For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പികെ രാംദാസ് വഴിമുടക്കി! രമേഷ് പിഷാരടിയുടെ പോസ്റ്റിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ! കാണൂ!

|

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് രമേഷ് പിഷാരടി. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ പിഷാരടി സംവിധാനത്തിലും പരീക്ഷണം നടത്തിയിരുന്നു. പഞ്ചവര്‍ണ്ണതത്തയ്ക്ക് പിന്നാലെയായി ഒരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ ചിത്രീകരണം ജൂണില്‍ നടക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നത്. മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന സിനിമയാണിത്. എന്തിനേയും ഏതിനേയും നര്‍മ്മത്തോടെ സമീപിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരം. പ്രധാനപ്പെട്ട എന്തോ കാര്യമാണ് പറയുന്നതെന്ന ഭാവത്തിലാണ് തുടക്കമെങ്കിലും എല്ലാം അവസാനിക്കുന്നത് പൊട്ടിച്ചിരിയിലായിരിക്കും. പ്രേക്ഷകരെ ചിരിപ്പിക്കുന്നത് വളരെ വലിയ കാര്യമാണെങ്കിലും ആ വെല്ലുവിളിയെ വിജയകരമായി തരണം ചെയ്താണ് പിഷാരടി മുന്നേറുന്നത്.

ഭര്‍തൃപിതാവിന്റെ മരണത്തിന് പിന്നാലെ കജോളും ആശുപത്രിയില്‍? ആധിയോടെ ആരാധകര്‍! പോസ്റ്റ് വൈറല്‍!

അവതാരകനായും താരമെത്താറുണ്ട്. അടുത്തിടെ നടന്ന മഴവില്‍ മനോരമ പുരസ്‌കാര വേദിയില്‍ ചാക്കോച്ചനും ഒപ്പമുണ്ടായിരുന്നു. വേദിയിലേക്കെത്തുന്ന താരങ്ങള്‍ക്ക് പിഷാരടി നല്‍കിയ ഇന്‍ട്രോയും വിശേഷങ്ങള്‍ ചോദിച്ചതുമൊക്കെ വൈറലായി മാറിയിരുന്നു. ട്രോളര്‍മാര്‍ക്ക് പോലും വെല്ലുവിളിയായി വളരുകയാണ് താരമെന്ന് ട്രോളര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. പോസ്റ്റുകള്‍ക്ക് താരം നല്‍കുന്ന തലക്കെട്ടുകളെക്കുറിച്ച് വാചാലരായി നേരത്തെ ആരാധകരെത്തിയിരുന്നു. നിമിഷനേരം കൊണ്ടാണ് പിഷാരടിയുടെ പോസ്റ്റുകള്‍ വൈറലായി മാറാറുള്ളത്. ബുധനാഴ്ച പുലര്‍ച്ചെ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്.

പികെ രാംദാസ് വഴിമുടക്കി

പികെ രാംദാസ് വഴിമുടക്കി

സമയം പുലർച്ചെ 2 മണി ...പികെ രാംദാസ് വഴിമുടക്കി ...ഈ സമയത്തും ഗതാഗതം പുനഃസ്ഥാപിക്കാൻ കർമനിരതരാകുന്ന പൊലീസ് , ഫയർഫോഴ്‌സ് സേനാംഗങ്ങൾക്ക് ബിഗ് സല്യൂട്, ഇതായിരുന്നു താരത്തിന്റെ പോസ്റ്റ്. ഗതാഗതം പുനസ്ഥാപിക്കുന്നവരോട് സംസാരിച്ച് നില്‍ക്കുന്ന ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ക്ഷണനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറാറുള്ളത്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചത്. പുലര്‍ച്ചെ പോസ്റ്റ് ചെയ്ത കുറിപ്പിനെ ആരാധകരും ഏറ്റെടുത്തിരുന്നു. ലൂസിഫര്‍ റിലീസ് ചെയ്തതിന് പിന്നാലെയായാണ് പികെ രാംദാസ് പ്രയോഗം കൂടിയത്. സിനിമയുടെ ട്രെയിലറിലെ ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലൂസിഫറിലെ ഡയലോഗ്

ലൂസിഫറിലെ ഡയലോഗ്

പികെ രാംദാസ് എന്ന വന്‍മരം വീണു ഇനിയാര്, എന്ന ഗോവര്‍ധന്റെ ഡയലോഗിനെ സോഷ്യല്‍ മീഡിയയും ട്രോളര്‍മാരും ഒരുപോലെ ഏറ്റെടുത്തിരുന്നു. ഇന്ദ്രജിത്തിന്റെ ഈ ഡയലോഗ് സുപ്രധാനമായിരുന്നു. മുരളി ഗോപിയായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ലൂസിഫര്‍ റിലീസിന് പിന്നാലെയായാണ് സിനിമയിലെ പല ഡയലോഗുകളും തരംഗമായി മാറിയത്. വന്മരം എന്ന പ്രയോഗത്തെ ട്രോളര്‍മാരും ഏറ്റെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു.

എന്ത് പറഞ്ഞാലും പികെ രാംദാസ്

എന്ത് പറഞ്ഞാലും പികെ രാംദാസ്

മഴക്കാലമായതോടെ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീഴുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറയുമ്പോഴെല്ലാം പികെ രാംദാസ് എന്ന വാക്കാണ് ട്രോളര്‍മാര്‍ ഉപയോഗിക്കുന്നത്. ലൂസിഫര്‍ കാണുന്നതിനിടയില്‍ കറന്റ് പോയപ്പോള്‍ പികെ രാംദാസ് എന്ന വന്‍മരം വീണെന്ന് പറഞ്ഞപ്പോള്‍ പോസ്റ്റിന്റെ മുകളിലായിരിക്കും വീണതെന്നും ഇനി വൈകിട്ട് നോക്കിയാല്‍ മതിയെന്നുമായിരുന്നു മറുപടി, ഇതുപോലെയുള്ള ട്രോളുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

തനിനാടനായി പിഷാരടി

തനിനാടനായി പിഷാരടി

താരമെന്നതിനും അപ്പുറത്ത് സാധാരണക്കാരനായി ഇടപഴകാനും തനിക്കറിയാമെന്ന് രമേഷ് പിഷാരടി നേരത്തെ തന്നെ തെളിയിച്ചിരുന്നു. നാട്ടിലെ പരിപാടികളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലുമൊക്കെ അദ്ദേഹം സജീവമാണ്. മരം വീണത്തിനെത്തുടര്‍ന്ന് ഗതാഗതം പുനസ്ഥാപിക്കാനായി എത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം പിഷുവുമുണ്ടായിരുന്നു. ലുങ്കിയണിഞ്ഞ് തനിനാടനായാണ് പിഷാരടി എത്തിയത്. അദ്ദേഹത്തിന്റെ ഈ സ്വഭാവം ആരാധകര്‍ക്കും ഏറെയിഷ്ടമാണ്.

മമ്മൂട്ടിക്കൊപ്പമുള്ള സിനിമ

മമ്മൂട്ടിക്കൊപ്പമുള്ള സിനിമ

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഏറെയിഷ്ടപ്പെടുന്നവരിലൊരാളാണ് പിഷാരടി. ഇരുവര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ജയറാമിനും കുഞ്ചാക്കോ ബോബനും പിന്നാലെയായി മമ്മൂട്ടിയേയാണ് അദ്ദേഹം നായകനായി തിരഞ്ഞെടുത്തത്. ഗാനമേളയുമായി നടക്കുന്ന ഗായകനായാണ് മെഗാസ്റ്റാര്‍ ഇത്തവണ എത്തുന്നത്. പുതുമുഖ താരങ്ങളുള്‍പ്പടെ നാല് നായികമാരാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ജൂണ്‍ ഒന്നിന് സിനിമയുടെ ചിത്രീകരണം നടക്കുമെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നത്.

പോസ്റ്റ് കാണാം

രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

English summary
Ramesh Pisharadi's latest post getting trending in social media, reason here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more