»   » മോഹന്‍ലാലിന്റെ മഹാഭാരാതത്തിന് മുമ്പ്‌ രാമായണം വരുന്നു, അതും ത്രീഡി യില്‍!!!

മോഹന്‍ലാലിന്റെ മഹാഭാരാതത്തിന് മുമ്പ്‌ രാമായണം വരുന്നു, അതും ത്രീഡി യില്‍!!!

Posted By:
Subscribe to Filmibeat Malayalam

ബാഹുബലിക്ക് ശേഷം ഇന്ത്യയില്‍ ഇനിയും ബ്രഹ്മാന്‍ഡ ചിത്രങ്ങള്‍ വരാന്‍ പോവുകയാണ്. മോഹന്‍ലാലിനെ നായകനാക്കി മഹാഭാരാതം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ തെലുങ്കില്‍ നിന്നും രാമായണം സിനിമയാക്കുന്ന വാര്‍ത്ത വന്നിരിക്കുകയാണ്.

അഞ്ഞൂറ് കോടി ബജറ്റിലാണ് രാമായണം സിനിമയാക്കാന്‍ പോവുന്നത്. അല്ലു അരവിന്ദും നമിത് മല്‍ഹോത്രയും മധു മന്തേനയുമാണ് സിനിമ നിര്‍മ്മിക്കുന്നത്.

രാമായണം സിനിമയാകുന്നു

തെലുങ്കില്‍ നിന്നും ബാഹുബലി നിര്‍മ്മിച്ച് ഇന്ത്യന്‍ സിനിമ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അതിന് പിന്നാലെയാണ് രാമായണവും സിനിമയാവുന്നത്. നിര്‍മ്മാതാക്കളായ അല്ലു അരവിന്ദും നമിത് മല്‍ഹോത്രയും മധു മന്തേനയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

ത്രീഡി സിനിമ

ത്രീഡി സിനിമയായിട്ടാണ് രാമായണം നിര്‍മ്മിക്കുന്നത്. അഞ്ഞൂറു കോടി ബജറ്റിലാണ് സിനിമയുടെ നിര്‍മാണം. മഹാ ഭാരാതത്തിന് പകരമായിട്ടാണ് രാമായണം തെലുങ്കില്‍ സിനിമയാക്കുന്നത്.

വിവിധ ഭാഷകളില്‍

തെലുങ്കില്‍ നിര്‍മ്മിക്കുന്ന സിനിമ മറ്റു ഭാഷകളിലും നിര്‍മ്മിക്കുന്നുണ്ട്. സിനിമയുടെ തിരക്കഥ ഉണ്ടാക്കുന്നതിനുള്ള തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍.

മഹാഭാരാതം സിനിമയാക്കുന്നു

മോഹന്‍ലാലിനെ നായകനാക്കി മഹാഭാരാതം സിനിയാക്കാന്‍ പോവുകയാണ്. രണ്ടാമൂഴം എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഇന്ത്യയില്‍ നിന്നും പ്രമുഖ താരങ്ങളെല്ലാം അഭിനയിക്കുന്നുണ്ട്.

English summary
Ramayana, the Epic will soon hit the theaters with 3D Animated.
Please Wait while comments are loading...

Malayalam Photos

Go to : More Photos