»   » അരത്തില്‍ ഗ്ലാമറില്ലാതെ രാജ്ശ്രീ വീണ്ടും

അരത്തില്‍ ഗ്ലാമറില്ലാതെ രാജ്ശ്രീ വീണ്ടും

Posted By: Super
Subscribe to Filmibeat Malayalam
Rajsri Ponnappa
സംവിധായകന്‍ ദീപേഷ് ടിയുടെ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച രാജശ്രീ പൊന്നപ്പ വീണ്ടും മികച്ചൊരു കഥാപാത്രവുമായി എത്തുകയാണ്. മോഡലിങ് രംഗത്തുനിന്നും അഭിനയലോകത്തെത്തിയ രാജശ്രീ രണ്ടാമത്തെ ചിത്രത്തിലും അധികം ചമയങ്ങളില്ലാത്ത കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ആദ്യചിത്രത്തില്‍ ഒരു കന്യാസ്ത്രീയെ അവതരിപ്പിച്ചുകൊണ്ടാണ് രാജ്ശ്രീ മലയാളത്തിലേയ്‌ക്കെത്തിയത്. ഇപ്പോള്‍ സംവിധായകന്‍ റെജി നായര്‍ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന സ്ത്രീപക്ഷ ചിത്രമായ അരത്തിലൂടെയാണ് രാജ്ശ്രീ വീണ്ടുമെത്തുന്നത്.

ശക്തമായ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ചുകൊണ്ട് മലയാളത്തിലെത്തുകയാണ് മോഡലും നടിയുമായ രാജ്ശ്രീ പൊന്നപ്പ. ഗ്ലാമര്‍ പരിവേഷമില്ലാത്ത രണ്ടുവേഷങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ രാജ്ശ്രീ പറയുന്നതിങ്ങനെയാണ് - മലയാളത്തില്‍ ഗ്ലാമര്‍ പരിവേഷമില്ലെങ്കിലേ പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്നൊന്നുമില്ല. അത്തരം വേഷങ്ങളേ ചെയ്യൂ എന്ന് ഞാന്‍ തീരുമാനമെടുത്തിട്ടുമില്ല, പക്ഷേ തേടിയെത്തിയത് അത്തരം വേഷമാണ്, അല്‍പം ആഴമുള്ള കഥാപാത്രങ്ങളുമായി, ഇത്തരം വേഷങ്ങള്‍ എപ്പോഴും കിട്ടിയെന്നുവരില്ല.

അരം ഒരു സൈക്കോ ത്രില്ലറാണ്. ഇപ്പോള്‍ ചിത്രം ഏതാണ്ട് പകുതി പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടാം ഘട്ടചിത്രീകരണം മാര്‍ച്ചിലാണ് തുടങ്ങുന്നത്. മലയാളത്തില്‍ച്ചെയ്ത രണ്ടുവേഷങ്ങളും നല്ല അഭിനയസാധ്യതയുള്ളതാണ്. എന്നിലെ അഭിനേത്രിയ്ക്ക് വെല്ലുവിളിയാകുന്ന വേഷമായിരുന്നു ആദ്യത്തേത്, രണ്ടാമത്തേതും അങ്ങനെതന്നെ. രണ്ട് വേഷങ്ങള്‍ക്കുവേണ്ടിയും ഞാന്‍ എന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന റോളുകള്‍ ചെയ്യുമ്പോള്‍ വലിയ സന്തോഷമാണ് തോന്നുന്നത്. - രാജ്ശ്രീ പറയുന്നു.

മലയാളത്തില്‍ രണ്ട് ചിത്രങ്ങള്‍ സ്വന്തമാക്കിയ താരം കന്നഡത്തിലും ഒരു ചിത്രത്തില്‍ വേഷമിടുന്നുണ്ട്, പരോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദേവദാസിന്റെ ഭാര്യയായിട്ടാണ് രാജ്ശ്രീ അഭിനയിക്കുന്നത്. ഒപ്പംതന്നെ തമിഴികത്തും അരങ്ങേറ്റം നടത്താനൊരുങ്ങുകയാണ് ഈ മിടുക്കി.

English summary
Rajshri Ponnappa's second in the industry, director Reji Nair's woman-centric Tamil-Malayalam bilingual, 'Aram', also sees her in a deglam avatar. Though, the actress asserts.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam