»   » രമ്യ നമ്പീശന്‍ വീണ്ടും തമിഴില്‍ പാടുന്നു

രമ്യ നമ്പീശന്‍ വീണ്ടും തമിഴില്‍ പാടുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലിപ്പോള്‍ പാടിയഭിനയിക്കുന്ന നടിയേതാണെന്ന് ചോദിച്ചാന്‍ ആ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് രമ്യാ നമ്പീശന്‍. നൃത്തത്തിലൂടെ സിനിമയിലേക്ക് വന്നു. അഭിനയത്തിലൂടെ പച്ചപിടിച്ച് പാട്ടിലേക്ക് കടന്ന് സിനിമയില്‍ കാലുറപ്പിച്ച നടി. ഇപ്പോള്‍ മലയാളികള്‍ക്ക് മാത്രമല്ല, തമിഴര്‍ക്കും രമ്യയുടെ ശബ്ദം വളരെ ഇഷ്ടപ്പെട്ടു.

പാണ്ടിയ നാട് എന്ന ചിത്രത്തിന് ശേഷം രമ്യ വീണ്ടും ഒരു തമിഴ് ചിത്രത്തിന് വേണ്ടി പാട്ടുപാടുന്നു. എസ് പ്രവീണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന റമ്മി എന്ന ചിത്രത്തിന് വേണ്ടിയാണ് രമ്യയുടെ അടുത്ത തമിഴ് പാട്ട്. വിജയ് സേതുപതി നായകനാകുന്ന ചിത്രത്തല്‍ ഇനിഗോ പ്രഭാകരന്‍, ഗായത്രി ശങ്കര്‍, ഐശ്വര്യ രാജേഷ് എന്നിവരാണ് മറ്റ് താരങ്ങള്‍.

Remya Nambeesan

രമ്യയുടെ ആദ്യ തമിഴ് പാട്ടിന് സംഗീതം നല്‍കിയ ഡി ഇമ്മാന്‍ തന്നെയാണ് റമ്മി എന്ന ചിത്രത്തിനും സംഗീതം നല്‍കുന്നത്. ചിത്രത്തന്റെ കഥയും തിരക്കഥയും കെ ബാലകൃഷ്ണന്റേതാണ്.

ചെറുപ്പം മുതലേ കര്‍ണാടക സംഗീതം പഠിക്കുന്ന രമ്യാ നമ്പീശന്‍ ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിനു വേണ്ടി ആണ്ടലോണ്ടലാടേ കണ്ടേ എന്ന് തുടങ്ങുന്ന പാട്ട് പാടികൊണ്ടാണ് പിന്നണിഗാനരംഗത്തേക്ക് കടന്നത്. പിന്നീട്ട തട്ടത്തിന്‍ മറയത്ത്, ബാച്ചിലര്‍ പാര്‍ട്ടി, ആമേന്‍ തുടങ്ങി ഒടുവിലഭിനയിച്ച അരികില്‍ ഒരാള്‍ എന്ന ചിത്രത്തിന് വേണ്ടിവരെയും രമ്യ പാടിയ പാട്ടുകളെല്ലാം പ്രേക്ഷക ശ്രദ്ധ നേടി. അതിനിടയില്‍ ഒരു തെലുങ്ക് ചിത്രത്തിന് വേണ്ടിയും രമ്യ പാടിയിട്ടുണ്ട്.

English summary
Ramya Nabeesan sing a song for Tamil movie Rummy. this is her second song in Tamil.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam