»   » പോലീസ് അകമ്പടി ഇല്ലാതെ രാമലീല എത്തും! ദിലീപിന് വീണ്ടും തിരിച്ചടി, ഇത് രാമലീലയുടെ വിധി?

പോലീസ് അകമ്പടി ഇല്ലാതെ രാമലീല എത്തും! ദിലീപിന് വീണ്ടും തിരിച്ചടി, ഇത് രാമലീലയുടെ വിധി?

By: Karthi
Subscribe to Filmibeat Malayalam
ദിലീപിന്‍റെ രാമലീല | Filmibeat Malayalam

ദിലീപിന്റെ അറസ്റ്റിനേത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായത് രാമലീല എന്ന സിനിമയാണ്. ദിലീപ് നായകനായി എത്തിയ രാമലീല നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും വലിച്ചിഴക്കപ്പെട്ടതോടെ പ്രതിസന്ധിയിലാകുകയായിരുന്നു. ദിലീപ് അറസ്റ്റിലായതോടെ ചിത്രം തിയറ്ററിലെത്തുമെന്ന പ്രതീക്ഷക്കാണ് മങ്ങലേറ്റത്. 

പതിനഞ്ച് വര്‍ഷം, പതിനഞ്ച് ചിത്രങ്ങള്‍! പൃഥ്വിരാജിന്റെ കരിയറില്‍ വഴിത്തിരിവായ ആ ചിത്രങ്ങള്‍ ഇതാ...

'അഹങ്കാരി' എന്നാ പേര്... എങ്കിലും ഇങ്ങനെ ചെയ്യാന്‍ മമ്മൂട്ടിക്കേ സാധിക്കു... മമ്മൂട്ടിക്ക് മാത്രം???

രാമലീല തിയറ്ററിലെത്തിയാല്‍ ചിത്രത്തിനും തിയറ്ററുകള്‍ക്കും എതിരെ ആക്രമണം ഉണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ചിത്രത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ആവശ്യം തള്ളുകയായിരുന്നു.

ദിലീപിനെ അനുകൂലിച്ചവരുടെ അവസ്ഥ

ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപിന്റെ റസ്റ്റോറന്റ് ശൃംഘലയായ ദേ പുട്ടിന് നേരെയും ചാലക്കുടി ഡ സിനിമാസിന് നേരെയും ആക്രമണം ഉണ്ടായി. ദിലീപിന് അനുകൂലമായി സംസാരിച്ചു എന്ന കാരണത്താല്‍ ശ്രീനിവാസന്റെ വീടിന് നേരെ കരി ഓയില്‍ പ്രയോഗം നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.

ആക്രണം സിനിമയ്ക്ക് നേരേയും

രാമലീല തിയറ്ററിലേക്ക് എത്തുമ്പോള്‍ ചിത്രത്തിന് നേരെയും ഇത്തരത്തിലുള്ള ആക്രമണം ഉണ്ടാകുന്ന ഭയം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

റിലീസുകള്‍ മാറ്റി

ജൂലൈ ഏഴിനായിരുന്നു രാമലീലയുടെ റിലീസ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് 21ലേക്ക് മാറ്റി. ഇതിനിടെ പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തു. അതോടെ റിലീസ് പ്രതിസന്ധിയിലാകുകയും ചെയ്തു.

പൂജ അവധിക്ക്

നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സെപ്തംബര്‍ 28ന് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പോലീസ് കാവല്‍ ഇല്ലാതെ രാമലീല തിയറ്ററിലേക്ക് എത്തുമ്പോള്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടാകില്ല എന്ന പ്രതീക്ഷയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ക്കുള്ളത്.

നല്ല സിനിമ സ്വീകരിക്കും

താരങ്ങളല്ല സിനിമ തന്നെയാണ് പ്രധാനം എന്നാണ് സംവിധായകന്‍ അരുണ്‍ ഗോപി പറയുന്നത്. നല്ല സിനിമയാണെങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കും. താരങ്ങള്‍ക്കാണ് പ്രാധാന്യമെങ്കില്‍ സൂപ്പര്‍ താര ചിത്രങ്ങളെല്ലാം തിയറ്ററില്‍ വന്‍ വിജയമാകില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

സൂപ്പര്‍ താരങ്ങളില്ല

രാമലീല റിലീസിനെത്തുന്ന സെപ്തംബര്‍ 28ന് മറ്റ് സൂപ്പര്‍താര ചിത്രങ്ങളൊന്നും തിയറ്ററിലെത്തില്ല. മോഹന്‍ലാലിന്റെ വില്ലന്‍ ഒക്ടോബര്‍ രണ്ടാം വാരവും മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് നവംബറിലുമാണ് തിയറ്ററിലെത്തുന്നത്. അതേ സമയം ആസിഫ് അലിയുടെ അരുണ്‍കുമാര്‍ അരവിന്ദ് ചിത്രം സെപ്തംബര്‍ 28ന് റിലീസ് ചെയ്യും.

എതിരാളിയായി മഞ്ജുവാര്യര്‍

അതേസമയം മഞ്ജുവാര്യര്‍ നായികയാകുന്ന ഉദാഹരണം സുജാത ഇതേ ദിവസം തിയറ്ററിലെത്തുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഇരു ചിത്രങ്ങളും ഒന്നിച്ചെത്തിയാല്‍ ബോക്‌സ് ഓഫീസിലും ഒരു ദിലീപ് മഞ്ജുവാര്യര്‍ പോരിന് മലയാള സിനിമ സാക്ഷിയാകും.

ബിഗ് ബജറ്റ് ചിത്രം

പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന രാമലീലയുടെ ബജറ്റ് 14 കോടിയോളമാണ്. ലയണിന് ശേഷം ദിലീപ് മുഴുനീള രാഷ്ട്രീയക്കാരനായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. പ്രയാഗ മാര്‍ട്ടിന്‍ നായികയാകുന്ന ചിത്രത്തില്‍ ദിലീപിന്റെ അമ്മയായി രാധിക ശരത്കുമാറും വേഷമിടുന്നു.

English summary
Ramaleela will be on theaters without police security.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam