»   » ഏഴ് ചിത്രങ്ങള്‍ പെരുന്നാളിന് ഒരുങ്ങുന്നു

ഏഴ് ചിത്രങ്ങള്‍ പെരുന്നാളിന് ഒരുങ്ങുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ നിര്‍ത്തി വെച്ചിരുന്ന ഫിലിം സെന്‍സറിങ് നാളെ മുതല്‍ പുനരാരഭിക്കും. സര്‍ക്കാര്‍ ഇടപ്പെട്ടതിനെ തുടര്‍ന്നാണിത്.

ദിലീപിന്റെ ലവ് 24x 7, കുഞ്ചാക്കോ ബോബന്‍-ബിജുമേനോന്‍ ടീമിന്റെ മധുരനാരങ്ങ, ഉണ്ണി മുകുന്ദന്‍ കെ എല്‍ 10 പത്ത് എന്നീ ചിത്രങ്ങളാണ് ഉടന്‍ സെന്‍സര്‍ ചെയ്യാമെന്ന് സമ്മതിച്ചിരിക്കുന്നത്.

achadin

കുഞ്ചാക്കോ ബോബന്റെ ജമുനപ്യാരി ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ ഓഫീസിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയ ശേഷം സെന്‍സര്‍ ചെയ്യാമെന്നും സെന്‍സര്‍ ഓഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ട്. റംസാന് റിലീസ് ചെയ്യാനിരുന്ന മമ്മൂട്ടി നായകനായി എത്തുന്ന അച്ഛാ ദിന്‍ എന്ന ചിത്രത്തിന്റെ സെന്‍സറിങ് നേരത്തെ കഴിഞ്ഞിരുന്നു.

ഏഴോളം ചിത്രങ്ങളാണ് റംസാന്‍ സീസണില്‍ റിലീസിനെത്താനിരിക്കുന്നത്. മമ്മൂട്ടിയുടെ അച്ഛാ ദിന്‍, കുഞ്ചാക്കോ ബോബന്റെ മധുര നാരങ്ങ, ജയസുര്യയുടെ ജിലേബി സുരേഷ് ഗോപിയുടെ രുദ്ര സിംഹാസനം, ഷൈന്‍ ടോം ചാക്കയുടെ വിശ്വാസം അതല്ലേ എല്ലാം, ദിലീപിന്റെ ലവ് 24x7, ഉണ്ണി മുകുന്ദന്റെ കെ എല്‍ 10 പത്ത് എന്നീ ചിത്രങ്ങളാണ് വെള്ളിയാഴ്ച റിലീസിന് ഒരുങ്ങുന്നത്.

madhuranaraga

പ്രേമം വ്യാജപകര്‍പ്പുമായി ബന്ധപ്പെട്ട് സെന്‍സറിങ് നിര്‍ത്തി വെച്ചതിനെ തുടര്‍ന്നായിരുന്നു റിലീസുകള്‍ പ്രതിസന്ധിയിലായത്. വ്യാജ സിഡി വിവാദത്തെ തുടര്‍ന്ന് തിരുവന്തപ്പുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ ആന്റി പൈറസി സെല്‍ റെയ്ഡ് നടത്തിയിരുന്നു. സിസിടിവി ഉള്‍പ്പടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ശേഷം മതി ഇനി മുതല്‍ പുതിയ സിനിമകള്‍ സെന്‍സര്‍ ചെയ്തു തുടങ്ങുന്നത് എന്ന് സെന്‍സര്‍ ബോര്‍ഡ് തീരുമാനമെടുത്തിരുന്നു.

English summary
The Malayalam film industry is gearing up for yet another festivel season in theatres. The industry is looking forward to seven major releases

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam