For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടിയനില്‍ നിന്നും മോഹന്‍ലാല്‍ ലണ്ടനിലേക്ക്,ഹിറ്റുകളുടെ തമ്പുരാക്കന്‍മാര്‍ വീണ്ടും ഒന്നിച്ചെത്തുന്നു!

  |

  ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരുപിടി സിനിമകളാണ് വരാനിരിക്കുന്നത്. മോഹന്‍ലാലിന്റെ ഒടിയനാണ് ഇക്കൂട്ടത്തിലെ പ്രധാന സിനിമകളിലൊന്നെന്ന് നിസംശയം പറയാം. പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഘട്ട ഷെഡ്യൂള്‍ പുരോഗമിച്ച് വരികയാണ്. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാദ്യമായാണ് അദ്ദേഹം ഒരു സിനിമയ്ക്കായി ശാരീരികമായ തയ്യാറെടുപ്പുകള്‍ നടത്തിയത്.

  നിങ്ങളിതെന്ത് ഭാവിച്ചാ മമ്മുക്ക? ബൈക്കിലെത്തിയ മെഗാസ്റ്റാറിനെ കണ്ട് അമ്പരപ്പ് വിട്ടുമാറാതെ ആരാധകര്‍!

  ഒടിയന്‍ മാണിക്യന്റെ ലീലകള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാലോകം. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ സിനിമയുടെ അവസാന ഘട്ട ചിത്രീകരണം പൂര്‍ത്തിയാവുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തിലെ ഗാനരംഗം അടുത്തിടെയായിരുന്നു ചിത്രീകരിച്ചത്. അതിരപ്പിള്ളിയില്‍ വെച്ചുള്ള ഗാനചിത്രീകരണത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഒടിയന് ശേഷം മോഹന്‍ലാല്‍ ഏത് ചിത്രത്തിലാണ് ജോയിന്‍ ചെയ്യുന്നതെന്നറിയേണ്ടേ? അക്കാര്യത്തെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മമ്മൂട്ടിയുടെ നഷ്ടം മോഹന്‍ലാലിന് നേട്ടമാവുമോ? കുഞ്ഞാലി മരക്കാറുമായി പ്രിയദര്‍ശന്‍ മുന്നോട്ട്???

  ഒടിയന്റെ ചിത്രീകരണം അവസാനത്തിലേക്ക്

  ഒടിയന്റെ ചിത്രീകരണം അവസാനത്തിലേക്ക്

  വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രമായ ഒടിയന്റെ അവസാന ഘട്ട ചിത്രീകരണം നാളെ അവസാനിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. അണിയറപ്രവര്‍ത്തകര്‍ പാക്കപ്പിനായുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ വാര്‍ത്തയാണിത്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

  അമ്മയുടെ റിഹേഴ്‌സല്‍ ക്യാംപിലേക്ക്

  അമ്മയുടെ റിഹേഴ്‌സല്‍ ക്യാംപിലേക്ക്

  മഴവില്ലഴകില്‍ എന്ന പരിപാടിക്ക് ശേഷം അമ്മയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന അമ്മമഴവില്ലിന്റെ റിഹേഴ്‌സല്‍ ക്യാംപിലേക്കാണ് അദ്ദേഹം അടുത്തതായി ജോയിന്‍ ചെയ്യുന്നത്. അമ്മയുടെ രജത ജൂബിലിയോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റേജ് ഷോയാണിത്. മെയ് ആദ്യ വാരം തിരുവനന്തപുരത്ത് വെച്ചാണ് പരിപാടി അരങ്ങേറുന്നത്. പരിപാടിയില്‍ 15 മിനിറ്റിലധികം നീളുന്ന സ്‌പെഷല്‍ ഐറ്റവുമായാണ് മോഹന്‍ലാല്‍ എത്തുന്നതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഭീമനും ഒടിയനും ഉള്‍പ്പടെ ഏഴിലധികം കഥാപാത്രങ്ങളുമായി അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിക്കാനെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

  താരസമ്പന്നമായി ഒടിയന്‍

  താരസമ്പന്നമായി ഒടിയന്‍

  മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരാണ് എത്തുന്നത്. വില്ലന്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇവര്‍ക്ക് പുറമെ പ്രകാശ് രാജും ചിത്രത്തില്‍ എത്തുന്നുണ്ട്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ്‌ദ്ദേഹം അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ യുവതാരം നരേനെത്തുന്നുണ്ട്. ഒടിയന്‍ മാണിക്യന്റെ മുത്തച്ഛനായി ബോളിവുഡ് താരം മനോജ് ജോഷി എത്തുന്നുണ്ട്. ആരായിരിക്കും മുത്തച്ഛനായി എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ഒടുവിലാണ് മനോജ് ജോഷിയാണ് എത്തുന്നതെന്ന് സ്ഥിരീകരിച്ചത്.

