»   » റെഡ്ഡി മകളുടെ ആഡംബര വിവാഹത്തില്‍ തെന്നിന്ത്യന്‍ നടി അവതരിപ്പിച്ച രണ്ടു കോടിയുടെ നൃത്തം കാണൂ...

റെഡ്ഡി മകളുടെ ആഡംബര വിവാഹത്തില്‍ തെന്നിന്ത്യന്‍ നടി അവതരിപ്പിച്ച രണ്ടു കോടിയുടെ നൃത്തം കാണൂ...

Posted By: Pratheeksha
Subscribe to Filmibeat Malayalam

കര്‍ണ്ണാടകയിലെ ഖനി രാജാവ് ജനാര്‍ദ്ദന റെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയുടെ സ്വര്‍ഗ്ഗീയ വിവാഹത്തെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. ഇന്ത്യന്‍ മാധ്യമങ്ങളില്‍ മാത്രമല്ല വിദേശ മാധ്യമങ്ങളിലും വിവാഹ ധൂര്‍ത്തിനെ കുറിച്ചുള്ള വാര്‍ത്ത വന്നു. 500 കോടി ചിലവഴിച്ചുനടത്തിയ വിവാഹത്തിന് രാഷ്ടട്രീയ നേതാക്കന്മാരും സിനിമാ രംഗത്തു നിന്നുള്ളവരുമടക്കം 30000ത്തിലധികം പേരാണ് പങ്കെടുത്തത്.

മൂന്നു ദിവസം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടന്ന ആഘോഷത്തില്‍ തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീത് സിങിന്റെ നൃത്തവും ഉണ്ടായിരുന്നു .രണ്ട് ലക്ഷമാണ് നൃത്തത്തിനായി ജനാര്‍ദ്ദന റെഡ്ഡി നടിയ്ക്ക് ഓഫര്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട. നടിയുടെ ഒരു നൃത്തം മാത്രമാണ് ഉണ്ടായിരുന്നത്. വിജയ നഗര സാമ്രാജ്യത്തിന്റെ കൊട്ടാര മാതൃകയില്‍ ഒരുക്കിയ സെറ്റിലായിരുന്നു വിവാഹച്ചടങ്ങുകള്‍.

rakulpreethsingh-18-1

ബെംഗളൂരുവിലെ വിവാഹ ആഘോഷം കഴിഞ്ഞതിനു ശേഷം സംഘം ജനാര്‍ദ്ദന റെഡ്ഡിയുടെ ജന്മനാടായ ബെല്ലാരിയിലേക്കു തിരിച്ചു. കഴിഞ്ഞ ദിവസം ബെല്ലാരിയിലെത്തിയ വധൂവരന്മാരെ ഘോഷയാത്രയായാണ് ജനം സ്വീകരിച്ചത്.എല്‍ സി ഡി സ്‌ക്രീനോടു കൂടിയ വിവാഹ ക്ഷണക്കത്തിറങ്ങിയ മുതല്‍  ആഡംബര വിവാഹം വാര്‍ത്തകളിലിടം നേടിയിരുന്നു.

വിവാഹത്തിന് ബ്രാഹ്മണി അണിഞ്ഞത് പതിനേഴു കോടിയുടെ സാരിയും 90 കോടിയുടെ ആഭരണവുമാണ്. ഞായറാഴ്ച്ച ഹൈദരാബാദില്‍ നടക്കുന്ന ഫങ്ഷനോടെ ഒരാഴ്ച്ചയിലധികം നീണ്ട വിവാഹാഘോഷങ്ങള്‍ സമാപിക്കും. അനധികൃത ഖനനക്കേസില്‍ ശിക്ഷിക്കപ്പെട്ട ജനാര്‍ദ്ദന റെഡ്ഡി ജാമ്യത്തിലിറങ്ങിയാണ് മകളുടെ വിവാഹം നടത്തിയത്.

English summary
rakul preet's 2 crore dance at reddy daughter marriage.Janardhan Reddy offered two crores for one dance.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam