ദുര്‍ഗ്ഗയ്ക്ക് കോപിഷ്ഠയാകാന്‍ കഴിയുമെങ്കില്‍ സെക്‌സിയുമാവാം; രാജശ്രീ ദേശ് പാണ്ഡെ

By Rohini

ആംഗ്രി ഇന്ത്യന്‍ ഗോഡസ് എന്ന സിനിമയിലൂടെ ശ്രദ്ധേയായ രാജശ്രീ ദേശ് പാണ്ഡെ മലയാളത്തിലേക്കെത്തുകയാണ്. ഒരാള്‍പ്പൊക്കം എന്ന ചിത്രത്തിലൂടെ ദേശീയ തലത്തില്‍ ശ്രദ്ധേയനായ സനല്‍ കുമാര്‍ ശശിധരന്‍ ഒഴിവു ദിവസത്തെ കളി എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന സെക്‌സി ദുര്‍ഗ്ഗ എന്ന ചിത്രമാണ് രാജശ്രീയുടെ രണ്ട് മലയാള ചിത്രങ്ങളിലൊന്ന്. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ഏലി ഏലി ലാമ സബത്താനിയാണ് മറ്റൊരു ചിത്രം.

സെക്‌സി ദുര്‍ഗ്ഗ എന്ന ചിത്രത്തിന്റെ പേര് വിവാദമായതോ ചര്‍ച്ച ആയതോ ഒന്നും അഭിനയിക്കുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കില്ലെന്ന് രാജശ്രീ പാണ്ഡെ പറയുന്നു. ദുര്‍ഗ്ഗയ്ക്ക് കോപിഷ്ഠയാകാന്‍ കഴിയുമെങ്കില്‍ സെക്‌സിയുമാവാം എന്നാണ് രാജശ്രീയുടെ മറുപടി.

സെക്‌സി ദുര്‍ഗ്ഗ

ദുര്‍ഗ്ഗയ്ക്ക് കോപിഷ്ഠയാകാന്‍ കഴിയുമെങ്കില്‍ സെക്‌സിയുമാവാം; രാജശ്രീ ദേശ് പാണ്ഡെ

ഒരാള്‍പ്പൊക്കം എന്ന ചിത്രത്തിലൂടെ ദേശീയ തലത്തില്‍ ശ്രദ്ധേയനായ സനല്‍ കുമാര്‍ ശശിധരന്‍ ഒഴിവു ദിവസത്തെ കളി എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന ചിത്രമാണ് സെക്‌സി ദുര്‍ഗ്ഗ. മലയാളത്തിലെ ആദ്യത്തെ ഈറോട്ടിക് ത്രില്ലര്‍ ചിത്രമാണ്. കേരളത്തിലെ കാമാര്‍ത്തമായ മാനസിക വ്യാപരത്തിലേക്ക് കൂടെ വിരല്‍ ചൂണ്ടുന്ന ചിത്രമാണിത്.

ദുര്‍ഗ്ഗയായി എത്തുന്നത്

ദുര്‍ഗ്ഗയ്ക്ക് കോപിഷ്ഠയാകാന്‍ കഴിയുമെങ്കില്‍ സെക്‌സിയുമാവാം; രാജശ്രീ ദേശ് പാണ്ഡെ

ആംഗ്രി ഇന്ത്യന്‍ ഗോഗസ് എന്ന സിനിമയിലൂടെ ശ്രദ്ധേയായ രാജശ്രീ ദേശ് പാണ്ഡെയാണ് സെക്‌സി ദുര്‍ഗ്ഗ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. ബംഗാളില്‍ നിന്നെത്തി കേരളത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് ദുര്‍ഗ്ഗ. അവളെ ചുറ്റിപ്പറ്റിയുള്ള ഒരുപിടി ആള്‍ക്കാരുടെ കഥയാണ്.

കഥാപാത്രത്തെ കുറിച്ച്

ദുര്‍ഗ്ഗയ്ക്ക് കോപിഷ്ഠയാകാന്‍ കഴിയുമെങ്കില്‍ സെക്‌സിയുമാവാം; രാജശ്രീ ദേശ് പാണ്ഡെ

ആംഗ്രി ഇന്ത്യന്‍ ഗോഗസില്‍ താന്‍ ചെയ്ത വേഷത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ വേഷമാണ് സെക്‌സി ദുര്‍ഗ്ഗയില്‍ അവതരിപ്പിയ്ക്കുന്നത് എന്ന് രാജശ്രീ പറഞ്ഞു.

വിവാദങ്ങള്‍

ദുര്‍ഗ്ഗയ്ക്ക് കോപിഷ്ഠയാകാന്‍ കഴിയുമെങ്കില്‍ സെക്‌സിയുമാവാം; രാജശ്രീ ദേശ് പാണ്ഡെ

സിനിമയുടെ പേര് സംബന്ധിച്ച് ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഈ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും തന്നെ പിന്നോട്ട് വലിക്കില്ലെന്ന് നടി പറഞ്ഞു

സ്ത്രീയുടെ പൂര്‍ണത

ദുര്‍ഗ്ഗയ്ക്ക് കോപിഷ്ഠയാകാന്‍ കഴിയുമെങ്കില്‍ സെക്‌സിയുമാവാം; രാജശ്രീ ദേശ് പാണ്ഡെ

ദുര്‍ഗ്ഗയ്ക്ക് കോപിഷ്ഠയാകാന്‍ കഴിയുമെങ്കില്‍ സെക്‌സിയുമാവാന്‍ കഴിയില്ലേ എന്നാണ് രാജശ്രീ ചോദിയ്ക്കുന്നത്. സ്ത്രീ പൂര്‍ണതയിലെത്തുന്നത് അവള്‍ സെക്‌സിയാകുമ്പോഴാണെന്നും ഇത്തരമൊരു സിനിമ ചെയ്യാന്‍ തീരുമാനിച്ചതു തന്നെ സനല്‍ കുമാറിന്റെ ധീരതയാണെന്നും നടി പറഞ്ഞു.

ദുര്‍ഗ്ഗ പ്രതിനിധി മാത്രം

ദുര്‍ഗ്ഗയ്ക്ക് കോപിഷ്ഠയാകാന്‍ കഴിയുമെങ്കില്‍ സെക്‌സിയുമാവാം; രാജശ്രീ ദേശ് പാണ്ഡെ

എന്നാല്‍ ദുര്‍ഗ്ഗ എന്ന പേരിന് ദുര്‍ഗ്ഗ ദേവിയുമായി യാതൊരു ബന്ധവുമില്ലെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. ദുര്‍ഗ്ഗ സമൂഹത്തിലെ സ്ത്രീകളുടെ പ്രതിനിധി മാത്രമാണ്. ഇതിന് ദുര്‍ഗ്ഗ ദേവിയുടെ കഥയുമായി യാതൊരു ബന്ധവുമില്ല- സനല്‍ വ്യക്തമാക്കി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X