»   » മമ്മൂട്ടിയും രജനികാന്തും 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു! എന്നാല്‍ മലയാളത്തിലും തമിഴിലുമല്ല!!

മമ്മൂട്ടിയും രജനികാന്തും 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു! എന്നാല്‍ മലയാളത്തിലും തമിഴിലുമല്ല!!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴകത്തിന്റെ സ്റ്റൈയില്‍ മന്നന്‍ രജനികാന്തും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിനിമയിലൂടെ ഒന്നിക്കാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു.

വാപ്പച്ചിയുടെ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ താന്‍ ഓഡിഷന് പോവണം! താരപുത്രന്റെ വെളിപ്പെടുത്തല്‍!

നീണ്ട ഇരുപത്തി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും രജനികന്തും ഒന്നിക്കുന്നെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ അത് മലയാളത്തിലോ തമിഴിലോ അല്ലെന്നാണ് പറയുന്നത്. മറാത്തി സിനിമയിലൂടെ ഇരുവരും ഒന്നിക്കുന്നതായും അതിന് രജനികാന്ത് സമ്മതം മൂളിയതായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവയൊന്നും ഔദ്യോഗികമായി സ്ഥിതികരിക്കപ്പെട്ടിട്ടില്ല.

 rajinikanth-mammootty

മമ്മൂട്ടി നിലവില്‍ ഒരുപാട് സിനിമകളുടെ തിരക്കുകളിലാണ്. അതിനിടെ മറ്റൊരു അന്യഭാഷ സിനിമയില്‍ കൂടി അഭിനയിക്കുമോ എന്ന കാര്യത്തില്‍ ആശങ്കിയിലാണ് ആരാധകര്‍. എന്നാല്‍ രജനിയെ നായകനാക്കി തനിക്ക് ഒരു സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുള്ളതായി മമ്മൂട്ടി മുമ്പ് വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിന്റെ വില്ലനെ തോല്‍പ്പിക്കാന്‍ വിജയിയ്ക്ക് കഴിഞ്ഞോ? മേര്‍സല്‍ അഞ്ച് ആഴ്ച കൊണ്ട് ഞെട്ടിച്ചു!

ദളപതിയിലെ ഇരുവരുടെയും അഭിനയം അത്രയധികം ശ്രദ്ധ നേടിയിരുന്നു. 1991 ല്‍ റിലീസ് ചെയ്ത സിനിമയില്‍ താരരാജാക്കന്മാര്‍ക്കൊപ്പം ശോഭന, ഗീത, അരവിന്ദ് സ്വാമി, ഭാനു പ്രിയ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

English summary
If reports are to be believed Rajinikanth and Mammootty will be joining hands again for a movie. The film is titled Pasaayadan and will be helmed by Deepak Bhave.This will also mark their Marathi debut.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X