Just In
- 18 min ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 1 hr ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 2 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
- 3 hrs ago
എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ് ആളുകളുടെ വിചാരം, എന്നാല്‍... സത്യാവസ്ഥ തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
Don't Miss!
- Automobiles
റിപ്പബ്ലിക് ദിന പരേഡിൽ വോക്കൽ ഫോർ ലോക്കൽ സന്ദേശവുമായി ടാറ്റ നെക്സോൺ ഇവി
- Sports
IPL 2021: താരലേലത്തിനു അരങ്ങൊരുങ്ങി- തിയ്യതി പ്രഖ്യാപിച്ചു, ചെന്നൈ വേദിയാവും
- News
'ഇന്ദിരയുടെ രക്തത്തിന്റെ പോയിട്ട് മൂത്രത്തിന്റെ ഗുണമെങ്കിലും ഉണ്ടെങ്കിൽ രാഹുൽ ഈ വിഘടന കലാപത്തെ തള്ളിപറയണം'
- Lifestyle
വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്ക്
- Finance
എസ്ബിഐ റിട്ടയർമെന്റ് ബെനിഫിറ്റ് ഫണ്ട്: അറിയേണ്ട കാര്യങ്ങൾ
- Travel
യാത്രകളില്‍ ടെന്റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചൈനയിലും ബ്ലോക്ക്ബസ്റ്ററാവാന്‍ തലൈവരുടെ 2.0! 56000 സ്ക്രീനുകളില്‍ റിലീസ് ചെയ്യുന്നു

സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ 2.0 തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ വമ്പന്‍ റിലീസുമായി എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് ആരാധകര്‍ നല്‍കിയിരുന്നു. റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം വലിയ നേട്ടമുണ്ടാക്കിയിരുന്നു.
ജയലളിതയായുളള മേക്ക് ഓവറില്‍ നിത്യാ മേനോന്! ദ അയേണ്‍ ലേഡിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ വൈറല്‍
റിലീസ് ദിനം ആമിര്‍ ഖാന് ചിത്രം തഗ്സ് ഓഫ് ഹിന്ദൊസ്ഥാന്റെ ആദ്യ ദിന റെക്കോര്‍ഡ് 2.0 മറികടന്നിരുന്നു. ആദ്യ നാലു ദിവസങ്ങള്‍ കൊണ്ട് 400കോടി ക്ലബില്‍ ഇടംപിടിക്കാനും ചിത്രത്തിന് സാധിച്ചുു. 10000ലധികം സ്ക്രീനുകളിലായിരുന്നു സ്റ്റൈല്‍ മന്നന് ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച വരവേല്‍പ്പ് 2.0യ്ക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ചൈനയിലും വമ്പന്‍ റിലീസിങ്ങിനൊരുങ്ങുന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

2.0യുടെ മുന്നേറ്റം
നവംബര്‍ 29നായിരുന്നു രജനിയുടെ 2.0 റിലീസ് ചെയ്തിരുന്നത്. ഇതുവരെയിറങ്ങിയ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തുകൊണ്ടായിരുന്നു ചിത്രം ബോക്സ് ഓഫീസില്‍ മുന്നേറിയിരുന്നത്. . തമിഴ് പതിപ്പിനൊപ്പം തന്നെ ചിത്രത്തിന്റെ ഹിന്ദി പതിപ്പിനും മികച്ച സ്വീകരണമാണ് ലഭിച്ചിരുന്നത്. ബോളിവുഡില്‍ അക്ഷയ്കുമാറിനുളള സ്വാധീനം ചിത്രത്തിന്റെ ഹിന്ദി പതിപ്പിനും മികച്ച സ്വീകാര്യത ലഭിക്കാന്‍ കാരണമായിരുന്നു.ത്രീഡി ഫോര്‍മാറ്റില്‍ ഒരുക്കിയ ചിത്രം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

ചൈനയിലും റിലീസ്
ഇന്ത്യന്‍ സിനിമകള്‍ക്ക് എല്ലായ്പ്പോഴും മികച്ച സ്വീകരണം ലഭിക്കാറുളള രാജ്യമാണ് ചെെന. ഇന്ത്യന്‍ സിനിമകളുടെ ചൈനീസ് പതിപ്പ് അവിടത്തെ പ്രേക്ഷകര്‍ സ്വീകരിക്കാറുണ്ട്.ആമിര്‍ ഖാന്റെ ദംഗല്‍,സീക്രട്ട് സൂപ്പര്‍സ്റ്റാര്‍,എസ് എസ് രാജമൗലിയുടെ ബാഹുബലി സീരീസ് തുടങ്ങിയവയെല്ലാം ചൈനയില്‍ നിന്നും കോടികള്‍ വാരിയ ചിത്രങ്ങളായിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റൈല്‍ മന്നന് ചിത്രവും ചൈനയില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നത്.

56000 സ്ക്രീനുകളില്‍
ചൈനയില്‍ മാത്രമായി 56,000 സ്ക്രീനുകളിലാണ് തലൈവരുടെ 2.0 പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 47000 സ്ക്രീനുകളിലും ചിത്രം ത്രീഡി ഫോര്‍മാറ്റിലായിരിക്കും പ്രദര്‍ശനത്തിനെത്തുക. ചൈനയിലെ പ്രമുഖ വിതരണക്കാരായ എച്ച് വൈ മീഡിയയുമായി ചേര്‍ന്നാണ് 2.0 പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഒരു വിദേശ ചിത്രത്തിന് ഇത്രയുമധികം സ്ക്രീനുകള്‍ ചൈനയില്‍ ലഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അക്ഷയ്കുമാറിന്റെ പ്രതിനായക വേഷം
തലെവര്ക്കൊപ്പം അക്ഷയ്കുമാറിന്റെ പ്രതിനായക വേഷവും ചിത്രത്തില്‍ മികച്ചുനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2.0യിലെ വില്ലനാവുന്നതിന് മുന്നോടിയായി അദ്ദേഹം നടത്തിയ തയ്യാറെടുപ്പുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എമി ജാക്സണാണായിരുന്നു ചിത്രത്തില്‍ തലൈവരുടെ നായികാ വേഷത്തില്‍ എത്തിയിരുന്നത്. നീരവ് ഷാ ആയിരുന്നു സിനിമയ്ക്ക് ചായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്. ടോമിച്ചന് മുളകുപാടം ആയിരുന്നു ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നു

വസീഗരനും ചിട്ടിയും
ഇത്തവണയും ഡോ വസീഗരന്,ചിട്ടി എന്നീ കഥാപാത്രങ്ങളായിരുന്നു രജനീകാന്ത് എത്തിയിരുന്നത്. രണ്ടു വേഷങ്ങളും സ്റ്റൈല്‍ മന്നന് ഗംഭീരമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശങ്കറും ജയമോഹനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. കലാഭവന്‍ ഷാജോണും റിയാസ് ഖാനും ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
നിവിന്‍ പോളിയുടെ മിഖായേലും തരംഗമാകും! ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി! റിലീസ് ജനുവരിയില്‍
ഒടിയന്റെ റിലീസ് മിന്നിക്കും! ലോകമെമ്പാടുമായി 3500 സ്ക്രീനുകളില്‍ ചിത്രമെത്തുമെന്ന് സംവിധായകന്