»   » ബാഹുബലി ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത: അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറില്‍ ബല്ലാല്‍ദേവനും

ബാഹുബലി ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത: അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറില്‍ ബല്ലാല്‍ദേവനും

Written By:
Subscribe to Filmibeat Malayalam

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി സിരീസില്‍ ബല്ലാല്‍ ദേവന്‍ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് റാണാ ദഗുപതി. ചിത്രത്തില്‍ ബാഹുബലിയായി വേഷമിട്ട പ്രഭാസിനൊപ്പം തുല്ല്യ പ്രാധാന്യമുളള റോളിലായിരുന്നു താരം എത്തിയിരുന്നത്. 2010ല്‍ ലീഡര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയിലെത്തിയ റാണാ പിന്നീട് ഹിന്ദി തമിഴ് ,തെലുങ്ക് ഭാഷകളിലായി നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരുന്നു.ർ

പരീക്ഷയ്ക്ക് പോലും ഇങ്ങനെ പഠിച്ചിട്ടില്ലെന്ന് ദുല്‍ഖര്‍, കുഞ്ഞിക്കയുടെ ആത്മാര്‍ത്ഥതയ്ക്ക് കൈയ്യടി!


ബാഹുബലിയിലെ വില്ലന്‍ വേഷമാണ് റാണയുടെ കരിയറില്‍ വഴിത്തിരിവായത്. ചിത്രത്തിലെ പ്രകടനത്തിന് റാണയ്ക്ക് മികച്ച് വില്ലനുളള ആന്ധ്ര സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. ബാഹുബലിയുടെ ഗംഭീര വിജയത്തിന് ശേഷം നിരവധി സിനിമകള്‍ റാണയെ തേടിയെത്തിയിരുന്നു. ബാഹുബലിയിലൂടെ മലയാളി ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയ റാണാ അടുത്തതായി ചരിത്ര കഥാപാത്രമായി എത്തുന്നത് ഒരു മലയാള ചിത്രത്തിലാണ്.


rana daggupati

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ എന്ന പേരില്‍ കെ.മധു അണിയിച്ചൊരുക്കുന്ന ചിത്രത്തിലാണ് റാണ മുഖ്യ വേഷത്തിലെത്തുന്നത്. ബാഹുബലിയിലെ കഥാപാത്രത്തിലൂടെ ഇന്ത്യയിലും വിദേശത്തും ശ്രദ്ധിക്കപ്പെട്ട റാണ അടുത്തതായി ഒരു ഹോളിവുഡ് സിനിമയുടെ ഭാഗമാവുകയാണ്. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ എന്ന ബ്രഹ്മാണ്ട ചിത്രത്തിലാണ് റാണ ഭാഗമാവുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ ഒരു കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് താരമാണ്. ചിത്രത്തിലെ വില്ലനായ തോനോസ് എന്ന കഥാപാത്രത്തിനാണ് റാണ ശബ്ദം നല്‍കുന്നത്.


rana daggupati

അവഞ്ചേഴ്‌സിലെ വില്ലന് ആളുകള്‍ ഏറെ സുപരിചിതമായതും ഇഷ്ടമുളളതുമായ താരത്തിന്റെ ശബ്ദം വേണമെന്നുളള നിര്‍ബന്ധത്തിലാണ് ഡിസ്‌നി ഇന്ത്യ റാണയെ സമീപിച്ചത്. എപ്രില്‍ 27ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ചിത്രത്തിലെ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നതിനായി ഏറെ സന്തോഷത്തോടെയാണ് റാണ സമ്മതിച്ചത്. അയണ്‍മാന്‍, ക്യാപ്റ്റന്‍ അമേരിക്ക തുടങ്ങിയവ തന്റെ പ്രിയപ്പെട്ട ചിത്രങ്ങളാണെന്നും അവഞ്ചേഴ്‌സിന്റെ പുതിയ ഭാഗത്തിന് ശബ്ദം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും റാണ പറഞ്ഞു.


Unni Mukundan: ഉണ്ണിയുടെ സ്ത്രീ വേഷം മാത്രമല്ല ചാണാക്യതന്ത്രത്തിൽ! കിടിലൻ തല്ലുമുണ്ട്...


Sudani from Nigeria: സുഡുമോന് ഒരു സങ്കടമുണ്ടായിരുന്നു! അത് മാറ്റാൻ ദുൽഖർ സൽമാൻ തന്നെ വേണ്ടി വന്നു

English summary
Rana Daggubati Joins 'Avengers: Infinity War' Universe

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X