»   » രക്ഷാധികാരി ബൈജു ഒപ്പ്, തിയേറ്ററില്‍ എത്തിക്കേണ്ട ഡേറ്റ് തീരുമാനിച്ചു!

രക്ഷാധികാരി ബൈജു ഒപ്പ്, തിയേറ്ററില്‍ എത്തിക്കേണ്ട ഡേറ്റ് തീരുമാനിച്ചു!

By: Sanviya
Subscribe to Filmibeat Malayalam

ബിജു മേനോന്റെ പുതിയ ചിത്രങ്ങളുടെ പണി അണിയറയില്‍ നടക്കുകയാണ്. ചില ചിത്രങ്ങള്‍ പ്രൊഡക്ഷന്‍ വര്‍ക്കുകളിലും മറ്റ് ചില ചിത്രങ്ങള്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകളിലുമാണ്. എഴുത്തുകാരനും സംവിധായകനുമായ രാജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ബിജു മേനോനാണ് നായകനായി എത്തുന്നത്.

ബൈജു എന്ന ടൈറ്റില്‍ റോളിലാണ് ചിത്രത്തില്‍ ബിജു മേനോന്‍ അഭിനയിക്കുന്നത്. ജലസേചന വകുപ്പില്‍ ജോലി ചെയ്യുന്ന കഥാപാത്രമാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്ന ബൈജു എന്ന കഥാപാത്രം. പയ്യോളിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി.

റിലീസ് ഡേറ്റ് തീരുമാനിച്ചു

ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചു. ഏപ്രിലില്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിന് ശേഷം ബിജു മേനോന്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.

പുതിയ ഒരു അനുഭവം

രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രം മലയാള സിനിമയ്ക്ക് ഒരു പുതിയ അനുഭവമായിരിക്കും നല്‍കുകയെന്നാണ് അണിയറയില്‍ നിന്നുള്ള സംസാരം.

മറ്റ് കഥാപാത്രങ്ങള്‍

ഡാര്‍വിന്റെ പരിണാമം ഫെയിം ഹന്നാ രജിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ദീപക് പരമ്പോല്‍, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിരക്കഥ, സംവിധാനം

സംവിധായകന്‍ രാജന്‍ പ്രമോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. രാജന്‍ പ്രമോദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് രക്ഷാധികാരി ബൈജു ഒപ്പ്.

English summary
Biju Menon's Rakshadhikari Baiju Oppu Gearing Up For An April Release!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam