»   » പുത്തഞ്ചേരിയുടെ രാമന്‍ പൊലീസ് അനിശ്ചിതത്വത്തില്‍

പുത്തഞ്ചേരിയുടെ രാമന്‍ പൊലീസ് അനിശ്ചിതത്വത്തില്‍

Posted By:
Subscribe to Filmibeat Malayalam
Gireesh Puthenchery
അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി എഴുതിയ രാമന്‍ പൊലീസ് എന്ന തിരക്കഥ സിനിമയാകുന്നുവെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. മാറ്റ്‌നിയുടെ സംവിധായകന്‍ അനീഷ് ഉപാസന ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇതേവരെ അവസാനതീരുമാനമൊന്നും ആയിട്ടില്ലെന്നാണ് അനീഷ് ഇപ്പോള്‍ പറയുന്നത്.

'മോഹന്‍ലാലിനെ മനസ്സില്‍ക്കണ്ട് വളരെ പരിശ്രമിച്ച് ഗിരീഷ് സാര്‍ ചെയ്‌തൊരു തിരക്കഥയാണിത്, മാത്രമല്ല അദ്ദേഹത്തിന്റെ മരണശേഷം ഇതേറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ ചിത്രം യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമായി വന്നിരിയ്ക്കുകയാണ്'- അനീഷ് പറയുന്നു

ഗിരീഷ് വിചാരിച്ചതുപോലെ മോഹന്‍ലാലിനെത്തന്നെ നായകനാക്കിയാണോ ചിത്രമെടുക്കാനാഗ്രഹിക്കുന്നത് എന്ന ചോദ്യത്തോട് അനീഷ് പ്രതികരിക്കുന്നത് ഇങ്ങനെയാണ്- 'ആര്‍ക്കാണ് മോഹന്‍ലാലിനെ വച്ച് ഒരു ചിത്രമെടുക്കാന്‍ ആഗ്രഹമില്ലാതിരിക്കുക, തീര്‍ച്ചയായും ഞാനും അതാഗ്രഹിക്കുന്നു. ഇത്തരമൊരു ഓഫറുമായി അദ്ദേഹത്തെ ചെന്നു കണ്ട് അദ്ദേഹത്തിന്റെ അഭിപ്രായം അറിഞ്ഞുകഴിഞ്ഞുമാത്രമേ, തിരക്കഥയില്‍ മാറ്റം വരുത്തുന്നകാര്യത്തെക്കുറിച്ച് തീരുമാനിയ്ക്കുകയുള്ളു'.

അനീഷിന്റെ മാറ്റ്‌നി ഒരു ശരാശരി വിജയം നേടിയ ചിത്രമായിരുന്നു. രാമന്‍ പൊലീസിന് മുന്നേ ഇദ്ദേഹം മറ്റൊരു ചിത്രം ചെയ്യുന്നുണ്ട്. ഇതിലേയ്ക്കുള്ള താരനിര്‍ണയം അവസാനഘട്ടത്തിലാണ്.

English summary
Director Aneesh Upasana helming late music director Gireesh Puthencherry's last script, Raman Police, the director says the reports are premature as nothing has been finalised.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam