»   » ദിലീപിന്റെ രാമലീല സൂപ്പര്‍ ഹിറ്റ് തന്നെ, റിലീസ് ചെയ്ത് മാസങ്ങളായിട്ടും പുതിയ ട്രെയിലര്‍ പുറത്ത്!

ദിലീപിന്റെ രാമലീല സൂപ്പര്‍ ഹിറ്റ് തന്നെ, റിലീസ് ചെയ്ത് മാസങ്ങളായിട്ടും പുതിയ ട്രെയിലര്‍ പുറത്ത്!

Posted By:
Subscribe to Filmibeat Malayalam

പ്രതിസന്ധികള്‍ക്ക് നടുവില്‍ നിന്നായിരുന്നു ദിലീപിന്റെ രാമലീല റിലീസിനെത്തിയത്. ചിത്രം പുറത്തിറക്കിയാല്‍ തിയറ്ററുകള്‍ കത്തിക്കുമെന്ന് വരെ ഭീഷണികളുണ്ടായിരുന്നെങ്കിലും സെപ്റ്റംബര്‍ 28 ന് രാമലീല റിലീസാവുകയും സൂപ്പര്‍ ഹിറ്റായി മാറുകയുമായിരുന്നു. ഇന്നും മികച്ച കളക്ഷന്‍ നേടി പുതിയ റെക്കോര്‍ഡുകള്‍ നേടി കൊണ്ടാണ് സിനിമ പ്രദര്‍ശനം തുടരുന്നത്.

പുള്ളിക്കാരന്റെ പാത പിന്തുടരുകയാണോ? മമ്മൂട്ടിയുടെ സിനിമയുടെ പേര് പിന്നെയും മാറ്റി, പുതിയ പേര് ഇങ്ങനെ

അതിനിടെ സിനിമയില്‍ നിന്നും സക്‌സ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ്. സിനിമയിലെ പ്രധാന രംഗങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മിനുറ്റ് നാല് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ട്രെയിലറാണ് ഇപ്പോള്‍ സിനിമയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്.

രാമലീലയുടെ വിജയം


നവാഗത സംവിധായകനായ അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ പിറന്ന് രാമലീല പൂര്‍ണമായും വിജയിച്ചിരിക്കുകയാണ്. അതിനിടെ സിനിമയുടെ സക്‌സ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ്.

ട്രെയിലര്‍

സിനിമയിലെ പ്രധാന രംഗങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മിനുറ്റ് നാല് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ട്രെയിലറാണ് ഇപ്പോള്‍ സിനിമയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്.

50 കോടി ക്ലബ്ബില്‍

നിലവില്‍ രാമലീല 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. അടുത്ത കാലത്തായി മലയാളത്തില്‍ കിട്ടുന്ന എല്ലാ സ്വീകാര്യതയും രാമലീലയ്ക്ക് കിട്ടിയിരുന്നു. വിദേശത്ത് കൂടി റിലീസ് ചെയ്തതോടെ സിനിമ റെക്കോര്‍ഡ് കളക്ഷനിലെത്തുകയായിരുന്നു.

രാമലീല ഞെട്ടിച്ചു

ദിലീപിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമയായിരുന്നു രാമലീല. പ്രതിസന്ധികള്‍ നിലനിന്നിരുന്നെങ്കിലും രാമലീല ആദ്യദിനം മുതല്‍ കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച പ്രകടനമായിരുന്നുകാഴ്ചവെച്ചത്.

അരുണ്‍ ഗോപിയുടെ സിനിമ


അരുണ്‍ ഗോപി എന്ന നവാഗത സംവിധായകന്റെ ഏറെ കാലത്തെ സ്വപ്‌നമായിരുന്നു രാമലീല. മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച സിനിമ കൂടിയാണ് രാമലീല.

English summary
Ramaleela success trailer released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam