»   » മള്‍ട്ടിപ്ലക്‌സുകള്‍ക്ക് റംസാന്‍ സിനിമയില്ല; ഗോദ പകര്‍ത്തിയ തീയേറ്ററിന് വിലക്ക്

മള്‍ട്ടിപ്ലക്‌സുകള്‍ക്ക് റംസാന്‍ സിനിമയില്ല; ഗോദ പകര്‍ത്തിയ തീയേറ്ററിന് വിലക്ക്

Posted By:
Subscribe to Filmibeat Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ മള്‍ട്ടിപ്ലസ്‌ക്‌സ് തീയേറ്ററുകള്‍ക്ക് റംസാന്‍ റിലീസ് സിനിമകള്‍ നല്‍കില്ലെന്ന് നിര്‍മാതാക്കളുടെ യോഗത്തില്‍ തീരുമാനം. തീയേറ്റര്‍ വിഹിതത്തെ കുറിച്ചുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് നാല് മള്‍ട്ടിപ്ലക്സുകള്‍ക്ക് റംസാന്‍ സിനിമകള്‍ നല്‍കണ്ടെന്ന് തീരുമാനിച്ചത്.

സിനിപോളിസ്, പി.വി.ആര്‍, ഐനോക്സ്, ഇ.വി.എം ഗ്രൂപ്പുകള്‍ക്ക് റംസാന്‍ സിനിമകള്‍ നല്‍കില്ല. കൂടാതെ ബേസില്‍ ജോസഫിന്റെ ഗോദ ചോര്‍ന്ന തീയേറ്ററിന് ഭാവിയില്‍ ഒരു സിനിമയും നല്‍കുകയുമില്ല. പെരുമ്പാവൂര്‍ ഇ.വി.എമ്മില്‍ നിന്നാണ് സിനിമ ചോര്‍ന്നതെന്ന് കണ്ടെത്തിയത്. ഇതേതുടര്‍ന്നുള്ള പരാതി തീയേറ്ററര്‍ ഉടമകള്‍ അവഗണിക്കുകയായിരുന്നെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

 godha-review

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഒരു സിനിമാക്കാരന്‍, ഫഹദ് ഫാസില്‍ നായകനാകുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും, റോള്‍മോഡല്‍ എന്നിവയാണ് റംസാന്‍ റിലീസിന് ഒരുങ്ങുന്നത്. റംസാന്‍ റിലീസിന് വന്‍ തിരക്കുണ്ടാകുമെന്നതിനാല്‍ നിര്‍മാതാക്കളുടെ തീരുമാനം തീയേറ്റര്‍ ഉടമകള്‍ക്ക് തിരിച്ചടിയാകും.

English summary
ramzan release; no movie for multiplex theater in kerala

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam