»   » ദിലീപിനെ ഉപദ്രവിച്ച് മതിയായില്ലേ... രാമലീലയുടെ സുപ്രധാന രംഗങ്ങള്‍ ലീക്കായി!!

ദിലീപിനെ ഉപദ്രവിച്ച് മതിയായില്ലേ... രാമലീലയുടെ സുപ്രധാന രംഗങ്ങള്‍ ലീക്കായി!!

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപിനെ ഉപദ്രവിച്ച് ഇനിയും മതിയായില്ലേ... എല്ലാ പ്രയാസങ്ങള്‍ക്കുമിടയിലും രാമലീല എന്ന ചിത്രത്തിന്റെ വിജയം ജയിലില്‍ കഴിയുന്ന ദിലീപിന് നേരീയ ആശ്വാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെയും ഉപദ്രവിയ്ക്കുകയാണ് ചിലര്‍.

ദുല്‍ഖര്‍, നിവിന്‍, പൃഥ്വി.. ഇവരിലാരാവും മോഹന്‍ലാലിന്റെ പിന്‍ഗാമി, സൂപ്പര്‍സ്റ്റാറിന്റെ മറുപടി


ചിത്രത്തിലെ ചില സുപ്രധാന രംഗങ്ങള്‍ ലീക്കായി. റിലീസ് ചെയ്ത് മൂന്നാം ദിവസം തന്നെ ഇങ്ങനെ ഒരു തിരിച്ചടി ചിത്രത്തെ ബാധിയ്ക്കുമോ എന്നാണ് ആശങ്ക. ഡേ ബ്രേക്കിങ്, അശ്വതി ക്രിയേഷന്‍സ്, കേരള കഫെ, അക്ഷയ് ചന്ദ്രന്‍ എന്നീ യൂട്യൂബ് വെബ്‌സൈറ്റുകളിലൂടെയാണ് സിനിമ ലീക്കായത്.


ലീക്കായ രംഗം

ദിലീപും രാധികയും ഉള്‍പ്പെട്ട രംഗമാണ് ലീക്കായത്. ചിത്രത്തിന്റെ ക്ലൈമാക്‌സിലെ സുപ്രധാന രംഗമാണ് ചോര്‍ന്നിരിയ്ക്കുന്നത്. ഇത് കഥയുടെ സസ്‌പെന്‍സ് പൊളിക്കും.


ഗംഭീര ക്ലൈമാക്‌സ്

ദൃശ്യത്തിന് ശേഷം മലയാള സിനിമയിലെ ഗംഭീര ക്ലൈമാക്‌സാണ് രാമലീലയില്‍. ഒരു പൊളിട്ടിക്കല്‍ ത്രില്ലറായ ചിത്രത്തിന്റെ ത്രില്ല് ഈ ലീക്കായ രംഗത്താണ്. ഒട്ടും ക്ലാരറ്റി ഇല്ലാത്ത തിയേറ്റര്‍ പ്രിന്റുകളാണ് യൂട്യൂബ് വെബ്‌സൈറ്റുകളില്‍ ലീക്കായിരിയ്ക്കുന്നത്.


കഷ്ടപ്പെട്ട് റിലീസായി

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് രാമലീല തിയേറ്ററിലെത്തിയത്. ദിലീപ് ജയിലില്‍ കിടക്കുന്ന പശ്ചചാത്തലത്തില്‍ ജനം സിനിമയെ കൈവിടുമോ എന്ന് പോലും ഒരു ഘട്ടത്തില്‍ ഭയന്നിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല.


അണിയറപ്രവര്‍ത്തകര്‍ പോലും പ്രതീക്ഷിക്കാത്ത വിജയമാണ് രാമലീലയ്ക്ക് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. പുലിമുരുകന് ശേഷം തിയേറ്ററില്‍ ആളെ കൂട്ടിയ ചിത്രം എന്നാണ് സിനിമ നിനിരീക്ഷകരുടെ കണ്ടെത്തല്‍.


സാമ്പത്തിക വിജയം

കലക്ഷന്റെ കാര്യത്തിലും രാമലീല കുതിയ്ക്കുകയാണ്. വളരെ കുറഞ്ഞ തിയേറ്ററുകളാണ് ചിത്രത്തിന് കിട്ടിയത്. എന്നാല്‍ ജനത്തിരക്ക് പരിഗണിച്ച് സ്‌പെഷ്യല്‍ ഷോകളും നടത്തിയതോടെ കലക്ഷന്‍ കുതിയ്ക്കുകയാണ്.


വില്ലനായി പൈറസി

അതിനിടെയാണ് വില്ലനായി പൈറസി വന്നത്. ചിത്രം വിജയകരമായി പോകുന്നതിനിടെ ശനിയാഴ്ചയാണ് ക്ലൈമാക്‌സ് രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ എത്തിയത്. ഇത് സിനിമയെ ബാധിക്കില്ല എന്നാണ് അണിയറപ്രവര്‍ത്തകരുടെ വിശ്വാസം. പക്ഷെ ഇതിനെതിരെ നടപടി സ്വീകരിക്കും.
English summary
Ramaleela's crucial scenes leaked in internet

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam