»   » രമ്യ ഡേറ്റ് നല്‍കുന്നില്ലെന്ന് സംവിധായകര്‍

രമ്യ ഡേറ്റ് നല്‍കുന്നില്ലെന്ന് സംവിധായകര്‍

Posted By:
Subscribe to Filmibeat Malayalam

സാധാരണ രാഷ്ട്രീയക്കാര്‍ എംപിമാരോ എംഎല്‍എ മാരോ ആയാല്‍പിന്നെ സ്വന്തം മണ്ഡലത്തിലുള്ളവര്‍ക്ക് പോലും കാണാന്‍ കിട്ടാത്ത അവസ്ഥയാണ്. കന്നട നടിയും മാണ്ഡ്യ എംപിയുമായ രമ്യ രാഷ്ട്രീയത്തിലേയ്ക്ക് തിരിഞ്ഞതോടെ പ്രതിസന്ധിയിലായത് അവരുടെ ചിത്രങ്ങളുടെ സംവിധായകരും നിര്‍മ്മാതാക്കളുമാണ്.

എംപിയാകുന്നതിന്മുന്‍പ് നാലോളം ചിത്രങ്ങളുടെ ഷൂട്ടിംഗിലായിരുന്നു ഇവര്‍. എന്നാല്‍ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചതോടെ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ നടി ഡേറ്റ് നല്‍കുന്നില്ലെന്നാണ് ആരോപണം. അഭിനയത്തോട് തന്നെ ഈ സൂപ്പര്‍ നായിക വിടപറയുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. രമ്യയുടെ ഏറ്റവും പുതിയ വിശേഷങ്ങള്‍

രമ്യ അഭിനയത്തോട് വിടപറയുന്നു?

രമ്യ കാരണം പ്രതിസന്ധിയിലായത് അവര്‍ കരാര്‍ ഒപ്പിട്ടിരുന്ന ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരാണ്. ഡേറ്റ് നല്‍കാന്‍ നടി കൂട്ടാക്കുന്നില്ലെന്നാണ് ആരോപണം. എംപിയായതിന് ശേഷം ഇവര്‍ അഭിനയിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും ചിത്രീികരണം നീണ്ടു പോവുകയാണെന്നും സംവിധായകര്‍

രമ്യ അഭിനയത്തോട് വിടപറയുന്നു?

രാഷ്ട്രീയത്തിലേയ്ക്ക് കടന്നതോടെ സിനിമാഭിനയം രമ്യ ഉപേക്ഷിയ്ക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ വാര്‍ത്ത പ്രൊഡ്യൂസര്‍മാരെ കഷ്ടത്തിലാക്കി

രമ്യ അഭിനയത്തോട് വിടപറയുന്നു?

നീര്‍ ദോശെ, ആര്യന്‍. ദില്‍കാ രാജ എന്നീ ചിത്രങ്ങള്‍ക്കും ഒരു ദ്വിഭാഷ ചിത്രം (കന്നട തെലുങ്ക്) എന്നിവയ്ക്കുമാണ് രമ്യ കരാര്‍ ഒപ്പിട്ടിരുന്നത്.

രമ്യ അഭിനയത്തോട് വിടപറയുന്നു?

വിജയപ്രസാദ് സംവിധാനം ചെയ്യുന്ന നീര്‍ദോശയില്‍ രമ്യയാണ് നായിക. ചിത്രത്തിന്റെ 40 ശതമാനം കൂടി ഇനി പൂര്‍ത്തിയാക്കാനുണ്ട്. നടിയോട് ഡേറ്റ് ചോദിച്ചെങ്കിലും ഇതുവരെയും കിട്ടിയിട്ടില്ലെന്നാണ് സംവിധായകന്‍ ആരോപിയ്ക്കുന്നത്. മൂന്ന് മാസമായി സംവിധായകന്‍ രമ്യയുടെ വരവ് പ്രതീക്ഷിയ്ക്കുകയാണ്.

രമ്യ അഭിനയത്തോട് വിടപറയുന്നു?

നീര്‍ദോശയുടെ അണിയറ പ്രവര്‍ത്തകര്‍ വെറുതേ വിവാദം ഉണ്ടാക്കുകായണെന്ന് രമ്യ. താന്റെ മാനേജരുമായി സംവിധായകന്‍ എല്ലാക്കാര്യങ്ങളും പറഞ്ഞുറപ്പിച്ചതാണെന്നും ഇപ്പോള്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും നടി.

രമ്യ അഭിനയത്തോട് വിടപറയുന്നു?

താന്‍ സിനിമ വിടുന്ന പ്രശ്‌നമില്ലെന്നും ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും നടി പ്രതികരിച്ചു.

രമ്യ അഭിനയത്തോട് വിടപറയുന്നു?

നീര്‍ദോശയുടെ സംവിധായകന്‍ സുധീറിന് കടുത്ത സാമ്പത്തിക നഷ്ടമാണ് നടി ഉണ്ടാക്കുന്നതെന്ന് ആരോപണം. വിജയദശമിയ്ക്ക് ചിത്രം തീയേറ്ററില്‍ എത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് നിര്‍മാതാവ്. എന്നാല്‍ ര്മ്യ ഷൂട്ടിംഗിന് എത്താത്തതിനാല്‍ പണം നഷ്ടമാകുന്ന അവസ്ഥയാണെന്നും കടം വാങ്ങിയ പണത്തിന് തന്നെ മസം പത്ത് ലക്ഷം രൂപ പലിശയൊടുക്കണമെന്നും നിര്‍മ്മാതാവ്

രമ്യ അഭിനയത്തോട് വിടപറയുന്നു?

രാഷ്ട്രീയക്കാരനായ ജഗ്ഗേഷ് ആണ് ചിത്രത്തിലെ നായകന്‍. നായകനും രമ്യയുടെ അഭിനയ മേഖലയോടുള്ള ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നു

രമ്യ അഭിനയത്തോട് വിടപറയുന്നു?

മാണ്ഡ്യ ലോക് സഭാ സീറ്റില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആഗ്‌സറ്റിലാണ് രമ്യ വിജയിച്ചത്.

രമ്യ അഭിനയത്തോട് വിടപറയുന്നു?

പത്ത് വര്‍ഷമായി കന്നടത്തില്‍ സൂപ്പര്‍ നായികയുടെ പദവിയാണ് രമ്യയ്ക്കുള്ളത്.

രമ്യ അഭിനയത്തോട് വിടപറയുന്നു?

രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന് ശേഷം താന്‍ സിനിമയിലേയ്ക്ക് എപ്പോള്‍ മടങ്ങിയെത്തുമെന്നതിനെപ്പറ്റി ര്മ്യ പ്രതികരിച്ചിട്ടില്ല.

രമ്യ അഭിനയത്തോട് വിടപറയുന്നു?

മികച്ച നടിയ്ക്കുള്ള 2011-12 സംസ്ഥാന അവാര്‍ഡ് രമ്യയ്ക്ക് അടുത്തിടെ ലഭിച്ചു. നേരത്തെ പ്രഖ്യപിച്ച അവാര്‍ഡുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.

രമ്യ അഭിനയത്തോട് വിടപറയുന്നു?

സഞ്ജു വെഡ്‌സ് ഗീത എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് രമ്യയ്ക്ക് ലഭിച്ചത്.

രമ്യ അഭിനയത്തോട് വിടപറയുന്നു?

കന്നടത്തിലെ ഗ്ളാമര്‍ നായികയാണ് രമ്യ. കന്നടത്തിന് പുറമെ തെലുങ്ക് തമിഴ് ചിത്രങ്ങളിലും ഇവര്‍ അഭിനയിക്കുന്നുണ്ട്.

രമ്യ അഭിനയത്തോട് വിടപറയുന്നു?

കന്നടത്തിലെ ഗോള്‍ഡന്‍ ഗേള്‍ എന്നാണ് രമ്യയെ വിശേഷിപ്പിയ്ക്കുന്നത്


English summary
Actress-turned-politician Ramya's (Divya Spandana) new role has failed to impress her producers, who are accusing her of delaying their films by not giving them dates to complete the shooting.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam