»   » രാഖി സാവന്ത് നാണംകെട്ട അധ്യായം: കാമുകന്‍

രാഖി സാവന്ത് നാണംകെട്ട അധ്യായം: കാമുകന്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് ഐറ്റം ഗേള്‍ രാഖി സാവന്താണ് തന്റെ ജീവിതത്തിലെ ഏറ്റവും നാണംകെട്ട അധ്യായമെന്ന് കാമുകന്‍ അഭിഷേക്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇരുവരും തമ്മില്‍ പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിട്ടും ഏറെ കാലമായി. എന്നാല്‍ അടുത്തിടെ ഇരുവരെയും രാജ് സാന്തില്യയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ ഒരുമിച്ച് നൃത്തം ചെയ്യുന്നത് കണ്ടതോടെയാണ് രാഖി - അഭിഷേക് ബന്ധത്തെക്കുറിച്ച് വീണ്ടും സംശയങ്ങളുയര്‍ന്നത്.

രാഖിയുമായി ഇപ്പോഴും പ്രണയത്തിലാണ് എന്ന വാര്‍ത്തകളെ പാടെ നിഷേധിച്ചുകൊണ്ടായിരുന്നു അഭിഷേക് ഈ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞത്. രാഖി സാവന്തുമായി തനിക്ക് ഒരു ബന്ധവുമില്ല. രാജ് വിളിച്ചതുകൊണ്ടാണ് പാര്‍ട്ടിക്ക് പോയത്. അവിടെ പലര്‍ക്കുമൊപ്പം ഡാന്‍സ് ചെയ്തു. അവരിലൊരാളാണ് രാഖി. അതിലപ്പുറം ഒന്നുമില്ല. തന്റെ ജീവിതത്തിലെ ഒരു നാണം കെട്ട അധ്യായമാണ് രാഖി - അഭിഷേക് വിശദീകരിച്ചു.

rakhi sawant

ബന്ധം പിരിഞ്ഞു എന്ന് തന്നെയാണ് രാഖി സാവന്തും പറയുന്നത്. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ അഭിഷേക് തന്റെ കൈ പിടിക്കുകയായിരുന്നു. എനിക്ക് അവനെ ഒഴിവാക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് കൂടെ നൃത്തം ചെയ്തു. അഭിഷേക് ഒരു നല്ല സുഹൃത്താണ്. എന്നാല്‍ അഭിഷേകിനോട് മറ്റൊരു തരത്തിലുള്ള താല്‍പര്യവും ഇല്ലെന്ന് എടുത്തുപറയാനും ചൂടന്‍ നായിക മറന്നില്ല.

ബോളിവുഡിലെ വിവാദനായികമാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് രാഖി സാവന്ത്. ഐറ്റം ഡാന്‍സുപോലെ തന്നെ ഈ 34 കാരിക്ക് വിവാദങ്ങളും ഇഷ്ടമാണ്. യോഗ ഗുരു ബാബ രാംദേവിനെ ഇഷ്ടമാണ് എന്ന് വിളിച്ചുപറഞ്ഞാണ് ഈ വിവാദനായിക ഒരിക്കല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

English summary
Rakhi is a shameful part of my past. I regret the time spent with her. She was my biggest mistake ever and I won't make that mistake again - Item girl Rakhi Sawant's ex boy friend Abhishek told in an interview.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam