For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയതാ, നായകനായാല്‍ ശരിയാവുമോയെന്നായിരുന്നു ആശങ്കയെന്ന് പിഷാരടി!കാണൂ

  |

  സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ജോജുവിന് പിന്നാലെയാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വിജയകരമായി മുന്നേറുന്ന ചിത്രത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസ നേര്‍ന്ന് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ജോജുവിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായി ജോസഫ് മാറുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ വൈറലായി മാറിയത്.

  കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ട്! മോഹന്‍ലാലിന്റെ തുറന്നുപറച്ചില്‍ വൈറലാവുന്നു!

  തുടക്കത്തില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായാണ് ജോജു ജോര്‍ജ് തുടക്കം കുറിച്ചത്. ചെറിയതും അധികം പ്രാധാന്യമില്ലാത്തതുമായ കഥാപാത്രങ്ങളെയായിരുന്നു തുടക്കത്തില്‍ ജോജുവിന് ലഭിച്ചത്. അഭിനയത്തിനും നിര്‍മ്മാണത്തിലും ചുവട് വെച്ചിട്ടുണ്ട് ഈ താരം. അമ്പരപ്പിക്കുന്ന മേക്കോവറുമായി ഞെട്ടിച്ചിട്ടുമുണ്ട് ഈ താരം. ആക്ഷന്‍ ഹീറോ ബിജു, രാമന്റെ ഏദന്‍തോട്ടം, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ സിനിമകളിലെ ജോജുവിന്റെ പ്രകടനം അസാധ്യമായിരുന്നു. അതിന് പിന്നാലെയാണ് ജോസഫ് എത്തിയത്. താന്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ ശരിയാവുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്കയെന്ന് രമേഷ് പിഷാരടി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ജോസഫിനെക്കുറിച്ച് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

  ബാലഭാസ്‌ക്കറിന്റെ മരണം കൊലപാതകം? സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും!

  സന്തോഷം തോന്നുന്നു

  സന്തോഷം തോന്നുന്നു

  സിനിമാലോകം ഒന്നടങ്കം ജോസഫിനെ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ജോജു ജോര്‍ജ്. റിട്ടയേര്‍ഡായ പോലീസ് ഓഫീസറായ ജോസഫ് എന്ന കഥാപാത്രത്തെയാണ് താരം അവചരിപ്പിച്ചത്. ജോസഫിന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നേറിയത്. മേക്കോവറിലൂടെ മാത്രമല്ല അഭിനയത്തിലൂടെയും ജോജു പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. എല്ലാവരും ചിത്രം ഏറ്റെടുത്തതും ജോജുവിന്‍റെ പ്രകടനത്തെക്കുറിച്ച് വാചാലരാവുന്നതും കാണുന്പോള്‍ സന്തോഷം തോന്നുന്നുവെന്നും രമേഷ് പിഷാരടി പറയുന്നു. സംവിധായകരും താരങ്ങളുമൊക്കെ ചിത്രത്തെക്കുറിച്ചും ജോജുവിന്‍റെ അഭിനയത്തെക്കുറിച്ചും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

  ആശങ്കകളും പങ്കുവെച്ചിരുന്നു

  ആശങ്കകളും പങ്കുവെച്ചിരുന്നു

  ജോസഫ്‌ എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനു തലേന്ന് , രാത്രി വരെ ഞാനും ജോജുവും ഒന്നിച്ചുണ്ടായിരുന്നു ....സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും ജോജു വാചാലനായി ....ആശങ്കകൾ പങ്കുവച്ചു. തന്‍റെ കരിയറിലെ ബ്രേക്കായി ഇത് മാറുമോയെന്നും മറിച്ച് സംഭവിക്കുമോയെന്നുമൊക്കെയായിരുന്നു അദ്ദേഹത്തിന്‍റെ ആശങ്കയെന്നും പിഷാരടി കുറിച്ചിട്ടുണ്ട്. താരത്തിന്‍റെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുമുണ്ട്.

  ജോജുവിന്റെ ആഗ്രഹം

  ജോജുവിന്റെ ആഗ്രഹം

  ഒരു ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയ ഞാൻ നായകനാകുന്നു എന്താകുമോ എന്തോ "

  ഷൂട്ടിംഗ് പകുതിയായപ്പോൾ ജോജു നിർമാതാവ് കൂടെ ആകേണ്ടിവന്നു .....ജോസഫ് ഇന്നൊരു വൻ വിജയംകുമ്പോൾ പപ്പേട്ടൻ ഉൾപ്പടെ ഒരു പാടു പേരുടെ അദ്ധ്വാനം അതിനു പിന്നിലുണ്ട് .ജോജുവിന്റെ അതിയായ ആഗ്രഹവും കൂടിയാണ് ഇതിന് പിന്നിലെ മറ്റൊരു പ്ലസ് പോയന്‍റെന്നും താരം കുറിച്ചിട്ടുണ്ട്.

  എഴുതാന്‍ വാക്കുകളില്ല

  എഴുതാന്‍ വാക്കുകളില്ല

  തീയേറ്ററിൽ നിറഞ്ഞ സദസിൽ രണ്ടാം വാരത്തിലേക്കു

  കടക്കുന്ന ഈ അവസരത്തിൽ ഇന്നലെ ജോജുഭായിയുടെ സന്തോഷം ഞാൻ കണ്ടു.

  അതെഴുതാൻ വാക്കുകൾ ഇല്ല അതുകൊണ്ടു ഇതൊക്കെ എഴുതുന്നു . ആ സന്തോഷം വാക്കുകളാല്‍ വിവരിക്കാന്‍ തനിക്കൊരിക്കലും കഴിയില്ലെന്നും താരം കുറിച്ചിട്ടുണ്ട്.

  ഫേസ്ബുക്ക് പോസ്റ്റ് കാണൂ

  രമേഷ് പിഷാരടിയുടെ പോസ്റ്റ് കാണാം.

  English summary
  Ramesh Pisharody about Joseph.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X