twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹിന്ദി പറയാന്‍ അറിയില്ലെങ്കിലെന്താ രജത് മേനോന്‍ ബോളിവുഡിലേക്ക്

    By Aswathi
    |

    ഗോളെന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് മലയാളത്തില്‍ നടനായും വില്ലനായും രജത് മേനോന്‍ വേഷമിട്ടു. അതിനിടയില്‍ തമിഴകത്തും തെലുങ്കിലും ഒന്ന് പോയിവന്നു. ഇപ്പോള്‍ കേള്‍ക്കുന്ന രജത് ബോളിവുഡിലും ഒരുകാല്‍ വയക്കുന്നു എന്ന്.

    സമീര്‍ ഇഖ്ബാല്‍ പട്ടേല്‍ സംവിധാനം ചെയ്യുന്ന 'ഹോട്ടല്‍ ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലൂടെയാണ് രജത് മേനോന്റെ ബോളിവുഡ് അരങ്ങേറ്റം. ബാത്ത് ബാത്ത് മെയ്ന്‍ ബിക്തേ ഹാലാത്ത് എന്ന പ്രശസ്ത ഹിന്ദി നാടകത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രമൊരുങ്ങുന്നത്.

    renjith-menon

    അഖിലേശ്വര്‍ മുത്തിലിങ്കം എന്നാണ് രജത് മേനോന്റെ കഥാപാത്രത്തിന്റെ പേര്. അഖിലേശ്വരും പഞ്ചാബിക്കാരിയായ മിലിയും ഹണിമൂണ്‍ ആഘോഷിക്കാന്‍ ഗോവയിലെത്തുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് കഥയുടെ പ്രമേയം.

    ഹാസ്യത്തിനു പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഗോവയാണ്. നോ എന്‍ട്രി, ഗ്രാന്റ് മസ്ത് എന്നീ ഹിന്ദി ചിത്രങ്ങളും ഹപ്പി ഹസ്ബന്റ്‌സ് എന്ന മലയാള ചിത്രവും ചിത്രീകരിച്ച ഗോവയിലെ ലൊക്കേഷന്‍ ഈ ചിത്രത്തിലും കഥാപാത്രമാണ്.

    ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന സന്തോഷത്തിനൊപ്പം അത്രതന്നെ പേടിയും തനിക്കുണ്ടെന്ന് രജത് പറയുന്നു. ഹിന്ദി വായിക്കാനും എഴുതാനും അറിയാം എന്നല്ലാതെ അതിന്റെ ഒഴുക്കില്‍ പറയാന്‍ കഴിയില്ലത്രെ.

    ജോണി ലെവര്‍, രോഹിത്ത് ഖുരാന, ഇമ്മാന്‍ സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗുജറാത്തും മുംബൈയുമാണ് മറ്റ് പ്രധാന ഷൂട്ടിങ് ലൊക്കേഷനുകള്‍. ബോളിവുഡിലെയും കോളിവുഡില്‍ ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രവും കഴിഞ്ഞാല്‍ മലയാളത്തില്‍ സുഗീതൊരുക്കുന്ന ചിത്രത്തിലെ നായകനാണ് രജത് മേനോന്‍

    English summary
    Rajith Menon plays south Indian in his Bollywood debut
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X