»   » തെലുങ്കിലെ താരപുത്രനും കിടുവാണ്! രാം ചരണിന്റെ കരിയര്‍ ബെസ്റ്റായി രംഗസ്ഥലം, വാരിക്കൂട്ടിയത് കോടികള്‍?

തെലുങ്കിലെ താരപുത്രനും കിടുവാണ്! രാം ചരണിന്റെ കരിയര്‍ ബെസ്റ്റായി രംഗസ്ഥലം, വാരിക്കൂട്ടിയത് കോടികള്‍?

Written By:
Subscribe to Filmibeat Malayalam

തെലുങ്ക് സിനിമയിലെ താരപുത്രനും ഇന്ത്യ മുഴുവനും അറിയപ്പെടുന്ന നിലയിലേക്ക് ഉയര്‍ന്ന താരമാണ് രാംചരണ്‍ തേജ. നടന്‍ ചിരഞ്ജീവിയുടെ മകനായ രാംചരണ്‍ അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തി അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ചിരുന്നു. വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളു എങ്കിലും താരപുത്രന്റെ സിനിമകളെല്ലാം വേറിട്ട് നില്‍ക്കുന്നവയാണ്.

അക്കൂട്ടത്തിലേക്ക് മറ്റൊരു സിനിമ കൂടി എത്തിയിരിക്കുകയാണ്. സുകുമാര്‍ സംവിധാനം ചെയ്ത് തെലുങ്ക് പീരിഡ് ഡ്രാമ സിനിമയായി തിയറ്ററുകളിലേക്കെത്തിയയ രംഗസ്ഥലമാണ് സൂപ്പര്‍ ഹിറ്റായിരിക്കുന്നത്. ആദ്യദിനം തന്നെ ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച സിനിമ കോടികളാണ് വാരിക്കൂട്ടിയിരിക്കുന്നത്.

രംഗസ്ഥലം

രാംചരണിന്റെ ഏറ്റവും പുതിയ സിനിമയാണ് രാഗസ്ഥലം. തെലുങ്ക് പീരിഡ് ഡ്രാമയായി നിര്‍മ്മിച്ച രംഗസ്ഥലം മാര്‍ച്ച് 30 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. സുകുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ രാംചരണിനൊപ്പം സാമന്ത അക്കിനേനി, ആദി, ജഗപതി ബാബു, പ്രകാശ് രാജ്, അമിത് ശര്‍മ്മ, ഗൗതമി, രാജേഷ് ദിവാകര്‍, പൂജ ഹെഡ്‌ഹെ, നരേഷ്, അനസുയ ഭരത്വരാജ്, തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിരുന്നു. ഗ്രാമീണ പശ്ചാതലത്തിലൊരുക്കിയ സിനിമ എഴുപതാം കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ആദ്യദിനം മുതല്‍ തിളക്കമാര്‍ന്ന പ്രകടനം നടത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.

കോടികള്‍ വാരിക്കൂട്ടി..

തുടക്കം തന്നെ മോശമില്ലാത്ത രീതിയിലായിരുന്നതിനാല്‍ രംഗസ്ഥലത്തിനെ കുറിച്ച് മോശമില്ലാത്ത അഭിപ്രായങ്ങളായിരുന്നു വന്നിരുന്നത്. മാത്രമല്ല ആഭ്യന്തര അന്താരാഷ്ട്ര ബോക്‌സോഫീസുകളില്‍ കോടികള്‍ വാരിക്കൂട്ടിയാണ് രാംചരണിന്റെ രംഗസ്ഥലം ജൈത്രയാത്ര തുടങ്ങിയിരിക്കുന്നത്. റിലീസ് ദിനത്തില്‍ തന്നെ സിനിമ ആഗോളതലത്തില്‍ 46 കോടി രൂപയാണ് സ്വന്തമാക്കിയത്. രാം ചരണിന്റെ കരിയറിലെ ബെസ്റ്റ് എന്ന് അഭിപ്രായം നേടിയ സിനിമ ഇന്ത്യന്‍ എക്‌സ്പ്രസ് അഞ്ചില്‍ നാലും, ഐഎംഡിബി റേറ്റിംഗ് പ്രാകരം 10 ല്‍ 9.2 പോയിന്റുമാണ് നേടിയിരിക്കുന്നത്.