  വാരാണസിയില്‍ നിന്നും തുടങ്ങി

  വാരാണസിയില്‍ നിന്നും തുടങ്ങി

  വാരാണസിയില്‍ വെച്ചാണ് ചിത്രത്തിന് തുടക്കമായത്. ആദ്യ ഘട്ട ഷെഡ്യൂളിന് പിന്നാലെ പാലക്കാടേക്കാണ് സംഘമെത്തിയത്. വിഎ ശ്രീകുമാര്‍ മേനോന്റെ സ്വദേശത്ത് വെച്ചായിരുന്നു പിന്നീടുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്. ഇടയ്ക്ക് അതിരപ്പിള്ളിയിലേക്കും സംഘമെത്തി. ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ആശീര്‍വാദ് സിനിമാസിന്‍രെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ വിഭാഗം നിയന്ത്രിച്ചത്. എം ജയചന്ദ്രനാണ് സംഗീതവിഭാഗം കൈകാര്യം ചെയ്തിട്ടുള്ളത്.

  ഒടിയന് ശേഷം ബിലാത്തിക്കഥയിലേക്ക്

  ഒടിയന് ശേഷം ബിലാത്തിക്കഥയിലേക്ക്

  നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും വീണ്ടും ഒരുമിക്കുകയാണ്. ഹിറ്റുകളുടെ കൂട്ടുകെട്ട് വീണ്ടുമൊരുമിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷയും വാനോളമുയരുകയാണ്. 45 ദിവസത്തെ ഡേറ്റാണ് അദ്ദേഹം ഈ സിനിമയ്ക്കായി നല്‍കിയിട്ടുള്ളത്. ലണ്ടനില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം. മണിയന്‍പിള്ള രാജുവിന്റെ മകനായ നിരഞ്ജനും അനു സിത്താരയുമാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍ , ശാലിന്‍ സോയ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകരായ ജോണി ആന്റണിയും ശ്യാമപ്രസാദും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

  മമ്മൂട്ടിയില്‍ നിന്നും കൈമാറിക്കിട്ടി

  മമ്മൂട്ടിയില്‍ നിന്നും കൈമാറിക്കിട്ടി

  നായകനായി സിനിമയില്‍ തകര്‍ത്തഭിനയിക്കുകയാണ് മോഹന്‍ലാല്‍. അതിനിടയിലാണ് അദ്ദേഹത്തിന്റെ ലിസ്റ്റിലേക്ക് ഈ സിനിമയും ഇടം നേടിയത്. മമ്മൂട്ടിയെയായിരുന്നു രഞ്ജിത്ത് ആദ്യം സമീപിച്ചത്. അദ്ദേഹം ഈ സിനിമ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം അദ്ദേഹത്തിന് ചിത്രവുമായി മുന്നോട്ട് പോവാന്‍ കഴിയാതെ വരികയായിരുന്നു. മമ്മൂട്ടി തന്നെയാണ് ചിത്രത്തിലേക്ക് മാഹോന്‍ലാലിനെ നിര്‍ദേശിച്ചത്. മോഹന്‍ലാല്‍ ഈ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

  ചിത്രീകരണം ആരംഭിക്കുന്നു

  ചിത്രീകരണം ആരംഭിക്കുന്നു

  മെയ് രണ്ടാം വാരത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയില്‍ ജോയിന്‍ ചെയ്തതിന് ശേഷം ഇടയ്ക്ക് മോഹന്‍ലാല്‍ ഓസ്‌ട്രേലിയയിലേക്ക് പോവുമെന്നും വിവരമുണ്ട്. സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പോവുന്നത്. ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുകയാണ്. റൊമാന്റിക് പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന സിനിമായാണിതെന്നാണ് പ്രഥമിക റിപ്പോര്‍ട്ടുകള്‍. രാവണപ്രഭു മുതല്‍ ആരംഭിച്ച ഹിറ്റ് കൂട്ടുകെട്ട് ഈ ചിത്രത്തിലും തുടരുമോയെന്നറിയാനായി നമുക്ക് കാത്തിരിക്കാം.

  English summary
  Bilathikadha will start rolling from May
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X