»   » 'മൊയ്തീനിലെ രണ്ട് പാട്ടുകള്‍ പൃഥ്വി ഇടപെട്ട് ഒഴിവാക്കി; ഈ പുരസ്‌കാരം പൃഥ്വിയ്ക്കുള്ള മറുപടി'

'മൊയ്തീനിലെ രണ്ട് പാട്ടുകള്‍ പൃഥ്വി ഇടപെട്ട് ഒഴിവാക്കി; ഈ പുരസ്‌കാരം പൃഥ്വിയ്ക്കുള്ള മറുപടി'

Written By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സംഗീത സംവിധായകന്‍ രമേശ് നാരായണ്‍. താന്‍ സംഗീതം നല്‍കിയ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ പൃഥ്വി ഇടപെട്ട് ഒഴിവാക്കി എന്നും തനിക്കിപ്പോള്‍ കിട്ടിയ ഈ സംസ്ഥാന പുരസ്‌കാരം പൃഥ്വിരാജിനുള്ള മറുപടിയാണെന്നും അദ്ദേഹം പറഞ്ഞു.

എന്ന് നിന്റെ മൊയ്തീനിലെ 'ശാരദാംബരം' എന്ന പാട്ടിനാണ് രമേശ് നാരായണിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരിയ്ക്കുന്നത്. ഈ ഗാനം പി ജയചന്ദ്രന്‍ പാടുന്നതിനോടും പൃഥ്വിയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു. അതേ സമയം, ജിലേബി എന്ന ചിത്രത്തിലെ 'ഞാനൊരു മലയാളി' എന്ന പാട്ടിന് പി ജയചന്ദ്രന് മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

prithviraj-ramesh-narayan

രമേശ് നാരായണ്‍ സംഗീതം നല്‍കി യേശുദാസ് ആലപിച്ച 'ഈ പുഴതന്‍' എന്ന ഗാനമാണ് പൃഥ്വി ഇടപെട്ട് ഒഴിവാക്കിയ പാട്ടുകളിലൊന്ന്. അക്കാദമിക്ക് തലം മാത്രമേ ഉള്ളൂ എന്ന് പറഞ്ഞാണത്രെ പൃഥ്വി ഈ പാട്ട് ഒഴിവാക്കിയത്. ആര്‍എസ് വിമലാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പാട്ട് ഒഴിവാക്കി എന്നറിഞ്ഞപ്പോള്‍ യേശുദാസിനും വലിയ വിഷമായത്രെ. രണ്ട് ദിവസം എടുത്താണ് ഈ പാട്ട് റെക്കോഡ് ചെയ്തത്.

ഞാന്‍ സംഗീതം നല്‍കിയ മൂന്ന് പാട്ടുകളും പൃഥ്വിരാജിന് ഇഷ്ടമായില്ല. പാട്ടുകള്‍ ഉപയോഗിക്കരുതെന്നും സ്റ്റുഡിയോ മാറ്റണമെന്നും പൃഥ്വി വാശിപിടിച്ചത്രെ. സിനിമയുടെ ആദ്യ ഘട്ടത്തില്‍, അഞ്ച് വര്‍ഷം മുമ്പ് തന്നെ സംഗീതം ചെയ്ത പാട്ടുകളാണ് എന്റേത് എന്ന് മൊയ്തീന്‍ സിനിമയില്‍ പ്രവൃത്തിച്ച എല്ലാവര്‍ക്കും അറിയാം. പൃഥ്വിരാജിനെ പോലുള്ളവരാണ് മലയാള സിനിമയ്ക്ക് നല്ല ഗാനം ലഭിയ്ക്കാന്‍ തടസ്സം- രമേശ് നാരായണ്‍ പറഞ്ഞു.

തന്റെ സിനിമയാണ് എന്ന് നിന്റെ മൊയ്തീന്‍ എന്നും ടൈറ്റിലിലെ നിര്‍മാതാവ് എന്ന സ്ഥാനത്തു നിന്നും ആര്‍ എസ് വിമല്‍ തന്നെ ചവിട്ടി മാറ്റി എന്നും രമേശ് നാരായണ്‍ ആരോപിയ്ക്കുന്നു. പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കാന്‍ കാരണം താനാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് വിമല്‍ തന്നെ വന്ന് കണ്ടപ്പോള്‍ താനാണ് പൃഥ്വിരാജിനെ വിളിച്ച് ഈ സിനിമയില്‍ അഭിനയിക്കണം എന്ന് പറഞ്ഞത്.

English summary
Ramesh Narayan last day said to media that Prithviraj had tried to two songs from Ennu Ninte Moideen without permission from him, as he had given music to that songs

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam