»   » ബംഗാളികള്‍ വിജയിപ്പിച്ച രാമലീല, വിജയാഘോഷത്തില്‍ വിമര്‍ശകരുടെ വായടിപ്പിച്ച് ദിലീപിന്റെ വാക്കുകള്‍!

ബംഗാളികള്‍ വിജയിപ്പിച്ച രാമലീല, വിജയാഘോഷത്തില്‍ വിമര്‍ശകരുടെ വായടിപ്പിച്ച് ദിലീപിന്റെ വാക്കുകള്‍!

Written By:
Subscribe to Filmibeat Malayalam
രാമലീലയുടെ 111നാം വിജയദിനത്തിൽ ദിലീപ് മനസുതുറന്നു | filmibeat Malayalam

ബോക്‌സോഫീസ് കലക്ഷന്‍ റെക്കോര്‍ഡില്‍ പുലിമുരുകന് തൊട്ടുപിന്നിലാണ് രാമലീലയുടെ സ്ഥാനം. പോയവര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. വ്യക്തി ജീവിതത്തില്‍ ദിലീപിനെ സംബന്ധിച്ച് വന്‍വെല്ലുവിളിയായിരുന്നു കാത്തിരുന്നത്. സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന കാര്യങ്ങളാണ് താരത്തിന്റെ ജീവിതത്തില്‍ അരങ്ങേറിയത്. ആരോപണങ്ങളും ബഹിഷ്‌കരണ ഭീഷണിയും തുടരുന്നതിനിടയിലാണ് രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. ആദ്യ ദിനം മുതല്‍ത്തന്നെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

മമ്മൂട്ടിയുടെ ജയില്‍ ചിത്രങ്ങളെല്ലാം പൊളിയാണ്, ഏതൊക്കെയാണെന്നറിയുമോ ആ സിനിമകള്‍, കാണാം!

രാമലീലയുടെ 111ാം ദിന വിജയാഘോഷമായിരുന്നു കഴിഞ്ഞ ദിവസം നടത്തിയത്. അരുണ്‍ ഗോപി, ദിലീപ്, പ്രയാഗ മാര്‍ട്ടിന്‍, വിജയരാഘവന്‍, രണ്‍ജി പണിക്കര്‍, ഗോപി സുന്ദര്‍, തുടങ്ങി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. പരിപാടിക്കിടയിലെ ദിലീപിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിമര്‍ശകര്‍ക്കുള്ള ശക്തമായ മറുപടി കൂടിയാണ് ദിലീപ് നല്‍കിയത്. ദിലീപിന്റെ പ്രസംഗത്തിനിടയിലെ പ്രസക്ത ഭാഗങ്ങളെക്കുറിച്ച് അറിയാന്‍ വായിക്കൂ.


വീഴ്ചയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മമ്മൂട്ടി, ഇനി മെഗാസ്റ്റാറിന്‍രെ പ്രതികാരം, കാണൂ!


മറക്കാന്‍ പറ്റാത്ത സിനിമ

ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത സിനിമയാണ് രാമലീല. ടോമിച്ചന്‍ മുളകപാടത്തിനൊപ്പം വീണ്ടും സിനിമ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം. അരുണ്‍ ഗോപിയെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അരുണ്‍ ഗോപിയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും തനിക്ക് അറിയില്ലായിരുന്നു. മീരാ ജാസ്മിനാണ് അരുണ്‍ ഗോപിക്ക് തന്നെ വെച്ച് പടം ചെയ്താല്‍ കൊള്ളാമന്നുണ്ട് എന്ന കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞതെന്നും ദിലീപ് പറയുന്നു. സന്തോഷത്തോടെയാണ് താന്‍ ആ ചിത്രം ഏറ്റെടുത്തത്.


കഥ കേട്ടപ്പോള്‍ വ്യത്യസ്തമായിത്തോന്നി

സച്ചിയാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. വണ്‍ലൈന്‍ പറഞ്ഞതിന് ശേഷം ദിവസങ്ങളോളം അദ്ദേഹത്തെ കാണാനില്ലായിരുന്നു. പിന്നീട് തിരക്കഥയുമായി എത്തിയപ്പോള്‍ അത് വായിച്ചുകഴിഞ്ഞതും താന്‍ എഴുന്നേറ്റ് നിന്ന് അദ്ദേഹത്തിന് കൈ കൊടുത്തിരുന്നുവെന്നും ദിലീപ് പറഞ്ഞു. തന്നെ സംബന്ധിച്ച് വളരെ വ്യത്യസ്തമായിരിക്കും ഈ സിനിമയെന്ന് അപ്പോള്‍ത്തന്നെ തോന്നിയിരുന്നു.


ജീവിതത്തിലും ആവര്‍ത്തിച്ചു

ഏതോ ഒരു ദൂതന്റെ അറിയിപ്പ് പോലെ സിനിമയ്ക്കായി കുറിച്ചുവച്ചിട്ടുള്ള രംഗങ്ങള്‍ ജീവിതത്തിലും ആവര്‍ത്തിക്കുകയായിരുന്നു. സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയായതിന് ശേഷമായിരുന്നു താരത്തിന്റെ ജീവിതത്തില്‍ തന്നെ കരിനിഴല്‍ വീഴ്ത്തിയ ആ സംഭവം അരങ്ങേറുന്നത്. ഇതോടെ സിനിമയുടെ റിലീസും അനിയന്ത്രിതമായി നീളുകയായിരുന്നു. ജോര്‍ജേട്ടന്‍സ് പൂരത്തിന് ശേഷമുള്ള ചിത്രമായിരുന്നു ഇത്. നിരവധി തവണ റിലീസ് മാറ്റിവെച്ചിരുന്നു.


പേടിയോടെയാണ് റിലീസ് ചെയ്തത്

സിനിമ റിലീസ് ചെയ്യുന്നതിനിടയില്‍ താന്‍ വല്ലാതെ പേടിച്ചിരുന്നുവെന്നും താരം പറയുന്നു. അദ്ദേഹം അനുഭവിച്ച യാതനയെക്കുറിച്ച് പറഞ്ഞറിയിക്കാന്‍ പറ്റില്ലെന്നും ദിലീപ് പറയുന്നു. ദിലീപിന്റെ അറസ്റ്റിന് ശേഷം ടോമിച്ചന്‍ മുളകുപാടം നല്‍കിയ പിന്തുണയാണ് സിനിമയെ മുന്നോടട്ട് നയിച്ചതെന്ന് അരുണ്‍ ഗോപിയും വ്യക്തമാക്കിയിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. എന്ത് ചെയ്യണമെന്നറിയാതെ നിന്നിരുന്ന അവസരത്തില്‍ താങ്ങായെത്തിയത് നിര്‍മ്മാതാവിന്റെ ശ്ക്തമായ പിന്തുണയായിരുന്നു.


ബംഗാളികളുമായി നല്ല ബന്ധമാണല്ലേ!

ടോമിച്ചന്‍ മുളകുപാടത്തിനെ മുന്നില്‍ നിര്‍ത്തിയാണ് ദിലീപ് സംസാരിച്ചത്. അതിനിടയിലാണ് ബംഗാളികളുമായി നല്ല ബന്ധമാണല്ലോ എന്ന് ദിലീപ് ചോദിച്ചത്. എന്ത് ചെയ്യാന്‍ വേറെ ആളെ കിട്ടാത്തുകൊണ്ടാണ് അങ്ങനെ ചെയ്തത്. ബംഗാളികളാണ് സിനിമയ്ക്ക് ടിക്കറ്റെടുക്കുന്നതെന്ന തരത്തില്‍ ചിത്രത്തിനെതിരെ ഉയര്‍ന്നുവന്ന രൂക്ഷമായ വിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്. ഇതിനുള്ള മറുപടി കൂടിയാണ് ദിലീപ് നല്‍കിയത്.


പ്രേക്ഷകരോടാണ് കടപ്പാടുള്ളത്

കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും സ്വന്തം താരമാണ് ദിലീപ്. എന്നും ഇന്നും എന്നും തനിക്ക് തന്റെ പ്രേക്ഷകരോടാണ് കടപ്പാടുള്ളതെന്നും താരം പറയുന്നു. തുടക്കം മുതല്‍ത്തന്നെ ചിത്രത്തിന് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. നല്ല സിനിമകളെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തെയും സ്വീകരിക്കുമെന്ന ഉറപ്പിലാണ് രാമലീല തിയേറ്ററുകളിലേക്കെത്തിയത്. ആ വിശ്വാസം ശരിയാണെന്ന് ചിത്രത്തിന്റെ റിലീസ് തെളിയിക്കുകയും ചെയ്തു.


ഷാജോണിന്റെ വരവ്

മറ്റ് ചില സിനിമകള്‍ മാറ്റി വെച്ചാണ് ഷാജോണ്‍ രാമലീലയിലേക്ക് എത്തിയത്. ഷാജോണ്‍ തന്റെ അടുത്ത സുഹൃത്താണെന്നും ദിലീപ് പറഞ്ഞു. നേരത്തെ ഷാജോണിനെ ചില സിനിമയില്‍ നിന്നും പുറത്താക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നുവെന്ന തരത്തില്‍ ആരോപണങ്ങളുയര്‍ന്നിരുന്നു. ഇത് നിഷേധിച്ച് ഷാജോണ്‍ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് ദിലീപും ഈ വിഷയത്തില്‍ പ്രതികരിച്ചത്. താനുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും താരം കൃത്യമായ മറുപടി കൂടി നല്‍കിയാണ് പ്രസംഗം അവസാനിപ്പിച്ചത്.


രണ്ടാം ജന്മത്തിന് കാരണക്കാരനായത്

തന്റെ കട്ട ഫാനാണ് അരുണ്‍ ഗോപിയെന്ന് ഷാജോണാണ് പറഞ്ഞത്. ചെറുപ്പം മുതല്‍ തന്റെ സിനിമകള്‍ കണ്ട് ഇഷ്ടപ്പെട്ടാണ് തന്നെ വെച്ച് സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്ന് അപ്പോഴാണ് അറിഞ്ഞത്. അരുണിന്റെ അമ്മ വന്നപ്പോഴും അരുണിന്റെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞിരുന്നു. പാടത്ത് കൂടൊക്കെ ഓടിയിട്ടുണ്ട് തന്നെ കാണാനയെന്ന് അമ്മ പറഞ്ഞിരുന്നു.


വീഡിയോ കാണൂ

വീഡിയോ കാണൂ


നൈസായൊന്ന് ട്രോളി

ദിലീപിന്റെ ട്രോള്‍English summary
Dileep's speech during Ramaleela celebartion, getting viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X