»   » ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റ്, രാമലീല ആറ് ദിവസത്തെ കലക്ഷന്‍!!

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റ്, രാമലീല ആറ് ദിവസത്തെ കലക്ഷന്‍!!

By: Rohini
Subscribe to Filmibeat Malayalam
ദിലീപിന്റെ 'രാമലീല'ക്ക് റെക്കോര്‍ഡ് കളക്ഷന്‍ | filmibeat Malayalam

ദിലീപിന്റെ ജീവിതത്തില്‍ ഏറ്റവും മോശം സമയത്ത് റിലീസ് ചെയ്ത ചിത്രമാണ് രാമലീല. എന്നാല്‍ ചിത്രം നടന്റെ കരിയര്‍ ബെസ്റ്റ് ആണെന്നാണ് ബോക്‌സോഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനോടകം ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റായിക്കഴിഞ്ഞു.

'മമ്മൂട്ടി മനസ്സ് വച്ചിരുന്നെങ്കില്‍ ദിലീപിന് ഇത്രയും കാലം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു'

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യുമ്പോള്‍ നായക നടനായ ദിലീപ് നടിയെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്നു. ചിത്രത്തിന്റെ വിജയ വാര്‍ത്ത ജയിലില്‍ വച്ചാണ് ദിലീപ് അറിഞ്ഞത്. ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോള്‍ ആവേശത്തോടെ ചിത്രം പ്രദര്‍ശനം തുടരുന്നു. ആറ് ദിവസത്തെ കലക്ഷന്‍ എത്രയാണെന്ന് അറിയേണ്ടേ..


ഭയന്നുകൊണ്ട് റിലീസ്

നായകന്‍ പീഡനക്കേസില്‍ ജയിലില്‍ കിടക്കുന്ന പശ്ചാത്തലത്തില്‍ ചിത്രം ജനം എങ്ങിനെ സ്വീകരിയ്ക്കും എന്ന ഭയം അണിയറപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. പലതവണ റിലീസ് മാറ്റിവച്ച ചിത്രം ഒടുവില്‍ രണ്ടും കല്‍പിച്ച് സെപ്റ്റംബര്‍ 28 ന് റിലീസ് ചെയ്തു.


ആദ്യ ദിവസത്തെ കലക്ഷന്‍

എന്നാല്‍ അണിയറപ്രവര്‍ത്തകരെ പോലും അമ്പരപ്പിയ്ക്കുന്ന തിയേറ്റര്‍ റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്. ആദ്യ ദിവസം തന്നെ ചിത്രം 2.41 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി.


രണ്ട് ദിവസം നാല് കോടി

ചിത്രത്തിന് സോഷ്യല്‍ മീഡിയയിലും അനുകൂലമായ കാറ്റ് വീശിയതോടെ ബോക്‌സോഫീസ് കിലുക്കത്തിന്റെ ശബ്ദം കൂടി. രണ്ട് ദിവസം കൊണ്ട് ചിത്രം 4.88 കോടി നേടി.


പത്ത് കോടി

ആദ്യത്തെ ആഴ്ച പിന്നിടുമ്പോഴേക്കും പത്ത് കോടിയിലധികം ചിത്രം നേടിയിരുന്നു. നാല് ദിവസം കൊണ്ടാണ് രാമലീല 10.54 കോടി ഗ്രോസ് കലക്ഷന്‍ കേരളത്തില്‍ നിന്ന് മാത്രം വാരിയത്.


15 കോടി കടന്നു

ലഭിയ്ക്കുന്ന വിവരം സത്യമാണെങ്കില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച രാമലീല 15 കോടി കടന്നു. ആറ് ദിവസം കൊണ്ട് 15.21 കോടി രൂപയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയിരിയ്ക്കുന്നത്.


കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്തും ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആ കണക്കുകള്‍ കൂടെയാവുമ്പോള്‍ ചിത്രം 18 കോടിയ്ക്ക് മുകളില്‍ ഇതുവരെ കലക്ഷന്‍ നേടിക്കഴിഞ്ഞു.


ജനപ്രിയ നായകന്‍ തന്നെ!

ഈ സമയത്ത് ദിലീപ് ഏറ്റവും ആശ്വാസമാണ് രാമലീലയുടെ വിജയം. ജനപ്രിയ നായാകന്റെ ജനപ്രീതി ഇനിയും നഷ്ടപ്പെട്ടിട്ടില്ല എന്ന് രാമലീലയുടെ വിജയം തെളിയിക്കുന്നു.


English summary
Ramaleela Box Office: 6 Days Kerala Collections
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam