»   » ദിലീപിന്‍റെ ജയില്‍വാസം പ്രൊഫസര്‍ ഡിങ്കന്‍റെ മരണക്കെണിയാവുമോ? സിനിമ ഉപേക്ഷിച്ചു?

ദിലീപിന്‍റെ ജയില്‍വാസം പ്രൊഫസര്‍ ഡിങ്കന്‍റെ മരണക്കെണിയാവുമോ? സിനിമ ഉപേക്ഷിച്ചു?

Posted By: Nihara
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ സിനിമാമേഖലയും ഒന്നടങ്കം ഞെട്ടിയിരുന്നു. മൂന്നാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടതോടെ നിര്‍മാതാക്കളും ആകെ ആശങ്കയിലായിരിക്കുകയാണ്. നവാഗതനായ അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന രാമലീല, പ്രൊഫസര്‍ ഡിങ്കന്‍, കമ്മാരസംഭവം തുടങ്ങിയ ചിത്രങ്ങളാണ് ദിലീപിന്റെതായി പുറത്തിറങ്ങാനുള്ളത്.

നിവിന്‍ പോളി ചിത്രത്തിന്‍റെ പേര് കോപ്പിയടി? മറ്റൊരാളിന്‍റെ കൈയ്യൊപ്പ് അടിച്ചു മാറ്റിയതാണോ?

ജനപ്രിയന്‍ അകത്തായതോടെ സംവിധായകരും നിര്‍മ്മാതാക്കളും ആകെ ആശങ്കയിലായിരുന്നു. ദിലീപ് ചിത്രമില്ലാത്ത ഓണം കൂടിയാണ് കടന്നുവരുന്നത്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി പ്രതീക്ഷിക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

പ്രൊഫസര്‍ ഡിങ്കന്‍ ഉപേക്ഷിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍

രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കന്‍ ഉപേക്ഷിച്ചുവെന്ന താരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ജയിലിലായ ജനപ്രിയനെ കാത്ത് എത്ര നാള്‍ ഇരിക്കണമെന്നറിയാതെ ആകെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ചിത്രീകരണം തുടങ്ങിയിരുന്നു

നമിതാ പ്രമോദും ദിലീപും ഒരുമിച്ചഭിനയിക്കുന്ന ചിത്രമായ പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിങ്ങ് തലസ്ഥാന നഗരിയില്‍ ആരംഭിച്ചിരുന്നു. ഷൂട്ടിങ്ങ് ഒരാഴ്ച പിന്നിടുന്നതിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഒടുവില്‍ താരം ജയിലിലായതും ഈ ചിത്രത്തിന് തിരിച്ചടിയായി.

ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന്‍

പ്രൊഫസര്‍ ഡിങ്കന്‍ ഉപേക്ഷിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് സംവിധായകന്‍ രാമചന്ദ്രബാബു പറയുന്നു. അത്തരത്തിലൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ദേ പുട്ടിന് മുന്നില്‍ വരെ പ്രതിഷേധം

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതിനെത്തുടര്‍ന്ന് നിരവധി അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഡിങ്കോയിസ്റ്റുകള്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു.

സ്വീകാര്യതയെക്കുറിച്ച് ആശങ്ക

നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് അറസ്റ്റിലായ ദിലീപിന്റെ സിനിമകള്‍ പഴയതു പോലെ പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്നുള്ള ആശങ്കയും അണിയറ പ്രവര്‍ത്തകരെ അലട്ടുന്നുണ്ട്.

മൂന്നാം തവണയും ജാമ്യം നിഷേധിച്ചു

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്റെ ജാമ്യ ഹര്‍ജി മൂന്നാം തവണയും കോടതി തള്ളിയിരുന്നു. ദിലീപ് എന്നു പുറത്തിറങ്ങുമെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭിക്കാത്തതും സിനിമാപ്രവര്‍ത്തകരെ അലട്ടുന്നുണ്ട്.

English summary
Ramachandra Babu about Professor Dinkan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam