»   » ദീപികാ പദുകോണിന്‍റെ രാംലീലയുടെ വിശേഷങ്ങള്‍

ദീപികാ പദുകോണിന്‍റെ രാംലീലയുടെ വിശേഷങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ദീപികാ പദുകോണ്‍ ഷൂട്ടിംഗ് തിരക്കിലാണ്. യേ ജവാനി ഹേ ദിവാനി നല്‍കിയ വിജയത്തിളക്കങ്ങള്‍ മങ്ങിപ്പോകും മുന്‍പ് തന്നെ രാം ലീലയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് നടി.

Deepika, Padukon

ഉദയ്പൂരില്‍ വച്ച് ഷൂട്ട് ചെയ്ത ചിത്രത്തിന്റെ ചിലഭാഗങ്ങള്‍ ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു. രാജസ്ഥാനിലെ ഉദയ്പ്പൂരിലെ ഒരു തിരക്കേറിയ വാണിജ്യ കേന്ദ്രത്തില്‍വച്ച് ദീപികയെ ഗുണ്ടകള്‍ ആക്രമിയ്ക്കുന്ന രംഗമാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. നൂറ് കണക്കിന് ആളുകളാണ് ഷൂട്ടിംഗ് കാണാന്‍ എത്തിയത്.

രാംലീലയില്‍ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് ദീപികാപദുകോണ്‍ അവതരിപ്പിക്കുന്നത്. രന്‍വീര്‍ സിംഗ് ആണ് നായകന്‍. ആദ്യമായാണ് ദീപിക രന്‍വീറിനൊപ്പം അഭിനയിക്കുന്നത്. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. സഞ്ജയ് ലീല ഭന്‍സാലി ആണ് ചിത്രത്തിന്റെ സംവിധായകന്‍

English summary
Deepika was not just chased by a gang of goons but was even harassed and roughed up by them in the bylanes of a bustling market in Udaipur city of Rajasthan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam