»   » സണ്ണി ലിയോണിന്റെ ആരാധകരെ കണ്ട് മോഹന്‍ലാലും മമ്മുട്ടിയും കരഞ്ഞിട്ടുണ്ടാകും! രാം ഗോപാല്‍ വര്‍മ്മ

സണ്ണി ലിയോണിന്റെ ആരാധകരെ കണ്ട് മോഹന്‍ലാലും മമ്മുട്ടിയും കരഞ്ഞിട്ടുണ്ടാകും! രാം ഗോപാല്‍ വര്‍മ്മ

Posted By: Teresa John
Subscribe to Filmibeat Malayalam

വിവാദങ്ങളുടെ തോഴനാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ട്വിറ്ററിലുടെ അദ്ദേഹം എഴുതുന്ന ഓരോ കാര്യങ്ങളും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്. ഇത്തവണ മോഹന്‍ലാലിന്റെയും മമ്മുട്ടിയ്ക്കും എതിരെയാണ് രാം ഗോപാല്‍ വര്‍മ്മ സംസാരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സണ്ണി ലിയോണ്‍ കേരളത്തില്‍ വന്നതിനെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് ഇത്തവണ വിവാദത്തിലേക്ക് എടുത്ത് ചാടിയിരിക്കുന്നത്.

പ്രശസ്ത നടിയാണെങ്കിലും ശില്‍പ ഷെട്ടി മകന് വേണ്ടി കട്ടു പറിച്ചു! തെറ്റിന് പരിഹാരവുമായി നടി രംഗത്ത്!!

ഇന്ത്യയുടെ ഹോട്ട് സുന്ദരി സണ്ണി ലിയോണിനെ കാണാന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ കൂടിയ ആളുകളുടെ എണ്ണം എല്ലാവരെയും ഞെട്ടിച്ചിരുന്നു. സണ്ണിയെ കാണാനെത്തിയ ആളുകളെ കണ്ട് മോഹന്‍ലാലും മമ്മുട്ടിയും അസൂയ കൊണ്ട് കരഞ്ഞിട്ടുണ്ടാവുമെന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്. ഇത്തവണ ട്വീറ്റ് ഇടുന്നതിന് പകരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

വിവാഹ ജീവിതത്തില്‍ പ്രായം വലിയൊരു ഘടകമാണ്! ബോബി തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി! ആദ്യ പ്രതികരണം!

രാം ഗോപാല്‍ വര്‍മ്മ പറയുന്നത്


അടുത്ത വിവാദങ്ങള്‍ക്ക് വഴിയൊരുക്കി കൊണ്ടാണ് രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തിയിരിക്കുന്നത്. ഇത്തവണ മലയാളത്തിലെ താരരാജക്കന്മാരായ മമ്മുട്ടിയ്ക്കും മോഹന്‍ലാലിനുമെതിരെ സംസാരിച്ചു കൊണ്ടാണ് സംവിധായകന്‍ എത്തിയിരിക്കുന്നത്.

അവര്‍ കരയുന്നുണ്ടാവും


കഴിഞ്ഞ ദിവസം സണ്ണി ലിയോണിനെ കാണാനെത്തിയ ആളുകളുടെ എണ്ണം കണ്ട് അവര്‍ കരയുന്നുണ്ടാവും കാരണം അവര്‍ പങ്കെടുത്ത പരിപാടികളിലൊന്നും ഇത്രയും ആളുകള്‍ വന്നിട്ടുണ്ടാവില്ലെന്നാണ് അദ്ദേഹം പറയുന്നത്.

സത്യസന്ധതയ്ക്ക് സല്യൂട്ട്

കേരളത്തിലെ ജനങ്ങള്‍ സണ്ണിയ്ക്ക് വേണ്ടി കാണിച്ച സത്യസന്ധതയ്ക്ക് തന്റെ വക ഒരു സല്യൂട്ട് ഉണ്ടെന്ന് പറഞ്ഞാണ് രാം ഗോപാല്‍ വര്‍മ്മ പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതിനൊപ്പം സണ്ണിയെ കാണാനെത്തിയവരുടെ ചിത്രവും ഷെയര്‍ ചെയ്തിട്ടുണ്ട്.

സണ്ണിയുടെ കേരള സന്ദര്‍ശനം

മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ശ്യംഖലയായ ഫോണ്‍ 4 ന്റെ 33 ാമത് ഷോറും ഉദ്ഘാടനത്തിനാണ് സണ്ണി ലിയോണ്‍ കേരളത്തിലെത്തിയിരുന്നത്. സണ്ണിയെ ഒരു നോക്ക് കാണാനായി ആയിരക്കണക്കിന് ആളുകളായിരുന്നു കൊച്ചിയിലേക്ക് ഒഴുകി എത്തിയിരുന്നത്.

വൈറലായ ചിത്രം

സണ്ണി ലിയോണ്‍ ഉദ്ഘാടനത്തിന് വേണ്ടി ഷോറൂമിന്റെ അടുത്തേക്ക് എത്തിമ്പോള്‍ ആരാധകര്‍ കാറിന് ചുറ്റും തടിച്ചു കൂടിയിരുന്നു. അതിനിടെ വലിയൊരു കെട്ടിടത്തിന്റെ മുകൡ നിന്നുമെടുത്ത ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

കെ ആര്‍ കെ യ്ക്ക് ശേഷം

നടന്‍ കെ ആര്‍ കെ മോഹന്‍ലാലിനെ ഛോട്ടോ ഭീം എന്ന് വിളിച്ച് കളിയാക്കിയിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന്റെ താരരാജാവിനോട് കളിച്ചാല്‍ വെറുതേ വിടില്ലെന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ ആരാധകര്‍ അന്ന് കെ ആര്‍ കെയ്ക്ക് പൊങ്കാലയുമായി എത്തിയിരുന്നു.

T Padnabhan Against Mammootty And Mohanlal

അടുത്ത ഇര രാം ഗോപാല്‍ വര്‍മ്മ

മലയാളികളുടെ ശക്തി എന്താണെന്ന് രാം ഗോപാല്‍ വര്‍മ്മ ഇനി കാണാന്‍ കിടക്കുന്നതെ ഉള്ളു. മലയാളത്തില്‍ മോഹന്‍ലാലിനും മമ്മുട്ടിയ്ക്കുമുള്ള ആരാധകര്‍ മറ്റ് താരങ്ങള്‍ക്കാര്‍ക്കും ഉണ്ടാവില്ല. ഇത്തവണ രണ്ട്് താരങ്ങളെയും ഒന്നിച്ച് കളിയാക്കിയിരിക്കുന്നതിനാല്‍ കിട്ടുന്നത് വലിയ പണിയായിരിക്കും.

English summary
Ram Gopal Varma's Facebook Post. About Sunny Leone's Kerala visit.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam