»   » ബാഹുബലിയുടെ നിര്‍മാണത്തില്‍ സംവിധായകന്‍ രാജമൗലിയെക്കാള്‍ വെല്ലുവിളി നേരിടേണ്ടി വന്നത് മറ്റൊരാള്‍ക്ക്

ബാഹുബലിയുടെ നിര്‍മാണത്തില്‍ സംവിധായകന്‍ രാജമൗലിയെക്കാള്‍ വെല്ലുവിളി നേരിടേണ്ടി വന്നത് മറ്റൊരാള്‍ക്ക്

Posted By:
Subscribe to Filmibeat Malayalam

ബാഹുബലി ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ വിസ്മയമായി മാറിയിരിക്കുകയാണ്. രാജമൗലിയുടെ സംവിധാനം അണിയറ പ്രവര്‍ത്തകരുടെ വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയത്‌നത്തിന്റെയും മൊത്തം തുകയാണ് ബാഹുബലിയുടെ വിജയത്തിന് പിന്നില്‍.

സിനിമയില്‍ പ്രധാനമായും മൂന്നു നായികമാരാണുള്ളത്. അവരെല്ലാം കഴിവു തെളിയിച്ചു കഴിഞ്ഞിരുന്നു. അവര്‍ക്കൊപ്പം അതേ താരപദവിയില്‍ നിര്‍ത്താന്‍ ഒരാള്‍ കൂടിയുണ്ട്. ഒരു പുരുഷന്റെ വിജയത്തിന് പിന്നില്‍ ഒരു സ്ത്രീയുണ്ടാവുമെന്ന് പറയുന്നത് പോലെ രാജമൗലിയുടെ വിജയത്തിന് പിന്നില്‍ ശക്തമായ മറ്റൊരു കൈ കൂടിയുണ്ട്. സിനിമയില്‍ അവരുടെ കൃത്യതയും കഠിനാദ്ധ്വാനവുമാണ് സിനിമയുടെ വിജയത്തിന് മാറ്റ് കൂട്ടിയിരുന്നു.

രാജമൗലിയുടെ വലംകൈയായിരുന്നു ഇവര്‍

രാജമൗലി 'ബാഹുബലി' സംവിധാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഒപ്പം ഇവരുമുണ്ടായിരുന്നു. ആന്ധ്രക്കാരിയായ രമ എന്ന യുവതിയാണ് രാജമൗലിക്ക് പിന്നില്‍ നിന്നും പ്രവര്‍ത്തിച്ചത്. രമ ആരാണെന്നല്ലേ രാജമൗലിയുടെ പ്രിയപ്പെട്ട ഭാര്യയാണ് രമ.

രാമയുടെ അഭിപ്രായം

രാജമൗലിക്ക് സിനിമ തയ്യാറാക്കുമ്പോള്‍ രാമ കൂറെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ആദ്യഭാഗത്ത് അവയൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ രണ്ടാം ഭാഗത്ത് രാമയുടെ കരവിരുത് പ്രേക്ഷകരെ ആവേശം കൊള്ളിക്കാന്‍ കഴിഞ്ഞവയായിരുന്നു.
രാമയുടെ അഭിപ്രായം

രാമയുടെ കരവിരുത് നിസാരമായിരുന്നില്ല

ഇത്രയും വലിയ ബ്രഹ്മാന്‍ഡ ചിത്രത്തിലെ വസ്ത്രലാങ്കാരവും ചമയവും ഒരുക്കിയത് പ്രശാന്ത് ത്രിപുരനേനിക്കൊപ്പം രാമയാണ്. ബാഹുബലിക്കും പല്‍വാള്‍ ദേവനും തലയെടുപ്പുള്ള വേഷവിധാനങ്ങള്‍ തന്നെ വേണമായിരുന്നു. നായികമാരായ അനുഷ്‌കയുടെ ദേവസേനയും രമ്യയുടെ ശിവകാമിയും തമന്നയുടെ അവന്തികയും രാജകുമാരിമാര്‍ ആയിരുന്നെങ്കിലും കഥപാത്രങ്ങള്‍ക്ക് രാജകീയ വസ്ത്രങ്ങള്‍ മാത്രമായിരുന്നില്ല പ്രധാനമായും വേണ്ടിയിരുന്നത്. ഇത് രാമയ്ക്ക് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു.

വസ്ത്രലാങ്കാരം വെല്ലുവിളിയായിരുന്നു

ഇന്ത്യന്‍ സിനിയാണെങ്കിലും രാജ്യന്താര തലത്തില്‍ സിനിമ റിലീസ് ചെയ്യുന്നതിനാല്‍ വസ്ത്രലാങ്കാരം മികച്ചതായിരിക്കണമെന്ന് രാമക്ക് നിര്‍ബന്ധമായിരുന്നു. എന്നാല്‍ അവ വലിയ വെല്ലുവിളിയായിരുന്നു എന്നാണ് രാമ പറയുന്നത്.വസ്ത്രലാങ്കാരം വെല്ലുവിളിയായിരുന്നു

പ്രചോദനം ഉള്‍ക്കൊണ്ടത്

രാമക്ക പ്രചോദനമായി നിന്നത് രാജാ രവി വര്‍മ്മയുടെ ചിത്രങ്ങളായിരുന്നു. ദേവസേനയുടെയും യശിവകാമിയുടെയും സാരികള്‍ ഡിസൈന്‍ ചെയ്തിരുന്നത് പ്രധാനമായും രാജാ രവി വര്‍മ്മയുടെ ചിത്രങ്ങളില്‍ നിന്നുമായിരുന്നു.

മറ്റൊരു വെല്ലുവിളി അവന്തികയായിരുന്നു

ചിത്രത്തില്‍ ഏറ്റവും വെല്ലുവിളി തമന്ന അഭിനയിച്ച അവന്തികയുടെ വേഷമായിരുന്നു. ദേവസേനയെ മോചിപ്പിക്കാന്‍ നടക്കുന്ന അവാന്തികയുടെ വസ്ത്രധാരണം ലളിതവും എന്നാല്‍ മികച്ചതും ആകണമായിരുന്നു. ഒപ്പം ആവാന്തികയുടെ മേക്കപ്പിനും വലിയ പ്രധാന്യമുണ്ടായിരുന്നു. തമന്നയുടെ വെളുത്ത നിറം മാറ്റിയെടുക്കാന്‍ സാധാരണ ടാനിന്റെ പത്തിരട്ടി അധികമുള്ള ഷെയ്ഡാണ് ഉപയോഗിച്ചിരുന്നത്. അതിനായി മണിക്കൂറുകള്‍ സമയം വേണമായിരുന്നെന്നും രാമ പറയുന്നു.

വ്യത്യസ്ത ഹെയര്‍ സ്‌റ്റൈലുകള്‍

അമര്‍ചിത്രകഥകളിലെ ചില ഹെയര്‍ സ്‌റ്റൈലുകളായിരുന്നു പരീക്ഷിച്ചത്. ഒപ്പം ചിലത് സ്വന്തമായും പരീക്ഷിക്കുകയായിരുന്നു. ഇതിനൊപ്പം ആഭരണങ്ങള്‍ കണ്ടെത്താനും നല്ല കഷ്ടപാടു തന്നെയായിരുന്നു. പ്രഭാസിന്റെയും റാണയുടെയും സ്വര്‍ണപോളിഷില്‍ മുക്കിയ ഭാരമുള്ള ആഭരണങ്ങളായിരുന്നു. നായികമാര്‍ക്ക് അവയില്‍ നിന്നും വ്യത്യസ്തമായി നിര്‍മ്മിക്കുയുംട വേണ്ടി വന്നു.

അഞ്ചുവര്‍ഷമായി ദമ്പതികളുടെ കഷ്ടപാട്

അഞ്ചുവര്‍ഷമായി ദമ്പതികള്‍ സിനിയ്ക്ക് പിന്നാലെ പായുകയായിരുന്നു. ഇരുവരും പരസ്പരം സിനിമയിലെ ചെറിയ കാര്യങ്ങള്‍ വരെ ചര്‍ച്ച ചെയ്യുമായിരുന്നു. ഇതാണ് സിനിമയെ സംവിധായകന്റെ ഇഷ്ടത്തിലേക്ക് എത്തിച്ചത്.

English summary
rama rajamouli designed costume for anushka and thamanna in baahubalis

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam