»   » രാംഗോപാല്‍ വര്‍മ്മയുടെ സത്യ2 പ്രതിസന്ധിയില്‍

രാംഗോപാല്‍ വര്‍മ്മയുടെ സത്യ2 പ്രതിസന്ധിയില്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: രാംഗോപാല്‍ വര്‍മ്മയുടെ ചിത്രം സത്യ2 അനിശ്ചിതത്ത്വത്തില്‍ . ആദ്യ പതിപ്പായ സത്യ നേടിയ വിജയം സത്യ ടു വില്‍ ആവര്‍ത്തക്കില്ലെന്ന ഭയം സംവിധായകനെ ചിത്രത്തിന്റെ റിലീസില്‍ നിന്ന് പിന്തിരിപ്പിക്കുന്നു എന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ പുതുമുഖ താരങ്ങളാണ് അഭിയിക്കുന്നത്. തെലുങ്കിലും ചിത്രം ഷൂട്ട് ചെയ്യുന്നുണ്ട്. ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളുടെ ഗണത്തിലാണ് സത്യ2. ശ്രാവന്തും അനൈക സോണിയുമാണ് തെലുങ്കില്‍ അഭിനയിക്കുന്നത്.

Ram, Gopal, Varma


1988 ല്‍ പുറത്തിറങ്ങിയ സത്യ വന്‍ ഹിറ്റായിരുന്നു. അനുരാഗ് കശ്യപും സൗരഭ് ശുകഌയുമാണ് ചിത്രത്തിന്റെതിരക്കഥ രചിച്ചത്. രണ്ട് കോടി രൂപ ചെലവാക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. ജെ.ഡി ചക്രവര്‍ത്തി, മനോജ് ബാജ്പായ്, ഊര്‍മ്മിള മണ്ടോദ്ക്കര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിയിച്ചത്. 1990 കാലഘട്ടത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളുടെ ഗണത്തില്‍ ഏറ്റവും മികച്ച ചിത്രമായിരുന്നു സത്യ.

2005 ല്‍ ഇന്ത്യയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു സത്യ. ഇത്രയും മികച്ച പ്രതികരണങ്ങള്‍ നേടിയ ഒരു ചിത്രത്തിന്റെ രണ്ടാം പതിപ്പ് റിലീസ് ചെയ്യുമ്പോള്‍ ഏത് സംവിധായകനാണ് ടെന്‍ഷനില്ലാത്തത്.

English summary
Ram Gopal Varma's 'Satya 2' in trouble.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam