»   » അടുത്ത വെള്ളിമൂങ്ങയാകുമോ രക്ഷാധികാരി ബൈജു; മൂന്ന് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട്

അടുത്ത വെള്ളിമൂങ്ങയാകുമോ രക്ഷാധികാരി ബൈജു; മൂന്ന് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട്

Posted By: Rohini
Subscribe to Filmibeat Malayalam

പ്രതീക്ഷിക്കാത്ത വിജയമായിരുന്നു ബിജു മേനോന്‍ നായകനായി എത്തിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിന്റേത്. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം ബിജു മേനോന്റെ തലവര തന്നെ മാറ്റി. വീണ്ടും ബിജു നായകനായി എത്തിയ ചിത്രമാണ് രക്ഷാധികാരി ബൈജു ഒപ്പ്.

ജലസേചനവകുപ്പ് ഉദ്യോഗസ്ഥനായി ബിജു മേനോന്‍, ഹോബി എന്താണെന്നോ??

വെള്ളിമൂങ്ങ പോലെ തന്നെ പ്രതീക്ഷിക്കാത്ത ഒരു വിജയമായിരിയ്ക്കും രക്ഷാധികാരി ബൈജുവിന്റെയും എന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.

മൂന്ന് ദിവസം കൊണ്ട്

ഏപ്രില്‍ 21 നാണ് രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രം റിലീസ് ചെയ്തത്. മൂന്ന് ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് 2.25 കോടി രൂപ ഗ്രേസ് കലക്ഷന്‍ നേടി.

തുടക്കം എങ്ങിനെ

അറുപത് ലക്ഷം രൂപയാണ് ആദ്യ ദിവസത്തെ പ്രദര്‍ശനത്തിലൂടെ രക്ഷാധികാരി ബൈജുവിന് കിട്ടിയത്. തുടര്‍ന്നുള്ള ശനി, ഞായര്‍ ദിവസങ്ങളില്‍ ചിത്രത്തിന് ആരാധകര്‍ കൂടുകയായിരുന്നു. കുടുംബ പ്രേക്ഷകരാണ് ചിത്രത്തോട് കൂടുതല്‍ അടുക്കുന്നത്.

ബിജു മേനോന്റെ ഹിറ്റ്

വെള്ളിമൂങ്ങയ്ക്ക് ശേഷമുള്ള ബിജു മേനോന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം രക്ഷാധികാരി ബൈജു ആയിരിയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടയില്‍ നാകനായി എത്തിയ സ്വര്‍ണ്ണക്കടുവ, സാള്‍ട്ട് മാംഗോ ട്രീ, ലീല, മരുഭൂമിയിലെ ആന തുടങ്ങിയ ചിത്രങ്ങളൊന്നും പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.

മികച്ച ഹാസ്യ ചിത്രം

ഹാസ്യം കൈകാര്യം ചെയ്യുന്ന നായക നടന്മാരില്‍ ഇപ്പോള്‍ മുന്നില്‍ ബിജു മേനോന്‍ തന്നെയാണെന്ന് ഉറപ്പിച്ച് പറയാം. അതാണ് രക്ഷാധികാരിയുടെയും വിജയം. ബിജു മേനോനെ കൂടാതെ ഹന്ന രഞ്ജി കോശി, അജു വര്‍ഗ്ഗീസ്, ദീപക് പറമ്പോല്‍, വിജയരാഘവന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തി.

English summary
Rakshadhikari Baiju Oppu Box Office: 3 Days Kerala Collections!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam