Don't Miss!
- News
യുഎസ്സിലെ ആകാശത്ത് വീണ്ടും പറക്കുംതളിക; കപ്പലിന് മുകളില്‍ തിളക്കമേറിയ വസ്തു, കണ്ടത് സൈനികന്
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
മമ്മൂട്ടിയുടെ മധുരപ്രതികാരം! വിമര്‍ശിക്കാനായി മാത്രമെത്തുന്ന ആര്‍ജിവിയും ഫ്ളാറ്റ്! യാത്ര റോക്ക്സ്!
Recommended Video

മലയാളത്തിന്റെ അഭിമാന താരമായ മമ്മൂട്ടിക്ക് മുന്നില്‍ തെലുങ്ക്, തമിഴ് ജനത സാഷ്ടാംഗം പ്രണമിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴിലേക്കും തെലുങ്കിലേക്കും എത്തിയത് വെറുതെയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് താരം. ഭാഷാഭേദമന്യേ മികച്ച സ്വീകാര്യതയും ശക്തമായ പ്രകടനവുമാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസേന തന്നിലേക്ക് ആവാഹിക്കുന്ന താരത്തിന്രെ അഭിനയമികവിന് മുന്നില്‍ തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം അത്ഭുതപ്പെട്ടിരിക്കുകയാണ്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമകളായിരുന്നു പേരന്‍പും യാത്രയും.
പേരന്‍പിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഇത്തവണ മമ്മൂട്ടിക്ക് ലഭിച്ചേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സെറിബ്രല്‍ പാള്‍സി ബാധിച്ച പാപ്പായും അവളുടെ പിതാവായ അമുദവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത്. റിലീസിന് മുന്‍പ് തന്നെ മികച്ച നിരൂപക പ്രശംസ നേടിയിരുന്നു ഈ സിനിമ. നിരവധി ചലച്ചിത്ര മേളകളിലായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സിനിമയെത്തിയപ്പോഴും പ്രേക്ഷകര്‍ അമുദവനെ നെഞ്ചേറ്റുകയായിരുന്നു. പേരന്‍പിന് പിന്നാലെ എത്തിയ യാത്രയ്ക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തിയുള്ള കട്ടഹീറോയിസമാണ് ഇത്തവണയും അദ്ദേഹം പുറത്തെടുത്തത്.

വിമര്‍ശകരുടെ വായടിപ്പിച്ചു
മമ്മൂട്ടിയെ വിമര്‍ശിച്ചവര്‍ പോലും ഇത്തവണ അദ്ദേഹത്തിന്റെ അഭിനയമികവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സിനിമാലോകത്തുനിന്നും പ്രേക്ഷകരില്‍ നിന്നുമൊക്കെ മികച്ച പ്രതികരണമാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്ലാസ് ചിത്രങ്ങളുമായാണ് അദ്ദേഹം ഇത്തവണ എത്തിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി വേറിട്ട ഗെറ്റപ്പും പ്രമേയവുമായാണ് ഇരുസിനിമകളും എത്തിയത്. പ്രേമയത്തിലേയും അവതരണത്തിലേയും വ്യത്യസ്തതയിലൂടെയാണ് പേരന്പ് ശ്രദ്ധ നേടിയത്യ യാത്രയാവട്ടെ ബയോപ്പിക് ചിത്രമാണ്.

മുന്നറിയിപ്പെന്ന് ആരാധകര്‍
കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മെഗാസ്റ്റാറിനെ വിമര്‍ശിച്ചവര്‍ക്കുള്ള ശക്തമായ താക്കീതാണ് ഇപ്പോഴത്തെ വിജയമെന്നായിരുന്നു ആരാധകര്‍ ചൂണ്ടിക്കാണിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അതില്‍ തന്റെ കൈയ്യൊപ്പ് ചാര്‍ത്തുന്ന സ്ഥിരം ശൈലി തന്നെയാണ് അദ്ദേഹം ഇത്തവണയും പുറത്തെടുത്തത്. മലയാളി പ്രേക്ഷകര്‍ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമാലോകവും അദ്ദേഹം അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

അഭിനന്ദനപ്രവാഹം
കാഴ്ചയില്‍ വൈഎസ്ആറുമായി യാതൊരുവിധ സാദൃശ്യവുമില്ലാതിരുന്നിട്ട് കൂടി ബയോപ്പിക് ചിത്രത്തില്‍ അസാമാന്യ പ്രകടനം പുറത്തെടുക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ത്തന്നെ തെലുങ്ക് പ്രേക്ഷകര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. സിനിമാലോകത്തെ പ്രശ്സതരുള്‍പ്പടെ നിരവധി പേരാണ് താരത്തിന് അഭിന്ദനവുമായി രംഗത്തെത്തിയത്.

ആര്‍ജിവിയും ഫ്ളാറ്റായി
മമ്മൂട്ടിയെ വിമര്‍ശിക്കാനായി ലഭിക്കുന്ന ഒരവസരം പോലും കളയാതെ ഉപയോഗിക്കുന്നയാളാണ് രാംഗോപാല്‍ വര്‍മ്മ. നേരത്തെ നിരവധി തവണ അദ്ദേഹം മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പരിഹസിച്ച് രംഗത്തെത്തിയിരുന്നു. രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനത്തിന് മലയാളികള്‍ കൃത്യമായ മറുപടിയും നല്‍കിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ഇതില്‍പ്പരം മികച്ചൊരു പ്രതികാരമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ആര്‍ജിവിയുടെ ട്വീറ്റ്
സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ആര്‍ജിവിയുടെ ട്വീറ്റ് വൈറലായി മാറിയിരുന്നു. യാത്രയെ വാനോളം പുകഴ്ത്തിയാണ് അദ്ദേഹം ഇത്തവണ എത്തിയിട്ടുള്ളത്. യാത്ര ഗംഭീരമായെന്നും വൈഎസ്ആറിനെ പുനരവതരിപ്പിച്ച മഹി വി രാഘവിനും അദ്ദേഹത്തെ തന്നിലേക്ക് ആവാഹിച്ച മമ്മൂട്ടിക്കും അഭിനന്ദനമെന്നാണ് സംവിധായകന് കുറിച്ചിട്ടുള്ളത്. നേരത്തെ സൂര്യയുള്പ്പടെ നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

സണ്ണി ലിയോണ്‍ എത്തിയപ്പോള്‍
ബോളിവുഡിന്രെ മാദക സുന്ദരിമാരിലൊരാളായ സണ്ണി ലിയോണിന് കേരളത്തില്‍ നിന്നും മികരച്ച പിന്തുണയും സ്നേഹവുമാണ് ലഭിക്കുന്നത്. താരം കൊച്ചിയിലേക്കെത്തിയപ്പോള്‍ ജനപ്രവാഹമായിരുന്നു. താരത്തെ കാണാനായി സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു. ഈ ആള്‍ക്കൂട്ടത്തെ കണ്ട് മോഹന്‍ലാലും മമ്മൂട്ടിയും അസൂയപ്പെട്ട് കരഞ്ഞിട്ടുണ്ടാവുമെന്നായിരുന്നു അന്ന് ആര്‍ജിവി ട്വീറ്റ് ചെയ്തത്. ഇപ്പോള്‍ അദ്ദേഹം തന്നെ ആ നിലപാട് തിരുത്തിയിരിക്കുകയാണ് എന്ന്ത് ശ്രദ്ധേയമാണ്.

2 വിജയ ചിത്രങ്ങള്‍
ഒരാഴ്ചത്തെ ഇടവേളയില്‍ രണ്ട് വിജയ ചിത്രങ്ങളുമായാണ് മമ്മൂട്ടി മുന്നേറുന്നത്. മലയാളത്തില്‍ നിന്നല്ല അന്യഭാഷയില്‍ നിന്നുമാണ് ഈ വിജയമെന്നുള്ളതും ഏറെ ശ്രദ്ധേയമാണ്. മലയാളി മാത്രമല്ല തമിഴകവും തെലുങ്ക് ജനതയുമൊക്കെ ഈ താരത്തിന് ഗംഭീര സ്വീകരണവും ശക്തമായ പിന്തുണയുമാണ് നല്കിക്കൊണ്ടിരിക്കുന്നത്. ഫ്ളക്സില്‍ വണങ്ങിയും പാലഭിഷേകം നടത്തിയുമൊക്കെയാണ് അവര്‍ സിനിമകളെ സ്വീകരിച്ചത്. മമ്മൂട്ടിയെ അല്ല വൈഎസ്ആറിനെയാണ് തങ്ങള്‍ സ്ക്രീനില്‍ കണ്ടതെന്നായിരുന്നു തെലുങ്ക് ജനത പറഞ്ഞത്.
|
ട്വീറ്റ് കാണാം
രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ് കാണാം.
-
'എല്ലാ വിശേഷ ദിവസങ്ങളിലും വീട്ടിൽ വഴക്ക് നടക്കുന്നത് അതിന്റെ പേരിലാണ്'; പഴയ ഓർമ്മ പങ്കുവെച്ച് അനുപമ പരമേശ്വരൻ
-
കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തന്നെ തട്ടിയെടുത്ത ഹന്‍സിക; എന്നിട്ടിപ്പോള്‍ വിവാഹ വീഡിയോയും, വിമർശനവുമായി ആരാധകർ
-
'ജീവിതത്തിൽ ഞാൻ ചെയ്ത നന്മ എന്ന് പറയുന്നത് അതാണ്...'; അമ്മയെ കുറിച്ചുള്ള ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!