»   » ശിവകാമി ദേവിയ്ക്ക് നേരെയും സൈബര്‍ ആക്രമണം! ആരും വഞ്ചിക്കപ്പെടാതിരിക്കാന്‍ നടി പറയുന്നതിങ്ങനെ!!!

ശിവകാമി ദേവിയ്ക്ക് നേരെയും സൈബര്‍ ആക്രമണം! ആരും വഞ്ചിക്കപ്പെടാതിരിക്കാന്‍ നടി പറയുന്നതിങ്ങനെ!!!

Posted By: Teresa John
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയ സജീവമായി എത്തിയതോടെ സൈബര്‍ ആക്രമണങ്ങള്‍ മികച്ചൊരു കലാപരിപാടിയായി മാറിയിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് പുറമെ ഏറ്റവുമതികം കുരുക്കിലായിരിക്കുന്നത് താരങ്ങളാണ്. അവരുടെ പേരില്‍ നിരവധി അക്കൗണ്ടുകളാണ് ദിവസേന പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിലിപ്പോള്‍ ബാഹുബലിയിലെ ശിവകാമി ദേവിയുമുണ്ട്.

ലോകസുന്ദരിയുമായുള്ള പ്രണയത്തിന് മുമ്പ് സല്‍മാന്‍ ഖാന്റെ വിവാഹം നിശ്ചയിച്ചിരുന്നു!

നടി രമ്യ കൃഷ്ണന്റെ പേരിലാണ് ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാത്രമല്ല അതിനൊപ്പം നടി ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണെന്നും ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുണ്ടെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയിലുടെ വ്യാപക പ്രചരണവും നടക്കുന്നുണ്ട്.

ramya-krishnan

പല താരങ്ങളും  തങ്ങളുടെ പേരിലുള്ള വ്യാജന്മാരെ ഗൗനിക്കാറില്ല. അത് പലപ്പോഴും പലരും വഞ്ചിക്കപ്പെടുന്നതിന് കാരണമായി മാറുകയും ചെയ്യാറുണ്ട്.
എന്നാല്‍ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ടാണ് രമ്യ കൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്.

സിനിമയ്ക്ക് വേണ്ടി മൂക്കുത്തിയും കമ്മലും ഇട്ടു! ഇരിക്കാനും നില്‍ക്കാനും കഴിയാതെ ആമിര്‍ ഖാന്‍!

ട്വിറ്ററിലുടെയായിരുന്നു രമ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ടില്ലെന്നും അത് താനല്ലെന്നുമാണ് രമ്യ പറയുന്നത്. ഒപ്പം അതിന്റെ ലിങ്കും നടി കൊടുത്തിരിക്കുകയാണ്. 

English summary
Remya Krishnan saying about her fake Instagram Account

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam