Just In
- 8 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 8 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 8 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 8 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
600 കോടി മുതല്‍ മുടക്കല്ലേ എന്തെങ്കിലും ഉണ്ടാവും! 2.0 വിതരണത്തിനെത്തുന്നത് റെക്കോര്‍ഡ് തുകയ്ക്ക്!
എസ് ശങ്കര്‍ കഥയൊരുക്കി സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് 2.0. യന്തിരന്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമാലോകത്ത് അതിശയിപ്പിക്കുന്നൊരു സിനിമയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനകം വാര്‍ത്തകളില്‍ നിറഞ്ഞ് കൊണ്ടിരിക്കുന്ന സിനിമ നവംബര്‍ 29 ന് റിലീസിനെത്തുകയാണ്. തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ നിര്‍മ്മിച്ച സിനിമ കേരളത്തിലും വലിയ പ്രധാന്യത്തോടെ തന്നെ എത്തും.
ജയന്റെ മരണത്തിലെ വില്ലൻ ബാലന് കെ നായരല്ല! ആ അപകടം നേരില്‍ കണ്ടതാണ്, അന്ന് സംഭവിച്ചതിതാണ്!
ലാലേട്ടനും ഡ്രാമയ്ക്കും കിട്ടിയത് മുട്ടന്‍ പണി! ഡ്രാമയുടെ ജീവൻ നശിപ്പിക്കും, കളക്ഷനും പ്രതിസന്ധിയിൽ?
2.0 യുടെ കേരള വിതരണവകാശം സ്വന്തമാക്കിയിരിക്കുന്നത് ടോമിച്ചന് മുളകുപാടമാണ്. കോടികള്‍ മുടല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമ വിതരണത്തിനെത്തുന്നതും കോടികള്ക്കാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. കേരളത്തിലേക്ക് വിതരണവകാശം ലഭിച്ചിരിക്കുന്നത് റെക്കോര്‍ഡ് തുകയ്ക്കാണെന്ന് ഏഷ്യാനെറ്റ് ഓണ്ലൈനിന് നല്കിയ അഭിമുഖത്തില്‍ ടോമിച്ചന് മുളകുപാടം തുറന്ന് പറഞ്ഞിരിക്കുകയാണ്.
ചിരിപ്പിക്കാനല്ല ത്രില്ലടിപ്പിക്കാനാണ് ജോസഫ് വന്നത്! ജോജു ജോര്‍ജിന്റെ മാസ്, പ്രേക്ഷക പ്രതികരണമിങ്ങനെ

2.0
ബ്രഹ്മാണ്ഡ ചിത്രമാണെന്ന് വെറുതേ പറയുന്നത് മാത്രമല്ല, രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് 2.0 വരുന്നത്. യന്തിരന് ശേഷം ശങ്കറും രജനികാന്തും ഒന്നിക്കുന്ന സിനിമയില്‍ ബോളിവുഡ് നടന് അക്ഷയ് കുമാറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എമി ജാക്സാന്‍ ആണ് നായിക. തമിഴില്‍ നിര്‍മ്മിക്കുന്ന സിനിമ മൊഴിമാറ്റി പല ഭാഷകളിലും റിലീസിനെത്തും. മലയാളത്തില്‍ 2.0 വിതരണത്തിനെത്തിക്കുന്നത് ഷാജി നടേശന്റെ കീഴിലുള്ള ആഗസ്റ്റ് സിനിമയാണെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് അതിലും മാറ്റം വന്നിരുന്നു. ഇപ്പോള്‍ ടോമിച്ചന് മുളകുപാടമാണ് സിനിമ കേരളത്തിലെത്തിക്കുന്നത്.

കേരളത്തിലെത്തിക്കുന്നത്..?
2.0 യുടെ കേരളത്തിലെ വിതരണവകാശം സ്വന്തമാക്കിയിരിക്കുന്നത് മിനിസ്റ്റുഡിയോസ് ആണെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. സിനിമയുടെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് നേരിട്ട് തന്നെയാണ് മിനി സ്റ്റുഡിയോസിലൂടെ വിതരണത്തിനെത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടന് ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ബാര്‍ ഫിലിംസുമായിട്ടാണ് സഹകരിച്ചാണ് മിനി സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം സിനിമ എത്തിക്കുമെന്ന കാര്യം ഔദ്യോഗികമായി തന്നെ സ്ഥിതികരിച്ചിരിക്കുകയാണ്.

2.0 കേരളത്തിലേക്ക്
റെക്കോര്‍ഡ് തുകയ്ക്കാണ് 2.0 കേരളത്തിലെത്തുന്നതെന്ന് ആദ്യമേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരള റൈറ്റ്സ് 14.5 കോടിയ്കക്ക് വിറ്റ് പോയതായി സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ കമ്പനിയാണ് 2.0 യുടെ കേരള റൈറ്റ്സ് വാങ്ങിയതെന്നും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന തുകയ്ക്കല്ല അതിലും വലിയ തുകയ്ക്കാണ് അവകാശം സ്വന്തമാക്കിയതെന്നുമാണ് ടോമിച്ചന് പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് എഗ്രിമെന്റ് ആയത്. 14.5 കോടി ഒന്നുമല്ല, അതിനേക്കാള്‍ മുകളില്‍ 15 കോടിയ്ക്ക് മുകളിലാണ് കൊടുത്തിരിക്കുന്നത്.

450 ഓളം തിയറ്ററുകളില്‍
ഇതുവരെ ഒരു മറുഭാഷ ചിത്രത്തിന് ലഭിക്കാത്ത തുക എന്ത് കൊണ്ട് മുടക്കി എന്ന ചോദ്യത്തിന് '600 കോടി മുതല്‍ മുടക്കിലെത്തുന്ന സിനിമയല്ലേ, എന്തെങ്കിലുമൊക്കെ ഉണ്ടാവില്ലേ സിനിമയില്‍? നമ്മള് സിനിമ നിര്‍മ്മിക്കുന്ന ആളുകളല്ലേ?, എന്നുമാണ് ടോമിച്ചന് മുളകുപാടത്തിന്റെ മറുപടി. കേരളത്തില്‍ വമ്പന്‍ റിലീസ് ആണ് ആലോചിക്കുന്നത്. 450 ഓളം തിയറ്ററുകളില്‍ ചിത്രം എത്തിക്കാന്‍ കഴിയുമെന്നുമാണ് ടോമിച്ചന് മുളകുപാടം പറയുന്നത്.

ദീപാവലിയ്ക്കെത്തിയില്ല
സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുന്ന സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ദീപാവലിയ്ക്ക് മുന്നോടിയായി റിലീസ് ചെയ്യുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും നവംബര്‍ 29 നാണ് സിനിമയുടെ റിലീസ്. ലോകമെമ്പാടുമായി 10,000 ഓളം സ്ക്രീനുകളിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ഒന്നിച്ചായിരിക്കും റിലീസ് ചെയ്യുന്നത്. വിദേശ ഭാഷകളില്‍ പിന്നീടായിരിക്കും സിനിമ എത്തുക. 2.0 റിലീസ് ദിനത്തില്‍ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു വിസ്മയമാവാനുള്ള തയ്യാറെടുപ്പാണെന്നുള്ള കാര്യത്തില്‍ സംശയമില്ല. കേരളത്തിലും വലിയൊരു തരംഗമാവാന്‍ സിനിമയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പിന്നണിയില്‍ വമ്പന്മാര്
പോസ്റ്റ് പ്രൊഡക്ഷനിലെ സാങ്കേതിക തികവ് പൂര്‍ത്തിയാവാന്‍ സമയമെടുത്തതിനാലാണ് ഒരു വര്‍ഷത്തിലേറെയായി സിനിമയുടെ റിലീസ് നീണ്ട് പോയത്. ചിത്രം ത്രിഡിയിലാണ് ഒരുക്കിയിരിക്കുന്നത്. അതിന് വേണ്ടി ഹോളിവുഡിലെ സാങ്കേതിക വിദഗ്ധരും ഒന്നിച്ചിരുന്നു. ജുറാസിക് പാര്‍ക്, അയണ്മാന്, അവഞ്ചേഴ്സ്, തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്സ് കമ്പനിയായ ലെഗസി ഇഫക്റ്റ്സാണ് 2.0യ്ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിരിക്കുന്നത്.