തെലുങ്കാനയിലെ കളക്ഷന്‍

ആഗോളതലത്തിലുള്ള കണക്കുകളെക്കാള്‍ തെലുങ്കില്‍ നിന്നും സിനിമ നേടിയ കക്ഷന്‍ എത്രയാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രംഗസ്ഥലം തെലുങ്കാനയില്‍ നിന്നു മാത്രമായി ആദ്യദിനം 28.8 കോടി രൂപ സ്വന്തമാക്കിയിരിക്കുകയാണെന്നാണ്. കര്‍ണാടകയില്‍ നിന്ന് 3.4 കോടിയും സിനിമയ്ക്ക് കിട്ടി. ബാഹുബലിയ്ക്ക് ശേഷം തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടുന്ന രണ്ടാമത്തെ സിനിമയാണ് രംഗസ്ഥലം. റിലീസ് ദിനത്തില്‍ 60 ലക്ഷമായിരുന്നു സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നും ലഭിച്ചത്. ബാഹുബലിയ്ക്ക് 92 ലക്ഷമായിരുന്നു കളക്ഷന്‍.

ബാക്കിയുള്ളവ..

ഇന്ത്യയില്‍ റിലീസിനെത്തിച്ചതിനൊപ്പം വിദേശത്തേക്കും സിനിമ മാര്‍ച്ച് 30 ന് തന്നെ പ്രദര്‍ശനത്തിന് എത്തിയിരുന്നു. അമേരിക്കയില്‍ നിന്നും 4.39 കോടിയും ഓസ്‌ട്രേലിയയില്‍ നിന്ന് 84 ലക്ഷം രൂപയും സിനിമ സ്വന്തമാക്കി. ഇക്കാര്യം സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റിക്കുമായ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തിരിക്കുകയാണ്. ഈസ്റ്ററും മറ്റ് അവധി ദിനങ്ങള്‍ ഒന്നിച്ചെത്തിയതിനാല്‍ സിനിമയുടെ കളക്ഷന്റെ കാര്യത്തില്‍ വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളില്‍ കളക്ഷന്‍ വലിയ ഉയരങ്ങളിലേക്ക് എത്താന്‍ രാംചരണിന്റെ സിനിമയ്ക്ക് ആവുമെന്ന പ്രതീക്ഷിയിലാണ് ആരാധകരും അണിയറ പ്രവര്‍ത്തകരും. രാംചരണിന്റെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനിലുള്ള സിനിമ എന്ന തലക്കെട്ടാണ് ഇപ്പോള്‍ സിനിമയ്ക്ക് കിട്ടിയിരിക്കുന്നത്.

താരപുത്രന്റെ വിജയം

2007 ല്‍ ചിരുത എന്ന സിനിമയിലൂടെയാണ് രാംചരണ്‍ തേജ സിനിമയിലെത്തിയത്. എന്നാല്‍ രാജമൗലിയുടെ സംവിധാനത്തിലെത്തിയ മഹാധീരയായിരുന്നു രാംചരണ്‍ എന്ന താരപുത്രന്റെ വിജയത്തിന് പിന്നില്‍. 2009 ല്‍ റിലീസിനെത്തിയ മഹാധീര രാജമൗലിയുടെയും ഹിറ്റ് സിനിമയായിരുന്നു. മലയാളത്തിലേക്കും മൊഴിമാറ്റി സിനിമ പ്രദര്‍ശനത്തിനെത്തിയിരുന്നു. മഹാധീരയ്ക്ക് ശേഷം ഓറഞ്ച്, രച്ചു, നായക്, യെവഡു, ധ്രുവ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലും രാംചരണ്‍ അഭിനയിച്ചിരുന്നു. അല്ലു അര്‍ജുന്റെ സിനിമകള്‍ക്ക് കിട്ടുന്നത് പോലെ തന്നെ സ്വീകാര്യത രാംചരണിനും കിട്ടുന്നുണ്ടായിരുന്നു.

സീറ്റിൻ തുമ്പത്തിരുത്തി ത്രസിപ്പിക്കുന്നൊരു ത്രില്ലർ- സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ! ശൈലന്റെ റിവ്യു!!

കാളിദാസിനെ സിനിമയിലെത്തിച്ചത് ജയറാം ആയിരുന്നില്ല! ആരാണെന്ന് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്..!

English summary
Ram Charan is at his best in this well-chiselled movie!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X