»   » ബാഹുബലിയില്‍ തകര്‍ത്തു, ശേഷം ജയലളിതയായി രമ്യാ കൃഷ്ണന്‍!

ബാഹുബലിയില്‍ തകര്‍ത്തു, ശേഷം ജയലളിതയായി രമ്യാ കൃഷ്ണന്‍!

Posted By:
Subscribe to Filmibeat Malayalam

പടയപ്പയിലെ നീലാംബരി എന്ന വില്ലന്‍ വേഷത്തില്‍ ഒതുങ്ങിപ്പോകും രമ്യാ കൃഷ്ണയുടെ മേല്‍വിലാസം എന്ന് പലരും കരുതിയ ഇടത്തുനിന്നുമാണ് ബാഹുബലിയിലൂടെ ആ തിരിച്ചുവരവ് ഉണ്ടായത്. നായകനായ പ്രഭാസും വില്ലനായ റാണയും മറ്റും പോകട്ടെ, സത്യരാജിനെപ്പോലും വെല്ലുന്ന പ്രകടനമാണ് ബാഹുബലിയില്‍ രമ്യാ കൃഷ്ണന്‍ പുറത്തെടുത്തത്.

ബാഹുബലിയിലെ ശിവകാമിയെ അത്യുജ്വലമാക്കിയ രമ്യയെ തേടി മറ്റൊരു വെല്ലുവിളി കൂടി എത്തുന്നു എന്ന സൂചനയാണ് കോളിവുഡില്‍ നിന്നും കേള്‍ക്കുന്നത്. മുഖ്യമന്ത്രിയും തമിഴ്‌നാടിന്റെ ഇദയക്കനിയുമായ സാക്ഷാല്‍ ജയലളിതയുടെ ജീവിതകഥയാണ് ഈ വെല്ലുവിളി. സിനിമയെ വെല്ലുന്ന അനുഭവങ്ങളുള്ള ജയയുടെ കഥ പറയാന്‍ രമ്യയെ പോലെ ഒരാള്‍ വേണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.


ബാഹുബലിയില്‍ തകര്‍ത്തു, ശേഷം ജയലളിതയായി രമ്യാ കൃഷ്ണന്‍!

നീണ്ട ഇടവേളയ്ക്ക് ശേഷം രമ്യാ കൃഷ്ണന് കിട്ടിയ ശക്തമായ കഥാപാത്രമാണ് ബാഹുബലിയിലെ ശിവകാമി. ചിത്രം കണ്ട ഓരോരുത്തരെയും പിടിച്ചിരുത്തും വിധം ഈ റോള്‍ ഉജ്വലമാക്കി രമ്യാ കൃഷ്ണന്‍. സംവിധായകന്‍ രാജമൗലി പോലും പറയുന്നത് രമ്യയുടെ അഭിനയം കണ്ട് താന്‍ അന്തംവിട്ടുപോയി എന്നാണ്.


ബാഹുബലിയില്‍ തകര്‍ത്തു, ശേഷം ജയലളിതയായി രമ്യാ കൃഷ്ണന്‍!

രജനീകാന്തിന്റെ ചിത്രത്തില്‍ കൂടെ അഭിനയിക്കുന്നവര്‍ ശ്രദ്ധിക്കപ്പെടുക എന്നത് ഒരു സംഭവം തന്നെയാണ്. അങ്ങനെ ഒരു സംഭവവമാണ് രമ്യ കൃഷ്ണന്‍. പടയപ്പയില്‍ നീലാംബരി എന്ന വില്ലത്തിയായിട്ടാണ് രമ്യ കൃഷ്ണന്‍ സ്‌റ്റൈല്‍ മന്നനോടൊപ്പം കട്ടയ്ക്ക് കട്ട പിടിച്ചുനിന്നത്.


ബാഹുബലിയില്‍ തകര്‍ത്തു, ശേഷം ജയലളിതയായി രമ്യാ കൃഷ്ണന്‍!

മോഹന്‍ലാലിനൊപ്പമാണ് രമ്യാ കൃഷ്ണന്‍ മലയാളത്തില്‍ മികച്ച ജോഡിയായത്. അതല്ലാതെയും ഇഷ്ടം പോലെ ചിത്രങ്ങളിലൂടെ രമ്യ മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. ഈ രമ്യ കൃഷ്ണന്‍ ജയലളിതയായി എത്തിയാല്‍ എങ്ങനിരിക്കും എന്ന് പറയാനുണ്ടോ


ബാഹുബലിയില്‍ തകര്‍ത്തു, ശേഷം ജയലളിതയായി രമ്യാ കൃഷ്ണന്‍!

സിനിമ ജയലളിതയ്ക്ക് പുതിയ കഥയൊന്നുമല്ല. നടിയായി ജീവിതം തുടങ്ങിയ ജയലളിത ഒട്ടേറെ ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവിലാണ് ഇന്ന് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത്. ജയലളിതയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ചില്ലറക്കാരൊന്നും പോര.


ബാഹുബലിയില്‍ തകര്‍ത്തു, ശേഷം ജയലളിതയായി രമ്യാ കൃഷ്ണന്‍!

ഗ്ലാമറും വിവാദവും വിവാദങ്ങളും ജയപരാജയങ്ങളും നിറഞ്ഞ അമ്മജീവിതം താമസിയാതെ തന്നെ സിനിമയാകും എന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.


English summary
Reports say Ramya Krishna to play Jayalalitha in new movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam