For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബുദ്ധിയുള്ള പേളിയെ പ്രേക്ഷകർ കണ്ടിട്ടില്ല! പേളിയെ ട്രോളി രമേഷ് പിഷാരടി

  |

  വ്യത്യസ്തമായ അവതരണ ശൈലി കൊണ്ടും തമാശകൾ കൊണ്ടും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് പേളി മാണി. അഭിനയത്തിലും അവതരണത്തിലുമൊക്കെ സജീവമായ പേളിയുടെ യൂട്യൂബ് ചാനലിന് ആരാധകർക്കിടയിൽ വലിയതോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. തന്റെ യൂട്യൂബ് ചാനലിൽ വ്യത്യസ്തവും രസകരവുമായ കണ്ടെന്റുകൾ കൊണ്ടുവരാൻ പേളി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

  Ramesh Pisharody Pearly

  അടുത്തിടെ നോ വേ ഔട്ടിന്റെ വിശേഷങ്ങളുമായി രമേഷ് പിഷാരടി പേളി മാണിയുടെ ചാനലില്‍ എത്തിയിരുന്നു. പേളിയുമായുള്ള സൗഹൃദത്തെക്കുറിച്ച് പിഷാരടി സംസാരിച്ചു കൂടാതെ തന്റെ പുതിയ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളും പേളിയുമായി താരം പങ്കുവച്ചു.

  സിദ്ദിഖ് ഇക്കയുടെ മകന്റെ കല്യാണത്തിനാണ് താൻ അവസാനമായി പേളിയേയും കൊച്ചിനേയും കണ്ടതെന്നും. കാണുന്ന കാലം മുതലേ പേളി ഇങ്ങനെയിരിക്കുകയാണെന്നും. ഞാനൊരു അമ്മയാണെന്ന് പേളി പറഞ്ഞപ്പോള്‍ ഒന്ന് പെറ്റതാണെന്ന് കണ്ടാല്‍ പറയില്ലെന്നായിരുന്നു പിഷാരടിയുടെ കമന്റ്.

  പേളിയുടെ കുട്ടിക്കൊരു ഭാഗ്യമുണ്ട്, പേളി ഇങ്ങനെ ഡോളിനെപ്പോലെ ഇരിക്കുന്നത് കൊണ്ട് പേർളിയുടെ കുഞ്ഞിന് വേറൊരു ഡോള്‍ കൊടുത്ത് തൃപ്തിപ്പെടുത്താന്‍ പറ്റില്ല എന്നും രമേശ് പിഷാരടി പറഞ്ഞു. നില മുടിയൊക്കെ നന്നായി വലിക്കുമെന്നായിരുന്നു പേളിയുടെ മറുപടി. പ്രസവം നോർമലായിരുന്നോ എന്ന ചോദ്യത്തിന് ഞാന്‍ ഉന്തിത്തള്ളിയതാണെന്നായിരുന്നു പേളി പറഞ്ഞത്.

  കെ ജി എഫ് റിലീസ് പോലെ ആരാധകർ ആകാംഷയോടെ കാത്തിരുന്ന ഒന്നായിരുന്നു പേളിയുടെ കുഞ്ഞിന്റെ റിലീസ് എന്ന് പിഷാരടി പറഞ്ഞു .

  ഗർഭകാലത്തെ പേളിയുടെ വയറുവെച്ചുള്ള ഡാന്‍സൊക്കെ വൈറലായിരുന്നു. വീഡിയോ ഇടണോയെന്ന് ശ്രീനി ചോദിച്ചിരുന്നു എന്നും. താനാണ് ഇട്ടോളാന്‍ പറഞ്ഞതെന്നും പേളി വ്യക്തമാക്കി. അന്ന് ഡോക്ടറിന്റെ അടുത്ത് പോയപ്പോള്‍ ഒരു ചിരിയായിരുന്നു, ഇങ്ങനെയൊക്കെ ചെയ്താല്‍ നോര്‍മല്‍ ഡെലിവറിയായിരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു എന്ന് പേളി പറഞ്ഞപ്പോൾ ചുമ്മാ നടന്ന് മൂന്നും നോര്‍മലി ആക്കിയ ഒരാള്‍ വീട്ടിലുണ്ടെന്നായിരുന്നു പിഷാരടിയുടെ കമന്റ്.

  പിഷാരടി എങ്ങനെയാണ് ശരീരം നോക്കുന്നത് എന്ന് ചോദിച്ചപ്പോൾ താൻ തീറ്റ കുറച്ചേ കഴിക്കാറുള്ളുവെന്നും അത്യാവശ്യം നടക്കാറുണ്ടെന്നും ഡീസൽ അടിക്കുന്നപോലെയാണ് താൻ ഭക്ഷണം കഴിക്കുന്നതെന്നും പിഷാരടി പറഞ്ഞു. ' നമ്മൾ ഡീസൽ അടിക്കുന്ന പോലെയാണ്. നല്ല ജോലി ഉള്ള ദിവസം കുറെ കഴിക്കും ജോലി ഇല്ലാത്ത ദിവസം കുറച്ചെ കഴിക്കുള്ളു'

  Remesh Pisharady

  പിഷാരടിയുടെ വളർത്ത് മൃഗങ്ങളോടുള്ള പ്രണയവും പേളി ചോദിച്ചു. കുട്ടിക്കാലത്ത് തന്നെ വളര്‍ത്തുമൃഗങ്ങളോട് താല്‍പര്യമുണ്ടായിരുന്നു. വഴിയില്‍ കാണുന്നതിനെയൊക്കെ പിടിച്ചുകൊണ്ടുവരുമായിരുന്നു എന്ന് പിഷാരടി പറഞ്ഞു.

  'വളരെ സ്‌കൂളിന്റെ അടുത്ത് നിന്ന് ഈ വഴിയിൽ ഷോക്ക് അടിച്ച് വീണ് കിടക്കുന്ന കാക്കക്കുഞ്ഞ് ഇങ്ങനെ ഉള്ളതിനെയൊക്കെ വീട്ടിൽ കൊണ്ടുവന്ന് പരിപാലിക്കുക. ഒരിക്കൽ കൊരങ്ങന്റെ കുഞ്ഞാണെന്ന് പറഞ്ഞ് കുട്ടിത്തേവാങ്കിന്റെ കുഞ്ഞിനെ വീട്ടിൽ കൊണ്ടുവന്നിട്ടുണ്ടെന്നാണ് പറയുന്നത്'

  താൻ ഇപ്പോൾ കൂടുതലും യാത്രയിൽ ആയതിനാൽ വീട്ടില്‍ ഇപ്പോള്‍ വളർത്ത് മൃഗങ്ങളെ അധികം കൊണ്ടുവരാറില്ലെന്നും പിഷാരടി പറഞ്ഞു. 'എല്ലാരേയും മാനേജ് ചെയ്യാന്‍ പാടാണ്. ഭാര്യയല്ലേ അവയെ നോക്കുന്നത്. ഞാന്‍ യാത്രകളിലൊക്കെയാവുമ്പോള്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ് മാനേജ് ചെയ്യാന്‍. അത് വിചാരിച്ചാണ് പുതിയ അംഗങ്ങളെ കൊണ്ടുവരാത്തത്.'

  പേളി മാണി ഷോയെ പറ്റി വളരെ നല്ല അഭിപ്രായവും രമേശ് പിഷാരടി പറഞ്ഞു. ഷോയിലേക്ക് വരുന്ന ആളുകള്‍ക്ക് എന്റര്‍ടൈന്‍ കൊടുക്കാൻ പേളി ശ്രമിക്കാറുണ്ടെന്നും. കിട്ടുന്ന വരുമാനത്തില്‍ കുറച്ച് കാശ് ഇതിന്റെ ടെക്‌നിക്കല്‍ കാര്യങ്ങള്‍ക്കും ചിലവഴിക്കുന്നുണ്ടെന്നും. സാറ്റലൈറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള നിലവാരത്തിലാണ് ഷൂട്ട് ചെയ്യുന്നതെന്നും രമേശ് പിഷാരോടി അഭിപ്രായപ്പെട്ടു.

  തന്റെ ഏറ്റവും വലിയ പോരായിമ താൻ നെഗറ്റീവ് കമന്റുകള്‍ സ്വീകരിക്കിലായിരുന്നു എന്നതായിരുന്നു എന്ന് രമേശ് പിഷാരടി പറഞ്ഞു. എന്നാൽ പതിയെ അത് കേട്ടാൽ കുഴപ്പമില്ലെന്നും അതും വളർച്ചയുടെ ഭാഗമാണെന്നും താൻ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

  നോ വേ ഔട്ടിനെക്കുറിച്ച് സംവിധായകന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഇതില്‍ സിങ്കാവുമെന്ന് തോന്നിയിരുന്നു എന്നും. ഇത് നല്ലൊരു ചിത്രമായിരിക്കും എന്നും തോന്നിയിരുന്നുവെന്നും. അത്രയധികം കണ്ടിട്ടില്ലാത്ത ചിത്രമായും അനുഭവപ്പെട്ടിരുന്നുവെന്നും താരം വ്യക്തമാക്കി.

  Read more about: pearly maaney ramesh pisharody
  English summary
  Ramesh Pisharody trolls Pearle Maaney in Pearle Maaney show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X