»   » രമ്യ നമ്പീശന്‍ വീണ്ടും നൃത്തരംഗത്തിനായി പാടുന്നു

രമ്യ നമ്പീശന്‍ വീണ്ടും നൃത്തരംഗത്തിനായി പാടുന്നു

Posted By:
Subscribe to Filmibeat Malayalam
നടിയെന്ന നിലയ്ക്കും ഗായികയെന്ന നിലയ്ക്കും മികവു തെളിയിച്ചുകൊണ്ടിരിക്കുകയാണ് രമ്യ നമ്പീശന്‍. സ്വന്തം ചിത്രത്തില്‍ സ്വന്തം നൃത്തത്തിന് ഗാനമാലപിയ്ക്കുകയെന്ന ഭാഗ്യംസിദ്ധിച്ച താരമാണ് രമ്യ. ബാച്ച്‌ലര്‍ പാര്‍ട്ടിയെന്ന ചിത്രത്തില്‍ രമ്യ പാടിയ വിജന സുരഭിയെന്ന ഗാനവും നൃത്തവും വലിയ പ്രശംസകള്‍ നേടിയിരുന്നു. ഒപ്പം ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലെ ആണ്ടലോടെയെന്നഗാനവും ഹിറ്റായി മാറിയിരുന്നു.

ഇപ്പോഴിതാ സ്വന്തം ചിത്രത്തിനായി രമ്യ വീണ്ടും പാടാന്‍ പോവുകയാണ്. സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന അരികില്‍ ഒരാള്‍ എന്ന ചിത്രത്തിലെ നൃത്തരംഗത്തിന് വേണ്ടിയാണ് രമ്യ പാടുന്നത്. രമ്യ നമ്പീശനൊപ്പം റിയ സൈറയും ഈ നൃത്തരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. കണ്ടംപററി ശൈലിയില്‍ ഒരുക്കിയിരിക്കുന്ന ഈ നൃത്തരംഗം മലയാളസിനിമാ മേഘലയിലെ ആദ്യത്തെ പരീക്ഷണമാണെന്നാണ് സംവിധായകന്‍ പറയുന്നത്.

ചാപ്‌റ്റേഴ്‌സ് എന്ന ചിത്രത്തിന് ശേഷം സുനില്‍ ഒരുക്കുന്ന ചിത്രമാണിത്. മൈല്‍സ്റ്റോണ്‍ സിനിമയുടെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. രമ്യ വീണ്ടും സ്വന്തം നൃത്തരംഗത്ത് പാടുന്നുവെന്ന വാര്‍ത്ത സംഗീതലോകവും ആരാധകരും ഏറെ പ്രതീക്ഷകളോടെയാണ് കാണുന്നത്. വിജനസുരഭി പോലെ മറ്റൊരു ഹിറ്റായി മാറും ഈ ഗാനവും നൃത്തവും എന്ന് പ്രതീക്ഷിയ്ക്കാം.

English summary
Once again actress-singer Ramya Nambeesan is lending her voice for a song which she is acting
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam