»   » 'സോലോ'യ്ക്ക് വേണ്ടി രാമലീല നീക്കിയാല്‍ നിയമനടപടി.. താരപുത്രനു വേണ്ടി ദിലീപ് മാറി നില്‍ക്കില്ല!

'സോലോ'യ്ക്ക് വേണ്ടി രാമലീല നീക്കിയാല്‍ നിയമനടപടി.. താരപുത്രനു വേണ്ടി ദിലീപ് മാറി നില്‍ക്കില്ല!

Posted By: Nihara
Subscribe to Filmibeat Malayalam

നാളുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് ദിലീപ് ചിത്രമായ രാമലീല തിയേറ്ററുകളിലേക്കെത്തിയത്. ജോര്‍ജേട്ടന്‍സ് പൂരത്തിനു ശേഷം തിയേറ്ററുകളിലേക്കെത്തിയ രാമലീലയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. മികച്ച പ്രതികരണം നേടി ചിത്രം നിറഞ്ഞ് സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ അരുണ്‍ ഗോപിയാണ് രാമലീല സംവിധാനം ചെയ്തത്.

പൊതുവേദിയില്‍ സാരി വലിച്ചു കീറി മഞ്ജു വാര്യര്‍.. ഞെട്ടലോടെ പ്രേക്ഷകര്‍.. പിന്നീട് നടന്നത്!

ഉപ്പും മുളകും പരിപാടി നിര്‍ത്താന്‍ പോകുകയാണോ? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ശ്രീകണ്ഠന്‍ നായര്‍!

കങ്കണ നഗ്നചിത്രം അയച്ചെന്ന് ഹൃത്വിക്.. ഡേറ്റിങ്ങ് സമയത്ത് ഹൃത്വികിന് വിഷാദരോഗമായിരുന്നുവെന്ന് രംഗോലി

സെപ്റ്റംബര്‍ 28നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രം രിലീസ് ചെയ്ത് അഞ്ചുനാള്‍ പിന്നിടുന്നതിനിടയില്‍ ദിലീപിനാ ജാമ്യം ലഭിച്ചു. ഇതോടെ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്. ബഹിഷ്‌കരണ ഭീഷണിയും തിയേറ്റര്‍ ഉപരോധ ഭീഷണിയും തുടരുന്നതിനിടയിലാണ് രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. നിറഞ്ഞ സദസ്സുകളില്‍ ചിത്രം പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സോലോ തിയേറ്ററുകളിലേക്ക് എത്തിയത്. ഇതോടെ തിയേറ്റര്‍ സ്‌ക്രീനുകള്‍ തമ്മില്‍ പിടിവലിയായി. ആദ്യദിന കളക്ഷനും മറ്റും ലക്ഷ്യമിട്ട് പല തിയേറ്ററുകളില്‍ നിന്നും രാമലീലയെ മാറ്റാനുള്ള ശ്രമവും അരങ്ങേറിയിരുന്നു.

സോലോയ്ക്ക് മുന്നില്‍ രാമലീല പിടിച്ചു നില്‍ക്കുമോ?

ദിലീപിന്റെ രാമലീല വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സോലോ തിയേറ്ററുകളിലേക്ക് എത്തിയത്. ഡിക്യു ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ഇത്. മികച്ച വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചത്.

തിയേറ്ററുകള്‍ തമ്മില്‍ പിടിവലി

മള്‍ട്ടിപ്ലക്‌സുകളുടെ സ്വന്തം താരമാണ് ഡിക്യു. ദുല്‍ഖര്‍ ചിത്രത്തിനെല്ലാം മികച്ച കളക്ഷനാണ് മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിക്കുന്നത്. രാമലീല നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുമ്പോഴും പല തിയേറ്ററുകളും സോലോയ്ക്ക് വേണ്ടിയുള്ള ശ്രമം തുടങ്ങിയിരുന്നു.

റിലീസിങ്ങ് ലാഭം ലക്ഷ്യമിട്ടുള്ള നീക്കം

ആദ്യദിന കളക്ഷന്‍ ലക്ഷ്യമിട്ടാണ് പല തിയേറ്ററുകളും സോലോയ്ക്ക് വേണ്ടി മുറവിളി കൂട്ടിയത്. രാമലീലയുടെ ഷോ വെട്ടിക്കുറച്ചും പൂര്‍ണ്ണമായി നീക്കം ചെയ്തുമാണ് സോലോ പ്രദര്‍ശിപ്പിച്ചത്.

രാമലീലയ്‌ക്കെതിരെയുള്ള നീക്കം

രാമലീലയുടെ ഷോ വെട്ടിക്കുറക്കുന്നതും പൂര്‍ണ്ണമായി നീക്കം ചെയ്തും സോലോ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതിനെക്കുറിച്ചും അണിയറപ്രവര്‍ത്തകര്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു.

നിയമനടപടി സ്വീകരിക്കും

ഹോള്‍ഡ് ഓവര്‍ ആവാതെ മറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി രാമലീലയെ മാറ്റുന്ന നീക്കത്തിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം അറിയിച്ചു.

തകര്‍ക്കാനുള്ള ശ്രമം

നേരത്തെയും രാമലീലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. നിരവധി പ്രതിസന്ധികള്‍ വിജയകരമായി തരണം ചെയ്തതിനു ശേഷമാണ് രാമലീല തിയേര്‌ററുകളിലേക്കെത്തിയത്. ഹോള്‍ഡ് ഓവര്‍ ആവാതെ രാമലീല നീക്കം ചെയ്താല്‍ തിയേറ്ററുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിര്‍മ്മതാവ് അറിയിച്ചിട്ടുണ്ട്.

രാമലീലയെ സ്വീകരിച്ചു

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമാണ് ദിലീപ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ദിലീപ് ചിത്രത്തിന് ആരാധകര്‍ മികച്ച സ്വീകരണമാണ് നല്‍കിയത്.

സോലോയ്ക്ക് സമ്മിശ്ര പ്രതികരണം

ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാരും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയായിരുന്നു. മലയാളത്തിലും തമിഴിലുമായി ഒരുക്കിയ സോലോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

English summary
Ramaleela got a big challenge from Dulquer Salman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam