»   » മൊട്ടയടിച്ച ജയറാമിന് പാര്‍വ്വതി നല്‍കിയ എട്ടിന്‍റെ പണി, എല്ലാം പരസ്യമാക്കി രമേഷ് പിഷാരടി, കണ്ടോ?

മൊട്ടയടിച്ച ജയറാമിന് പാര്‍വ്വതി നല്‍കിയ എട്ടിന്‍റെ പണി, എല്ലാം പരസ്യമാക്കി രമേഷ് പിഷാരടി, കണ്ടോ?

Posted By:
Subscribe to Filmibeat Malayalam
തല മൊട്ടയടിച്ച് ജയറാം, വീഡിയോ പകർത്തി പാർവതി | filmibeat Malayalam

മിമിക്രി കലാകാരനും അഭിനേതാവും അവതാരകനുമായ രമേഷ് പിഷാരടി സ്വന്തമായി സിനിമയൊരുക്കാന്‍ പോവുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിട്ട് നാളുകളേറെയായി. ജയറാമും കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മൊട്ടയടിച്ച് കുടവയറൊക്കെയായിട്ടുള്ള ജയറാമിന്റെ ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു.

ക്യാമറയെ നോക്കി പുഞ്ചിരിച്ച് മറിയം, ദുല്‍ഖറിന്‍റെ കുഞ്ഞുമാലാഖയുടെ വീഡിയോ വൈറലാവുന്നു, കാണൂ!

ആദി ഇറങ്ങുന്നതിന് മുന്‍പേ പ്രണവിന് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നതിന് പിന്നിലെ കാരണം?

പഞ്ചവര്‍ണ്ണതത്തയെന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി മൊട്ടയടിക്കുന്ന ജയറാമിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പാര്‍വതിയാണ് വീഡിയോ എടുത്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ മഴവില്‍ക്കാവടി എന്ന സിനിമയിലെ രംഗങ്ങളോടൊപ്പം ചേര്‍ത്താണ് വീഡിയോ പുറത്തിറക്കിയിട്ടുള്ളത്.

ജയറാം മൊട്ടയടിച്ചു

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്തയില്‍ അഭിനയിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ജയറാം മൊട്ടയടിച്ചത്. ചിത്രത്തിലെ ജയറാമിന്റെ ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു.

പാര്‍വ്വതി വീഡിയോ എടുത്തു

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ജയറാം മൊട്ടയടിക്കുന്നതിനിടയില്‍ പാര്‍വ്വതി അത് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. രമേഷ് പിഷാരടി അത് പരസ്യമാക്കുകയും ചെയ്തു.

മഴവില്‍ക്കാവടിയിലെ കഥാപാത്രം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ മഴവില്‍ക്കാവടിയിലെ രംഗങ്ങളുമായി ചേര്‍ത്താണ് വീഡിയോ പ്രചരിക്കുന്നത്. രമേഷ് പിഷാരടിയാണ് ഫേസ്ബുക്കിലൂടെ വീഡിയോ പുറത്തുവിട്ടത്.

അഭിനേതാവില്‍ നിന്നും സംവിധാനത്തിലേക്ക്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി. ഹാസ്യ പരിപാടിയായ ബഡായി ബംഗ്ലാവില്‍ താരത്തെ കണ്ടില്ലെങ്കില്‍ ആരാധകര്‍ക്ക് ആശങ്കയാണ്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ്‌സ്‌ക്രീനിലെത്തിയപ്പോഴും ആ ഇഷ്ടം അതുപോലെ തുടര്‍ന്നിരുന്നു.

ജയറാമിന്റെ ലുക്ക്

പഞ്ചവര്‍ണ്ണതത്തയിലെ ജയറാമിന്റെ ലുക്ക് നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. കുടവയറും മൊട്ടത്തലയുമൊക്കെയായി ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് താരം ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

രാഷ്ട്രീയക്കാരനായി കുഞ്ചാക്കോ ബോബന്‍

ചോക്ലേറ്റ് ഹീറോയില്‍ നിന്ന് നായകനും വില്ലനുമൊക്കെയായ കുഞ്ചാക്കോ ബോബന്റെ കരിയറില്‍ ഏറെ വ്യത്യസ്തമായൊരു സിനിമയായിരിക്കും ഇതെന്ന് ഉറപ്പിക്കാം.രാഷ്ട്രീയക്കാരനായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

പിഷാരടിയുടെ തമാശ

ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടുമെന്ന് പറഞ്ഞാണ് പിഷാരടി ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഞെട്ടണം പ്ലീസ് എന്നും താരം കുറിച്ചിട്ടുണ്ട്. വീഡിയോ കാണൂ.

English summary
Ramesh Pisharody's Video getting viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X