»   » അഭിനയത്തില്‍ നിന്നും സംവിധാനത്തിലേക്ക്, രമേഷ് പിഷാരടി സംവിധായകനാവുന്നു !!

അഭിനയത്തില്‍ നിന്നും സംവിധാനത്തിലേക്ക്, രമേഷ് പിഷാരടി സംവിധായകനാവുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായ നിരവധി പേര്‍ സിനിമയിലുണ്ട്. ജയറാം, ദിലീപ്, നാദിര്‍ഷ, ലാല്‍, രമേഷ് പിഷാരടി ലിസ്റ്റ് നീളുകയാണ്. അഭിനയം മാത്രമല്ല അവതരണത്തിലും തന്റേതായ ശൈലി സൃഷ്ടിച്ച കലാകാരനാണ് രമേഷ് പിഷാരടി. മിമിക്രി വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന പിഷാരടി സിനിമയിലെത്തിയപ്പോഴും മിമിക്രിയെ കൂടെ കൊണ്ടു നടന്നിരുന്നു. എന്നാല്‍ മിമിക്രിയില്‍ നിന്നും സിനിമയിലേക്ക് ചുവടു മാറിയ താരം സംവിധായകനാകുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സംഭവം സത്യമാണെന്ന് പിഷാരടി തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട്.

സംവിധായകനാകാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് രമേഷ് പിഷാരടി പറഞ്ഞു. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താന്‍ സംവിധായകനാകാന്‍ പോകുന്ന വിവരം താരം അറിയിച്ചിട്ടുള്ളത്. സിനിമയുടെ താരനിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല. അടുത്തു തന്നെ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെക്കാന്‍ കഴിയുമെന്നും പിഷാരടി പറഞ്ഞു.

Ramesh Pisharadi

ചിത്രത്തിലെ നായകന്‍ ജയറാമാണോയെന്ന് ചോദിച്ചപ്പോള്‍ 10 ദിവസത്തിനുള്ളില്‍ തന്നെ ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്ന് താരം പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങും.

English summary
Yes, I am preparing to don the director's cap. The cast and other details are yet to be decided though, said by Ramesh pisharaody.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam