»   » 'ആ സിനിമ വിജയിച്ചില്ലായിരുന്നെങ്കില്‍ വിനയന് പലതും നഷ്ടപ്പെടുമായിരുന്നു'

'ആ സിനിമ വിജയിച്ചില്ലായിരുന്നെങ്കില്‍ വിനയന് പലതും നഷ്ടപ്പെടുമായിരുന്നു'

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറര്‍ ചിത്രം തന്നെയാണ് വിനയന്‍ സംവിധാനം ചെയ്ത ആകാശ ഗംഗ. സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ വിനയന്‍ സംവിധാനം ചെയ്യുന്ന പതിമൂന്നാമത്തെ ചിത്രമായിരുന്നു അത്. ചിത്രത്തിന്റെ നിര്‍മാതാവും വിനയന്‍ തന്നെയാണ്.

1999ലെ ആകാശ ഗംഗയ്ക്ക് ശേഷം സംഭവിച്ചത്, നൊമ്പരസ്മരണകളെ കുറിച്ച് സംവിധായകന്‍ വിനയന്‍

മികച്ച വിജയം നേടിയ ആകാശ ഗംഗയ്ക്ക് പിന്നില്‍ വിനയന്‍ എന്ന സംവിധായകന്റെ കഷ്ടപ്പാടുണ്ട്. ആ സിനിമ വിജയിച്ചില്ലായിരുന്നുവെങ്കില്‍ വിനയന് പലതും നഷ്ടപ്പെടുമായിരുന്നു എന്ന് ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു പറയുന്നു. ചന്ദ്രബാബുവിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

നിര്‍മാതാവും വിതരണക്കാരും പിന്മാറി

ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കുന്ന സമയത്ത് തന്നെ നിര്‍മാതാവും വിതരണക്കാരും പിന്മാറി. ചിത്രം നിന്നു പോകും എന്ന അവസ്ഥയായിരുന്നു അത്.

വീട് പണയപ്പെടുത്തി സ്വയം നിര്‍മാണം ഏറ്റെടുത്തു

വിനയന്റെ വീടിന്റെയും സ്ഥലത്തിന്റെയും ആധാരം പണയപ്പെടുത്തിയാണ് അദ്ദേഹം ആകാശഗംഗയുടെ നിര്‍മാണം ഏറ്റെടുത്തത്. സിനിമ പരാജയമായിരുന്നുവെങ്കില്‍ വീടും പുരിയിടവും വിനയന് നഷ്ടപ്പെടുമായിരുന്നു.

ആരോടും വിനയന്‍ പറഞ്ഞില്ല

സിനിമ മികച്ച കളക്ഷന്‍ നേടുകയും വിനയന്‍ വീട് പണി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്റെ 125ാം ദിവസം ആഘോഷിക്കുമ്പോഴാണ് തന്നെ പോലും ഇതറിയിച്ചത് എന്നത് ഒരു ദുഃഖസത്യമാണ് എന്ന് രാമചന്ദ്രബാബു പറഞ്ഞു.

മലയാളത്തിന്റെ യക്ഷി സങ്കല്‍പം ആരംഭിയ്ക്കുന്നത്

മലയാള സിനിമയില്‍ യക്ഷി സങ്കല്‍പം ആരംഭിയ്ക്കുന്നത് ആകാശഗംഗ എന്ന ചിത്രത്തിന് ശേഷമായിരുന്നു എന്ന് പറയാം. മാണിക്യശ്ശേരി കുടുംബത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്ന അവിടുത്തെ ദാസിയായ ഗംഗ എന്ന പെണ്‍കുട്ടി യക്ഷിയായ് പരിണമിക്കുന്നതും, അവളുടെ പക തലമുറകളായി ഈ കുടുംബത്തില്‍ വരുത്തുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദിവ്യ ഉണ്ണി, മുകേഷ്, മയൂരി, റിയാസ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് തിരക്കഥ എഴുതിയത് ബെന്നി പി നായരമ്പലമാണ്.

English summary
Ramachandra Babu about Vinayan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam