»   » പ്രഭാസിനെ മറികടക്കാന്‍ അല്ലു അര്‍ജുനും റാം ചരണും!!! 500 കോടിയുടെ രാമായണം ബാഹുബലിയെ വെല്ലും?

പ്രഭാസിനെ മറികടക്കാന്‍ അല്ലു അര്‍ജുനും റാം ചരണും!!! 500 കോടിയുടെ രാമായണം ബാഹുബലിയെ വെല്ലും?

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമകള്‍ക്ക് ഒരിക്കലും ചിന്തിക്കാന്‍ കഴിയാത്ത ഉയരത്തിലേക്ക് കുതിക്കുകയാണ് ബാഹുബലി. ഇത് ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയിരിക്കുന്നത് പുതിയ ഉണര്‍വാണ്. കൂടുതല്‍ ബജറ്റ് മുടക്കി മികച്ച സാങ്കേതിക തികവോടെ ചിത്രങ്ങളൊരുക്കാന്‍ ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാവുകയാണ് ബാഹുബലി.

ബാഹുബലിക്ക് മൂന്നാം ഭാഗം? രാജമൗലി അല്ല പറയുന്നത് നിര്‍മാതാവ്, പക്ഷെ ഒരു ഡിമാന്‍ഡ് ഉണ്ട്!

ഇനി ആര്‍ക്കാ സംശയം??? മോഹന്‍ലാലിന്റെ മഹാഭാരത, 1000 കോടി ദാ ഇങ്ങനെ തിരിച്ചുപിടിക്കും!!!

ബാഹുബലിക്ക് പിന്നാലെ തെലുങ്കില്‍ നിന്നും മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുകയാണ്. രാമായണം പ്രമേയമായി ഒരുങ്ങുന്ന ചിത്രത്തിന് 500 കോടിയാണ് ബജറ്റ്. റാം ചരണും അല്ലു അര്‍ജുനും ചിത്രത്തില്‍ ഒരുമിക്കുന്നത്. ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ പര്യാപ്തമായ ചിത്രമായിരിക്കും ഒരുക്കുന്നത്. 

മൂന്ന് ഭാഗങ്ങളിലാണ് രാമായണം നിര്‍മിക്കുന്നത്. ബാഹുബലി രണ്ട് ഭാഗങ്ങളായാണ് നിര്‍മിച്ചത്. 1000 കോടി മുതല്‍ മുടക്കില്‍ പ്രഖ്യാപിച്ച മോഹന്‍ലാലിന്റെ മഹാഭാരതം നിര്‍മിക്കുന്നതും രണ്ട് ഭാഗങ്ങളായിട്ടാണ്. ഇതിനെല്ലാം ഒരുപടി മുന്നില്‍ നില്‍ക്കുന്നതാണ് രാമായണം.

മൂന്ന് ഭാഗങ്ങളായി നിര്‍മിക്കുന്ന ചിത്രത്തിന് മൂന്ന് നിര്‍മാതക്കളാണ് പണം മുടക്കുന്നത്. അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദാണ് ചിത്രത്തിന്റെ ഒരു നിര്‍മാതാവ്. നമിത് മല്‍ഹോത്ര, മധു മണ്ടേന എന്നിവരാണ് മറ്റ് നിര്‍മാതാക്കള്‍.

തെന്നിന്ത്യന്‍ സിനിമയില്‍ വ്യക്തമായ ആരാധക വൃന്ദമുള്ള താരങ്ങളാണ് അല്ലു അര്‍ജുനും റാം ചരണും. ഇരവരുടേയും ചിത്രങ്ങള്‍ മൊഴിമാറ്റിയെത്തിയപ്പോള്‍ മലയാളത്തിലുള്‍പ്പെടെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഭയ്യ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാകും രാമായണം.

തെലുങ്കിലെ ഏറ്റവും ശക്തമായ സിനിമ കുടുംബത്തെ ബാഹുബലിയുടെ വിജയം ആശങ്കപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേത്തുടര്‍ന്നാണ് ആ കുടുംബത്തിന്റെ നേതൃത്വത്തില്‍ രാമായണം തുടങ്ങാന്‍ പദ്ധതി തുടങ്ങിയത്. അല്ലു അരവിന്ദിനേയും അളിയന്‍ ചിരഞ്ജീവിയേയുമാണ് ആ റിപ്പോര്‍ട്ട് ലക്ഷ്യംവയ്ക്കുന്നത്.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ രാമനായി റാം ചരണും ഹനുമായി അല്ലു അര്‍ജുനും വേഷമിടും. തെന്നിന്ത്യയില്‍ വ്യക്തമായ ആരാധക പിന്തുണയുള്ള രണ്ടുപേരേയും മുഴുനീള വേഷത്തില്‍ ഒരുമിപ്പിക്കുന്നതിലൂടെ വന്‍ വാണിജ്യ വിജയമാണ് രാമായണം ലക്ഷ്യമിടുന്നത്.

തെലുങ്കിന് പുറത്ത് കാര്യമായ ആരാധകരില്ലാതിരുന്ന പ്രഭാസിന് ആയിരം കോടി എന്ന മാസ്മരിക സംഖ്യ കടക്കാനാകുമെങ്കില്‍ റാം ചരണിനേയും അല്ലു അര്‍ജുനേയും ഉപയോഗിച്ച് അത് മറികടക്കാനാകുമെന്നും കണക്ക് കൂട്ടുന്നവരുണ്ട്. അതിനുവേണ്ടിയാണ് ഇരുവരേയും ഒന്നിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആയിരം കോടി മുടക്കി രണ്ട് ഭാഗങ്ങളായി ഇറക്കുന്ന മോഹന്‍ലാല്‍ ചിത്രം മഹാഭാരതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് 500 കോടിയുടെ രാമായണത്തിന്റെ പ്രഖ്യാപനമെന്നാണ് അറിയുന്നത്. വിദേശ വ്യവസായി ബിആര്‍ ഷെട്ടിയാണ് ചിത്രത്തിനായി പണം മുടക്കുന്നത്.

ബാഹുബലിയില്‍ നിന്ന് വ്യത്യസ്തമായി ചിത്രം ത്രീഡിയിലാണ് ഒരുങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ്, തമിഴ്, തെലുങ്ക് സിനിമകളിലെ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കും.

English summary
Ram Charan and Allu Arjun playing lead roles in 500 crore Ramayana. The reports says, Ram as Rama and Allu as Hanuan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam