»   »  പിഷാരടിയുടെ ഫേസ്ബുക്കിൽ കമന്റുകളുടെ പ്രളയം, കാരണം സർപ്രൈസ്!!

പിഷാരടിയുടെ ഫേസ്ബുക്കിൽ കമന്റുകളുടെ പ്രളയം, കാരണം സർപ്രൈസ്!!

Written By:
Subscribe to Filmibeat Malayalam

സ്വാഭാവിക നർമത്തിലൂടെ ജനങ്ങളെ ചിരിപ്പിക്കുകയും അതുപോലെ ചിന്തിപ്പിക്കുകയു ചെയ്യുന്ന താരമാണ് രമേശ് പിഷാരടി. ഇതാണ്  അദ്ദേഹത്തെ മറ്റുള്ള കലാകാരന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. അവതാരകൻ, അഭിനേതാവ്, എന്ന നിലയിൽ തിളങ്ങിയ പിഷാരടി ഇപ്പോൾ സംവിധായകന്റെ കുപ്പായവും എടുത്തു ധരിക്കുകയാണ്. ജയറാം, കുഞ്ചോക്കോ ബോബന്‍, അനുശ്രീ എന്നിവർ കേന്ദ്ര വേഷത്തിലെത്തുന്ന പഞ്ചവർണ്ണ തത്തയാണ് പിഷാരടി ഒരുക്കുന്ന ആദ്യ ചിത്രം.

pisharody

മമ്മൂട്ടി ചിത്രവുമായി മുന്നോട്ട് പോകും! കോട്ടയം കുഞ്ഞച്ചൻ 2 നെ കുറിച്ച് മിഥുന് പറയാനുണ്ട് ചിലത്


ചിത്രത്തിന്റെ വിശേഷങ്ങൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിക്കാനും അദ്ദേഹം മറക്കാറില്ല. ഇപ്പോഴിത വീണ്ടും ഫേസ്ബുക്കിലൂടെ പഞ്ചവർണ്ണതത്തയുടെ വിശേഷം പങ്കുവെച്ച് പിഷാരടി രംഗത്തെത്തിയിരിക്കുകയാണ്. വിശേഷത്തിനു പുറമേ പ്രേക്ഷകർക്കായി ഒരു ഇടിവെട്ട് സർപ്രൈസും താരം ഒരുക്കിയിട്ടുണ്ട്.


കൃഷ്ണം വെറുമൊരു കഥയല്ല! ജീവിതത്തിൽ നേരിട്ട സംഭവങ്ങൾ, സിനിമയെ പരിചയപ്പെടുത്തി മോഹൻലാല്‍


താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: പഞ്ചവർണതത്തയുടെ പശ്ചാത്തലസംഗീതം ഒരുക്കുന്നതിന്റെ ഇടവേളയിൽ ഔസേപ്പച്ചൻ സാറിനോട് അദ്ദേഹത്തിന്റെ മനോഹരഗാനങ്ങളെ കുറിച്ച് സംസാരിച്ചു.അപ്പോൾ തോന്നിയ ഒരു കൗതുകം നിങ്ങൾക്കേറ്റവും പ്രിയപ്പെട്ട അദ്ദേഹത്തിന്റെ ഒരു ഗാനം കമന്റ് ചെയുക . ശേഷം കാണാം സർപ്രൈസ്. ഫേസ്ബുക്ക് പോസ്റ്റ് പ്രതൃക്ഷപ്പെട്ടതിനു പിന്നാലെ എന്താണ് ആ സർപ്രൈസ് എന്നറിയാനുള്ള  അവേശത്തിലാണ് ജനങ്ങൾ. ഇപ്പോൾ പോസ്റ്റിന് ചുവടെയായി ആരാധകരുടെ കമ്മന്റിന്റെ ഘോഷയാത്രയാണ്.


ഫേസ്ബുക്ക് പോസ്റ്റ്


English summary
ramesh pisharody give surprize people

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X