»   » മോഹന്‍ലാലിന്റെ ഒപ്പം ട്രെയിലര്‍ കണ്ട രാം ഗോപാല്‍ വര്‍മ പറഞ്ഞത്

മോഹന്‍ലാലിന്റെ ഒപ്പം ട്രെയിലര്‍ കണ്ട രാം ഗോപാല്‍ വര്‍മ പറഞ്ഞത്

By: Rohini
Subscribe to Filmibeat Malayalam

എല്ലാത്തിനെ കുറിച്ചും എതിരഭിപ്രായമുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ. എന്നാല്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഒപ്പത്തിന്റെ ട്രെയിലര്‍ കണ്ട വര്‍മ ചിത്രത്തെ പ്രശംസിച്ചു. ട്വിറ്ററിലാണ് രാം ഗോപാല്‍ വര്‍മ ഒപ്പം ട്രെയിലറിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

മോഹന്‍ലാലിന്റെ ഒപ്പം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടു എന്നും ചിത്രം ടേക്കണിന്റെ (Taken- ഇംഗ്ലീഷ് ഭാഷയില്‍ ഒരുക്കിയ ഫ്രഞ്ച് ആക്ഷന്‍ ത്രില്ലര്‍ ചിത്രം) മറ്റൊരു പതിപ്പായി തോന്നി എന്നും വര്‍മ ട്വറ്ററിലെഴുതി.


 ram-gopal-varma-oppam

സെപ്റ്റംബര്‍ എട്ടിന് റിലീസിന് തയ്യാറെടുക്കുന്ന ഒപ്പത്തിന് ഈ ട്വീറ്റിലൂടെ വലിയ പ്രമോഷനാണ് ലഭിയ്ക്കുന്നത്. പ്രിയദര്‍ശന്റെ വ്യത്യസ്തമായൊരു പരീക്ഷണ ചിത്രമാണ് ഒപ്പം. ആദ്യമായിട്ടാണ് പ്രിയന്‍ ഒരു ത്രില്ലര്‍ ചിത്രമൊരുക്കുന്നത്.മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു അന്ധനായിട്ടാണ് എത്തുന്നത്. ഒരു കൊലപതാകത്തിന് സാക്ഷിയാകുന്ന അന്ധനായ നായകന്‍ തന്റെ നിരപരാധിത്വം തെളയിക്കാന്‍ ശ്രമിക്കുന്നതാണ് ഒപ്പത്തിന്റെ കഥ.


English summary
Ram Gopal Varma has heaped praises on Mohanlal and his latest movie Oppam’s trailer. The filmmaker on Twitter declared that Oppam looks like a far better version of Taken. The director tweeted, “Just saw Mohan Lal's trailer of Oppam which truly really looks like a far better version of Taken”.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam