിക്കുമ്പോള്‍ മോഹന്‍ലാലിന് അടങ്ങിയിരിക്കാന്‍ കഴിയുമോ?മമ്മൂട്ടി നവാഗതരെ പോത്സാഹിപ്പിക്കുമ്പോള്‍ മോഹന്‍ലാലിന് അടങ്ങിയിരിക്കാന്‍ കഴിയുമോ?

    ശങ്കറും രജനീകാന്തും ഒരുമിച്ചെത്തിയ യന്തിരന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും സിനിമയ്ക്ക് മികച്ച കലക്ഷനാണ് ലഭിച്ചത്. കേരള ബോക്‌സോഫീസിലും റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു ഈ സിനിമ. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശത്തിന്റെ കാര്യത്തില്‍ തീരുമാനമായെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആഗസ്റ്റ് സിനിമാസാണ് റെക്കോര്‍ഡ് തുക മുടക്കി ചിത്രം സ്വന്തമാക്കിയത്.

    2.0 വിതരണാവകാശം സ്വന്തമാക്കിയത്.

    2.0 വിതരണാവകാശം സ്വന്തമാക്കിയത്.

    രജനീകാന്ത് ചിത്രമായ 2.0 യുടെ കേരളത്തിലെ വിതരണാവകാശം ആഗസ്റ്റ് സിനിമാസ് സ്വന്തമാക്കിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

    നിലവിലെ റെക്കോര്‍ഡ്

    നിലവിലെ റെക്കോര്‍ഡ്

    10 കോടി തുകയ്ക്കാണ് ഗ്ലോബല്‍ യുനൈറ്റഡ് മീഡിയ ബാഹുബലിയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. നിലവിലുള്ള റെക്കോര്‍ഡ് ബാഹുബലിയുടെ പേരിലാണ്.

    ആദ്യമായാണ് അന്യഭാഷ സിനിമയുമായി എത്തുന്നത്

    ആദ്യമായാണ് അന്യഭാഷ സിനിമയുമായി എത്തുന്നത്

    മലയാള സിനിമയിലെ മുന്‍നിര വിതരണക്കമ്പനികളിലൊന്നാണെങ്കിലും ഇതുവരെ ഈ ബാനറില്‍ നിന്നും അന്യഭാഷാ ചിത്രങ്ങള്‍ വിതരണം ചെയ്തിരുന്നില്ല. ഇതാദ്യമായാണ് ആഗസ്റ്റ് സിനിമാസ് അന്യഭാഷാ ചിത്രവുമായി എത്തുന്നത്.

    കബാലി വിതരണം ചെയ്തത്

    കബാലി വിതരണം ചെയ്തത്

    മോഹന്‍ലാലിന്റെ മാക്‌സ ലാബായിരുന്നു കബാലി കേരളത്തിലെത്തിച്ചത്. 8 കോടി രൂപയ്ക്കായിരുന്നു മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും വിതരണാവകാശം സ്വന്തമാക്കിയത്.

    2.0 തിയേറ്ററുകളിലേക്ക് എത്തുന്നത്

    2.0 തിയേറ്ററുകളിലേക്ക് എത്തുന്നത്

    രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്ന് കൂടിയായ 2.0 യുടെ റിലീസിനായി കാത്തിരിക്കുകയാണ് ലോകമെങ്ങമുള്ള ആരാധകര്‍. ഈ വര്‍ഷം പകുതിയോട് കൂടി സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

    പൃഥ്വിരാജിന്റെ പിന്‍മാറ്റം

    പൃഥ്വിരാജിന്റെ പിന്‍മാറ്റം

    ഷാജി നടേശന്‍, തെന്നിന്ത്യന്‍ താരം ആര്യ, സന്തോഷ് ശിവന്‍, പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ആഗസ്റ്റ് സിനിമാസിന് തുടക്കമിട്ടത്. ഇടയ്ക്ക് വെച്ച് സ്വന്തമായി വിതരണക്കമ്പനിയെന്ന ലക്ഷ്യവുമായി പൃഥ്വിരാജ് ഇതില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.

    English summary
    Rajinikanth's 2.0: Kerala Theatrical Rights Of The Film Sold?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X