»   » ജനപ്രിയ നായകനെ തോല്‍പ്പിക്കാന്‍ കഴിയില്ല! രാമലീല അമ്പത് കോടി ക്ലബ്ബിലെത്തുന്നത് ഇങ്ങനെയായിരിക്കും!!!

ജനപ്രിയ നായകനെ തോല്‍പ്പിക്കാന്‍ കഴിയില്ല! രാമലീല അമ്പത് കോടി ക്ലബ്ബിലെത്തുന്നത് ഇങ്ങനെയായിരിക്കും!!!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയും ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് തുക നേടി ഉയരത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ഒപ്പം നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹമായി കേരളവും മാറിയിരിക്കുകയാണ്. അതിന് ആദ്യം കാണിച്ച് കൊടുക്കാന്‍ പറ്റുന്ന ഉദാഹരണം ദിലീപിന്റെ രാമലീലയാണ്.

കരിയര്‍ കുറച്ച് കാലം മാത്രമെ ഉണ്ടാവുകയുള്ളു! എന്നാല്‍ തൊണ്ണൂറ് വയസ് വരെ അഭിനയിക്കുമെന്ന് ആലിയ ഭട്ട്!

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയതോട് കൂടി അനിശ്ചിതത്വത്തിലായ സിനിമയുടെ റിലീസ് പ്രതിസന്ധിയിലായിരുന്നു. ജൂലൈയില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ സെപ്റ്റംബര്‍ അവസാന ആഴ്ചയോടെയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ പ്രതീക്ഷ തെറ്റിയില്ലെന്ന് മാത്രമല്ല സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്ത രാമലീല ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടി കൊണ്ടിരിക്കുകയാണ്.

രാമലീലയുടെ കളക്ഷന്‍

ദിലീപിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമയായിരുന്നു രാമലീല. പ്രതിസന്ധികള്‍ നിലനിന്നിരുന്നെങ്കിലും രാമലീല സൂപ്പര്‍ ഹിറ്റായിരുന്നു. അതിവേഗം കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച പ്രകടനമായിരുന്നു സിനിമ കാഴ്ചവെച്ചത്.

കോടികള്‍


പൂജ അവധി ലക്ഷ്യം വെച്ചാണ് സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. റിലീസ് ചെയ്ത് വെറും പതിനൊന്ന് ദിവസത്തിനുള്ളില്‍ 25 കോടിയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും രാമലീല നേടിയിരിക്കുന്നത്.

അമ്പത് കോടി നേടും..

പതിനാല് കോടി മുതല്‍ മുടക്കിലായിരുന്നു രാമലീല നിര്‍മ്മിച്ചിരുന്നത്. സംസ്ഥാനത്തെ തിയറ്ററുകളില്‍ നിന്നും ഇനീഷ്യല്‍ കളക്ഷനിന് പുറമെ രാജ്യത്തിന് പുറത്ത് നിന്നുള്ള റിലീസിലൂടെ കുറഞ്ഞത് ഒരു അമ്പത് കോടി എങ്കിലും നേടുമെന്നാണ് ഉറപ്പാക്കി കഴിഞ്ഞിരിക്കുകയാണ്.

നല്ല സിനിമ

രാമലീല നല്ലൊരു സിനിമയാണെന്ന വിലയിരുത്തല്‍ ആദ്യ ദിനം മുതല്‍ വന്നിരുന്നു. രാഷ്ട്രീയം പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമയുടെ വിജയത്തില്‍ ഏറ്റവുമധികം സന്തോഷം സിനിമയുടെ സംവിധായകനായ അരുണ്‍ ഗോപിയ്ക്കും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിനുമാണ്.

പ്രതിഷേധങ്ങള്‍

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നായകനായ ദിലീപ് ജയിലില്‍ പോയതോട് കൂടി രാമലീല പ്രതിസന്ധിയിലാവുകയായിരുന്നു. ജൂലൈയില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ സെപ്റ്റബംര്‍ അവസാന ആഴ്ചയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പലയിടത്ത് നിന്നും സിനിമയ്‌ക്കെതിരെ ഭീഷണി ഉയര്‍ന്നിരുന്നു.

അരുണ്‍ ഗോപിയുടെ സിനിമ

അരുണ്‍ ഗോപി എന്ന നവാഗത സംവിധായകന്റെ ഏറെ കാലത്തെ സ്വപ്‌നമായിരുന്നു രാമലീല. മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച സിനിമ കൂടിയാണ് രാമലീല.

English summary
Ramaleela to enter 50 crore club

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam